1 October 2024

അനു മോഹൻ ; മലയാള സിനിമയിലെ 19 വർഷങ്ങൾ

അയ്യപ്പനും കോശിയും താരത്തിന്റെ കരിയറിലെ നാഴികകല്ലായിരുന്നു. 'സി പി ഒ സുജിത്' എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഗംഭീര കയ്യടിയാണ് ആ കഥാപാത്രത്തിലൂടെ അനു മോഹൻ കരസ്ഥമാക്കിയത്.

മലയാള സിനിമയിൽ സുപരിചിതനായ നടനാണ് അനു മോഹൻ. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചെയ്ത കഥാപാത്രങ്ങളാണെങ്കിൽ ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളുടെ കൂട്ടത്തിലും മുൻനിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച താരം ഇന്ന് മലയാളത്തിൽ ഒഴിച്ചുകൂടാനാവാത്ത അഭിനേതാവാണ്.

2005 ഏപ്രിൽ 24ന് റിലീസ് ചെയ്ത ‘കണ്ണേ മടങ്ങുക’ എന്ന ചിത്രത്തിൽ ‘നാസ്സർ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് ചുവടുവെച്ച താരം, ആദ്യമായ് നായകവേഷം അണിയുന്നത് 2012 ജനുവരി 5ന് പുറത്തിറങ്ങിയ ‘ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലാണ്. അതേ വർഷം തന്നെ രൂപേഷ് പീതാംബരന്റെ ‘തീവ്രം’ എന്ന ചിത്രത്തിൽ പ്രതിനായകനായും താരം വേഷമിട്ടു. പിന്നീടങ്ങോട്ട് ഒരുപിടി കഥാപാത്രങ്ങൾ അനു മോഹനെ തേടിയെത്തി.

2014-ൽ ‘സെവൻത് ഡേ’, ‘പിയാനിസ്റ്റ്’, ‘ദ ലാസ്റ്റ് സപ്പർ’ എന്നീ ചിത്രങ്ങളിലും 2015-ൽ ‘പിക്കറ്റ് 43’, ‘യു ടൂ ബ്രൂട്ടസ്’, ‘ലോക സമസ്ത’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരു വർഷത്തെ ഇടവേളക്ക് ശേഷം 2017-ൽ ‘ക്രോസ്റോഡ്സ്’ ഉം 2018-ൽ ‘അംഗരാജ്യതേ ജിമ്മന്മാർ’ ഉം ചെയ്തു. വീണ്ടും ഒരു വർഷത്തെ ഗ്യാപ്പിനൊടുവിൽ 2020-ൽ ‘കാട്ടു കടൽ കുതിരകൾ’, ‘അയ്യപ്പനും കോശിയും’ ചെയ്ത ശേഷം 2022-ൽ ’21 വൺ ഗ്രാം’, ‘ ലളിതം സുന്ദരം’, ‘ട്വൽത്ത് മാൻ’, ‘വാശി’, ‘ലാസ്റ്റ് 6 ഹവേർസ്’ എന്നീ അഞ്ച് ചിത്രങ്ങളിലാണ് അഭിനയിച്ചത്.

അയ്യപ്പനും കോശിയും താരത്തിന്റെ കരിയറിലെ നാഴികകല്ലായിരുന്നു. ‘സി പി ഒ സുജിത്’ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഗംഭീര കയ്യടിയാണ് ആ കഥാപാത്രത്തിലൂടെ അനു മോഹൻ കരസ്ഥമാക്കിയത്. പിന്നീടങ്ങോട്ട് സിനിമയിൽ സജ്ജീവമായ താരം 2023-ൽ ഫഹദ് ഫാസിൽ ചിത്രം ‘ധൂമം’ത്തിലും സുപ്രധാന വേഷത്തിലെത്തി. 2024-ൽ ‘സീക്രട്ട് ഹോം’, ‘ബിഗ് ബെൻ’, ‘ഹണ്ട്’, ‘കഥ ഇന്നുവരെ’ എന്നീ ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രേക്ഷക ഹൃദയങ്ങളിലും മലയാളം ഫിലിം ഇന്റസ്ട്രിയിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ അനു മോഹന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഒടുവിലായ് തിയറ്റർ റിലീസ് ചെയ്ത ‘കഥ ഇന്നുവരെ’ മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് നായകനാവുന്ന ‘വിലായത്ത് ബുദ്ധ’, ശ്രീനാഥ് ഭാസിയോടൊപ്പം പ്രധാന വേഷത്തിലെത്തുന്ന ‘വികാരം’ എന്നിവയാണ് താരത്തിന്റെതായ് ഇനി വരാനിരിക്കുന്ന സിനിമകൾ.

Share

More Stories

നാടന്‍ പശുക്കള്‍ക്ക് ‘സംസ്ഥാന മാതാവ്’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

0
നാടന്‍ പശു ഇനങ്ങള്‍ക്ക് 'സംസ്ഥാന മാതാവ്' എന്ന പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. സാംസ്‌കാരികവും കാര്‍ഷികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ശിവസേന-ബിജെപി-എന്‍സിപി സഖ്യ സര്‍ക്കാര്‍ നാടന്‍ 'രാജ്യമാതാ-ഗോമാത' പദവി നല്‍കിയത്. കർഷകർക്ക് നാടന്‍...

‘യുണൈറ്റഡ് ഇൻ ട്രയംഫ്’; പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ ആദരിച്ചു

0
പാരീസ് ഒളിംപിക്‌സ് മെഡൽ ജേതാക്കളെ ആദരിക്കുന്ന ‘യുണൈറ്റഡ് ഇൻ ട്രയംഫ്’ മുംബൈയിലെ ആൻ്റിലിയയിൽ നടന്നു. ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയെ ആഗോള തലത്തിൽ എത്തിക്കുന്നതിൽ അവരുടെ കഠിനാധ്വാനം, അഭിനിവേശം, ആഴത്തിലുള്ള സ്വാധീനം എന്നിവ കണക്കിലെടുത്താണ്...

കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി വരുന്നു

0
തിരുവനന്തപുരം: കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷൻ്റെ ഭാ​ഗമായി എത്തുന്ന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പരിഭാഷാ സമിതിക്ക് ‘കേരള ട്രാൻസ്‌ലേഷൻ മിഷൻ (കെടിഎം)’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സർക്കാർ- അർധ...

പാകിസ്ഥാൻ പൗരനും മൂന്ന് വിദേശികളും ബംഗളൂരുവിൽ അറസ്റ്റിലായി

0
ബംഗളൂരു: ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാൻ പൗരനെയും മറ്റ് മൂന്ന് വിദേശികളെയും ബംഗളൂരു പ്രാന്തപ്രദേശത്ത് നിന്ന് ജിഗാനി സ്റ്റേഷൻ പരിധിയിൽ നിന്നും കർണാടക പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ പൗരൻ ബംഗ്ലാദേശ് സ്വദേശിയും രണ്ട്...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; എംപി പോലീസ് 51,000 പ്രതികളെ തിരിച്ചറിഞ്ഞു

0
ഭോപ്പാൽ: മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നിർദ്ദേശത്തെ തുടർന്ന് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ കേസുകൾക്കെതിരെ മധ്യപ്രദേശ് പോലീസ് ഓപ്പറേഷൻ ആരംഭിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 51,000-ത്തിലധികം പേരെ കഴിഞ്ഞ...

ശിശുഭവനിൽ ആർഎസ് വൈറസ് ബാധ; അഞ്ച് കുട്ടികൾ ആശുപത്രിയിൽ

0
സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള എറണാകുളം അങ്കമാലി കറുകുറ്റിയിലെ ശിശുഭവനില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ആര്‍ എസ് വൈറസുകള്‍ പടരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞിൻ്റെ...

Featured

More News