7 March 2026

സ്ത്രീകള്‍ക്ക് രാജ്ഞിയാകാന്‍ കഴിയാത്ത ജപ്പാൻ രാജകുടുംബങ്ങൾ

നാല് പതിറ്റാണ്ടിനിടെ ജപ്പാന്‍ രാജകുടുംബത്തില്‍ ആദ്യമായി ഒരു ആണ്‍കുട്ടി 18 വയസ്സ് പൂര്‍ത്തിയാക്കിയത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ജാപ്പനീസ് രാജകുടുംബത്തിൻ്റെ അനന്തരാവകാശി ഹിസാഹിതോ(Hisahito) രാജകുമാരന് 18 വയസ്സ് പൂര്‍ത്തിയായതാണ് വാര്‍ത്തകളിൽ നിറഞ്ഞു നില്‍ക്കുന്നത്. നാല് പതിറ്റാണ്ടിനിടെ രാജകുടുംബത്തില്‍ പ്രായപൂര്‍ത്തിയാകുന്ന ആദ്യത്തെ ആണ്‍തരിയാണ് ഹിസാഹിതോ.

ജപ്പാനിലെ രാജാവ് നരുഹിതോയുടെ അനന്തരവനാണ് ഹിസാഹിതോ. 1985ല്‍ പ്രായപൂര്‍ത്തിയായ ഹിസാഹിതോയുടെ പിതാവും കിരീടാവകാശിയുമായ അകിഷിനോയാണ് രാജകുടുംബത്തില്‍ നിന്ന് അവസാനം പ്രായപൂർത്തിയാക്കിയ പുരുഷൻ..

രാജകുടുംബത്തിലെ 17 അംഗങ്ങളില്‍ ഏറ്റവും ഇളയയാളും നാല് പുരുഷന്മാരില്‍ ഒരാളുമാണ് ഹിസാഹിതോ രാജകുമാരന്‍. രാജകുടുംബത്തിലെ അവസാന അനന്തരാവകാശി ഹിസാഹിതോയാണെന്ന് കരുതപ്പെടുന്നു. ഈ സാഹചര്യത്തില്‍ ജപ്പാന്‍ രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് സിംഹാസനത്തില്‍ ഇരിക്കാന്‍ അവകാശം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാം.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന രാജവംശമാണ് ജപ്പാനിലേത്. ജപ്പാനിലെ രാജവാഴ്‌ചയില്‍ കുടുംബത്തിലെ പുരുഷന്മാര്‍ മാത്രം രാജാക്കന്മാരാകുകയും സിംഹാസനം ഏറ്റെടുക്കുകയും ചെയ്യുന്ന സമ്പ്രാദായമാണ് ഇവിടെ നിലനില്‍ക്കുന്നുത്. ജപ്പാൻ സമൂഹമാണ് ഈ പാരമ്പര്യത്തിൻ്റെ അടിസ്ഥാനം. ജപ്പാന്‍ സമൂഹം പൊതുവേ പുരുഷ കേന്ദ്രീകൃതമാണ്. സിംഹാസനത്തില്‍ പുരുഷന്മാരുടെ മാത്രം ആധിപത്യം ഉറപ്പാക്കുന്നതിനായി 1947ല്‍ ഒരു നിയമവും നടപ്പാക്കിയിരുന്നു. ഇംപീരിയല്‍ ഹൗസ് ലോ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഈ നിയമപ്രകാരം നിലവിലെ രാജാവിന്റെ നേരിട്ടുള്ള അവകാശിയല്ലെങ്കിലും ഹിസാഹിതോ രാജകുമാരന്‍ ഇപ്പോള്‍ രാജാവാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ഒരാളാണ്. നരുഹിതോ രാജാവിന് ഒരു മകളുണ്ട്. എന്നാല്‍ ഇംപീരിയല്‍ നിയമം അനുസരിച്ച് അവര്‍ക്ക് രാജ്ഞിയാകാന്‍ കഴിയില്ല.

രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് രാജ്ഞിയാകാന്‍ അവകാശം വേണമെന്ന നിര്‍ദേശം മുമ്പ് പലതവണ ഉയര്‍ന്നുവെങ്കിലും അത് യാഥാര്‍ത്ഥ്യമായില്ല. ഐക്കോ രാജകുമാരിയുടെ ജനനത്തിന് ശേഷമാണ് അവസാനമായി ഇതിന് സമാനമായ നിര്‍ദേശം കൊണ്ടുവന്നത്. എന്നാല്‍, 2006ല്‍ അവര്‍ക്ക് ഹിസാഹിതോ രാജകുമാരന്‍ ജനിച്ചപ്പോള്‍ ഈ നിര്‍ദേശം മാറ്റി വയ്ക്കപ്പെട്ടു. 1947ല്‍ പ്രാബല്യത്തില്‍ വന്ന ഇംപീരിയല്‍ നിയമത്തില്‍ രാജകുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഒരു പുരുഷ അംഗത്തിന് മാത്രമെ രാജാവാകാന്‍ കഴിയൂവെന്ന് ആ നിയമത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

രാജകുടുംബത്തിലെ ഒരു രാജകുമാരി ഒരു സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ രാജകീയ നിയമം അനുസരിച്ച് അവളുടെ രാജപദവി നഷ്ടപ്പെടും. വിവാഹസമയത്ത് അവര്‍ക്ക് ഒരു നിശ്ചിത തുക നല്‍കുമെങ്കിലും കുടുംബ സ്വത്തില്‍ നിന്ന് അനന്തരാവകാശം ലഭിക്കില്ല. എന്നാല്‍, രാജകുമാരനെ സംബന്ധിച്ചിടത്തോളം നിയമം ഇതില്‍ നിന്നും വ്യത്യസ്തമാണ്. അയാള്‍ക്ക് ഒരു സാധാരണ സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുമതിയുണ്ട്. ആ വിവാഹത്തില്‍ ജനിക്കുന്ന കുഞ്ഞിന് അനന്തരാവകാശവും ലഭിക്കും.

ഇംപീരിയല്‍ നിയമം എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ട്?

ജപ്പാനിലെ ജനസംഖ്യ അടുത്തിടെ അതിവേഗത്തിലാണ് ചുരുങ്ങുന്നത്. ഇപ്പോഴുള്ള ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രായമായവരുമാണ്. ജനസംഖ്യയുടെ 65 ശതമാനത്തിലധികം പേരും 80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുമാണ്. അതേസമയം, ജനനനിരക്ക് ഇതുമായി പൊരുത്തപ്പെടുന്നില്ലയെന്നതുമാണ് യാഥാര്‍ത്ഥ്യം. ജപ്പാനിൽ ആണ്‍കുട്ടികളുടെ ജനനനിരക്ക് കുറവാണ്. 100 പെണ്‍കുട്ടികള്‍ക്ക് 95 ആണ്‍കുട്ടികള്‍ മാത്രമെ ജനിക്കുന്നുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സാധാരണക്കാരെപ്പോലെ ജപ്പാന്‍ രാജകുടുംബവും ഈ ജനസംഖ്യാ പ്രതിസന്ധിയുമായി പൊരുതുകയാണ്. അതുകൊണ്ട് തന്നെ രാജകുടുംബത്തിലെ സ്ത്രീകളെ രാജ്ഞിമാരാക്കാന്‍ അനുവദിക്കുന്നതിനും ഇംപീരിയല്‍ നിയമം പരിഷ്‌കരിക്കുന്നതിനുമായി നിരന്തരമായി ആഹ്വാനങ്ങള്‍ നടക്കുന്നു. 2017 മുതലാണ് ഈ വാദം ശക്തി പ്രാപിച്ച് തുടങ്ങിയത്.

1965 മുതല്‍ 2006 വരെ ജാപ്പനീസ് രാജകുടുംബത്തില്‍ പുരുഷന്മാര്‍ ജനിച്ചിട്ടില്ല. 2006ല്‍ ഹിസാഹിതോ രാജകുമാരനായിരുന്നു അവസാനമായി ജനിച്ച ആണ്‍കുട്ടി. അതിനുശേഷം 18 വര്‍ഷത്തിനിടെ ഇതുവരെയും ഒരു ആണ്‍കുട്ടി പോലും ജനിച്ചിട്ടില്ല.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News