6 October 2024

കണ്ണൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം

കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ടി നേതാക്കളെയും അസഭ്യം പറയുന്നു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് വെല്ലുവിളിക്കുന്നു.

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ദേശാഭിമാനിയുടെ ഏരിയാ റിപ്പോർട്ടർ ശരത്ത് പുതുക്കൊടിക്ക് പൊലീസിന്റെ ക്രൂരമായ മർദ്ദനം. മട്ടന്നൂർ പോളി ടെക്‌നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയാഘോഷം റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ശരത്തിന് നേരെ പൊലീസ് അതിക്രമം ഉണ്ടായത്.

താൻ ദേശാഭിമാനി ലേഖകനാണെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രിയേയും പാർട്ടി നേതാക്കളെയും പൊലീസ് ഉദ്യോഗസ്ഥർ അസഭ്യം പറഞ്ഞതായും ശരത്ത് ആരോപിക്കുന്നു. വിഷയത്തിൽ ശരത് സോഷ്യൽ മീഡിയയിൽ ചെയ്ത പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

ഇന്നലെ പോളിടെക്നിക് കോളേജ് തെരഞ്ഞെടുപ്പായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ഏരിയാ ലേഖകനെന്ന നിലയില്‍ മട്ടന്നൂര്‍ പോളിടെക്നിക് കോളേജിന് മുന്നില്‍ ആഹ്ലാദപ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നത് 3.45ടെയാണ്. 4.45 കഴിഞ്ഞതോടെ എസ്എഫ്ഐ ജയിച്ചതായി ഫലപ്രഖ്യാപനം വരുന്നു.

തുടര്‍ന്ന് വിജയികളെ ആനയിച്ച് എസ്എഫ്ഐയുടെ പ്രകടനം. പ്രകടനത്തിനിടയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുടലെടുത്തു. ഇതെല്ലാം ദൂരെനിന്ന് ഞാനും കാണുന്നുണ്ട്. പഴയ എസ്എഫ്ഐ വിപ്ലവം ഉള്ളിലുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തനകനാണല്ലോ എന്ന ഉറച്ചബോധ്യത്തില്‍ അനങ്ങാതെ നിന്നു. പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവീശി. പ്രകോപനം സൃഷ്ടിക്കാന്‍ കൂടിനിന്ന പത്തോ പതിനഞ്ചോ കെഎസ്‌യു-എബിവിപി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റിയാല്‍ തീര്‍ന്നേക്കാവുന്ന ഒരു പ്രശ്നം പൊലീസ് ലാത്തിച്ചാര്‍ജ് വരെ കൊണ്ടെത്തിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. ശേഷം ഇടിവണ്ടിയില്‍ കയറ്റി ബൂട്ടും ലാത്തിയും ഉപയോഗിച്ച് വീണ്ടും പൊതിരെ തല്ലുന്നു. ഒരുനിമിഷം പഴയചോറ്റുപട്ടാളത്തെ ഓര്‍മ വന്നു. പൊലീസ് ഇടിവണ്ടിയുടെ അടുത്തേക്ക് ഞാനും നീങ്ങി. അടച്ചിട്ട ഇടിവണ്ടിയില്‍ എത്തിവലിഞ്ഞ് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്ന ചിത്രമെടുക്കാന്‍ ശ്രമിച്ചു. തല്ലാന്‍ നേതൃത്വം കൊടുത്ത എഎസ്ഐ ഇടിവണ്ടിയില്‍ നിന്ന് ഇറങ്ങിവന്നു.

ഞാനയാളുടെ നെഞ്ചിലെ നെയിംബോര്‍ഡ് നോക്കി. കെ ഷാജി എന്നാണ് പേര്. എന്റെ ഫോണില്‍ ആ പേര് കുറിച്ചുവച്ചു. ഇതയാളും കണ്ടു. ലാത്തിച്ചാര്‍ജിനിടെ ആരുടെയോ നഖംകൊണ്ട് അയാളുടെ നെറ്റിയില്‍ ചെറുതായി ചോരപൊടിഞ്ഞിട്ടുണ്ട്. കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷം ഈ ഷാജി എന്ന എഎസ്ഐ കുറച്ച് പൊലീസുകാരെയും കൂട്ടി എന്റെ അടുക്കല്‍ വന്നു. ആരുടെയോ നഖംകൊണ്ട് ചോരപൊടിഞ്ഞ അയാളുടെ നെറ്റി കാട്ടി ഇവനെന്റെ തലയടിച്ച് പൊട്ടിച്ചുവെന്ന് ഒപ്പമുള്ള പൊലീസുകാരോട് പറഞ്ഞു.

അവരെന്റെ നേര്‍ക്ക് പാഞ്ഞടുത്തു. ഞാന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ദേശാഭിമാനി ലേഖകനാണെന്ന് പലതവണ അവരോട് പറഞ്ഞുനോക്കി. എന്റെ തിരിച്ചറിയല്‍ കാര്‍ഡ് അവര്‍ക്ക് നേരെ നീട്ടി. വീണ്ടും വീണ്ടും പറഞ്ഞുനോക്കി. നീ ദേശാഭിമാനീല്‍ ആയാല്‍ ഞങ്ങക്കെന്താടാ എന്നായീ പിന്നീടുള്ള ചോദ്യം. പരിധിവിട്ടപ്പോള്‍ ഞാനും എന്തൊക്കെയോ തിരിച്ചുപറഞ്ഞു. കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പൂട്ടിട്ട് ഭീകരവാദിയെ പോലെ എന്നെ നടുറോഡിലൂടെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്നായി മര്‍ധനം.

കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ടി നേതാക്കളെയും അസഭ്യം പറയുന്നു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് വെല്ലുവിളിക്കുന്നു. എന്നെ സസ്പെന്‍ഡ് ചെയ്താല്‍ എനിക്ക് പുല്ലാണെന്ന് പറയുന്നു. അന്‍പത്തി രണ്ട് തികഞ്ഞ ഒരു എഎസ്ഐയും ഇടിവണ്ടിയിലുണ്ട്. അങ്ങേരുടെ നെഞ്ചില്‍ നെയിംബോര്‍ഡില്ല. എനിക്കിനി അത്രയേ സെര്‍വീസുള്ളൂ നിങ്ങളേക്കൊണ്ട് ആവുന്നത് ചെയ്യൂ എന്ന് സൗമ്യമായി അയാളും പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തുന്നതുവരെ ഇത് നീണ്ടു. സ്റ്റേഷന് മുന്നില്‍ പാര്‍ടി സഖാക്കള്‍ ഇടിവണ്ടിതടഞ്ഞു. ഞങ്ങളെ പുറത്തിറക്കി. മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ധനമേറ്റ സിപിഐ എം മട്ടന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി റെജിലും ഒപ്പമുണ്ട്.

പാര്‍ടിയാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്.. അതിലോളം പ്രതീക്ഷ മറ്റൊന്നിലുമില്ല. മട്ടന്നൂര്‍ പൊലീസിലെ ചോറ്റുപട്ടാളത്തെ നിയമപരമായി നേരിടും. മുട്ടുമടക്കില്ല.

Share

More Stories

അധികമായി 10 മില്യൺ പൗണ്ട് നൽകും; യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു

0
ജനങ്ങളുടെ കൂട്ട കുടിയൊഴിപ്പിക്കലിനോടും അതുപോലെ തന്നെ വർദ്ധിച്ചുവരുന്ന സിവിലിയൻ നാശനഷ്ടങ്ങളോടും പ്രതികരിക്കാൻ 10 മില്യൺ പൗണ്ട് നൽകിക്കൊണ്ട് യുകെ ലെബനനുള്ള മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നു. എല്ലാ ബ്രിട്ടീഷ് പൗരന്മാരോടും എത്രയും വേഗം രാജ്യം...

രാജ് ശീതൾ: ബീജസങ്കലനത്തിലൂടെ ജനിച്ച ഇന്ത്യയിലെ ആദ്യത്തെ കുതിരക്കുട്ടി

0
രാജ്യത്തെ കുതിരകളുടെ എണ്ണം സംരക്ഷിക്കാനുള്ള ശ്രമത്തിൽ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്- നാഷണൽ റിസർച്ച് സെൻറർ ഓൺ ഇക്വീൻസ് (ഐഎസ്ആർ-എൻആർസിഐ) അടുത്തിടെ മാർവാരിയിലും ശീതീകരിച്ച ശുക്ലവും ഉപയോഗിച്ച് ബീജസങ്കലനം വഴി കുഞ്ഞുങ്ങളെ...

‘സത്യം ജയിച്ചു’, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ.സുരേന്ദ്രൻ; അപ്പീൽ നൽകുമെന്ന് പരാതിക്കാരൻ

0
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ. സത്യം ജയിച്ചെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ്- ലീഗ് ഗൂഢാലോചനയാണ്...

മുതിർന്നവർക്കും പല്ലു മുളയ്ക്കും, ഈ മരുന്ന് കഴിച്ചാൽ; 2030ല്‍ വിപണിയിലെത്തും

0
കുട്ടികളുടെ പാല്‍പല്ലുകള്‍ പോയി പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ നഷ്‌ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന്...

ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച; പിവി അന്‍വറിൻ്റെ പാര്‍ട്ടി ഡിഎംകെ മുന്നണിയിലേക്ക്?

0
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പിവി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ് വിവരം. ചെന്നൈയിലെത്തി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി...

രണ്ടാമത്തെ റീ റിലീസുമായി ‘പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ’

0
മമ്മൂട്ടി, ശ്വേതാ മേനോൻ എന്നിവർക്ക് മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത സിനിമയായ 'പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ'. 2009 ഡിസംബറിൽ ആണ് ആദ്യം റിലീസ് ചെയ്യുന്നത് . പിന്നാലെ...

Featured

More News