6 October 2024

‘അനശ്വര പ്രണയം’ മുകുന്ദിൻ്റെയും ഇന്ദുവിൻ്റെയും; ഹേ മിന്നലേ…, അമരനിലെ പുതിയ ഗാനം പുറത്ത്

ശിവകാർത്തികേയൻ മേജർ മുകുന്ദ് വരദരാജായി എത്തുമ്പോൾ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബയോഗ്രഫിക്കൽ വാർ സിനിമ അമരനിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ഹേ മിന്നലേ’ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ജിവി പ്രകാശ് ഒരുക്കിയിരിക്കുന്ന ഗാനം ഹരിചരണും ശ്വേതാ മോഹനും ചേർന്നാണ് പാടിയിരിക്കുന്നത്.

ശിവകാർത്തികേയൻ നായകനായെത്തുന്ന അമരനിൽ സായി പല്ലവിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സായിയുടെ കഥാപാത്രത്തിൻ്റെ ഇൻട്രോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശിവകാർത്തികേയൻ മേജർ മുകുന്ദ് വരദരാജായി എത്തുമ്പോൾ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്.

കമൽഹാസൻ്റെ ആർകെഎഫ്‌ഐയും സോണി പിക്ചേഴ്‌സ് ഇൻ്റെർനാഷണൽ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച അമരൻ ഒക്ടോബർ 31ന് ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ കമൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. മേജർ മുകുന്ദ് വരദരാജനാവാൻ കടുത്ത ശാരീരിക പരിശീലനം ശിവകാർത്തികേയൻ നടത്തിയിരുന്നു. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Share

More Stories

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

0
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ...

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

രാജ് ശീതൾ: ബീജസങ്കലനത്തിലൂടെ ജനിച്ച ഇന്ത്യയിലെ ആദ്യത്തെ കുതിരക്കുട്ടി

0
രാജ്യത്തെ കുതിരകളുടെ എണ്ണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- നാഷണൽ റിസർച്ച് സെൻറർ ഓൺ ഇക്വീൻസ് (ഐഎസ്ആർ-എൻആർസിഐ) അടുത്തിടെ മാർവാരിയിലും ശീതീകരിച്ച ശുക്ലവും ഉപയോഗിച്ച് ബീജസങ്കലനം വഴി കുഞ്ഞുങ്ങളെ...

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

0
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ്...

മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

0
കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന്...

ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച; പിവി അന്‍വറിൻ്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്?

0
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പിവി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി...

Featured

More News