തങ്ങളുടെ രാജ്യത്ത് നിന്ന് എത്രയും പെട്ടന്ന് സൈന്യത്തെ പിൻവലിക്കാൻ ഫ്രാൻസിനോട് ആവശ്യപ്പെട്ട് മാലി സർക്കാർ. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറുകളുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ കണക്കിലെടുത്താണ് പ്രദേശത്ത് നിന്ന് ബർഖാൻ, തകൗബ സേനകൾ കാലതാമസം കൂടാതെ പിൻവലിക്കാൻ ഫ്രഞ്ച് അധികാരികളെ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ ടെലിവിഷനിൽ സംസാരിക്കവെ മൈഗ പറഞ്ഞു.
ഈ മാസം പൊതു തിരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുള്ള കരാറിൽ ജുണ്ട തിരികെ പോകുകയും 2025 വരെ അധികാരം കൈവശം വയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തതോടെ ഫ്രാൻസും അതിന്റെ മുൻ കോളനിയും തമ്മിലുള്ള ബന്ധം അടുത്ത ആഴ്ചകളിൽ വഷളാവുകയായിരുന്നു.
ഇപ്പോഴും സംഘർഷഭരിതമായ മാലിയിൽ ഫ്രാൻസിന്റെ ഒമ്പത് വർഷത്തെ സൈനിക ഇടപെടലിന്റെ ഫലങ്ങൾ തൃപ്തികരമല്ലെന്ന് സർക്കാർ വക്താവ് പബ്ലിക് ടെലിവിഷനിൽ പ്രഖ്യാപിച്ച പ്രസ്താവനയിൽ പറയുന്നു.























