7 March 2026

‘ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീം കോടതിയുടെ അവകാശമാണെന്ന വിവരം അറിഞ്ഞിരിക്കണം’: കപില്‍ സിബല്‍

142 അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്ക് എതിരായ ആണവ മിസൈലായി മാറിയെന്നായിരുന്നു രാജ്യസഭാ ചെയര്‍മാൻ്റെ വിമര്‍ശനം

ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിൻ്റെ പരമാര്‍ശത്തില്‍ മറുപടിയുമായി രാജ്യസഭാംഗം കപില്‍ സിബല്‍. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീം കോടതിയുടെ അവകാശമാണെന്ന വിവരം ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണമെന്ന് കപില്‍ സിബല്‍.

ജൂഡിഷ്യറിയുടെ തീരുമാനങ്ങള്‍ എതിരാകുമ്പോള്‍ മാത്രം പരിധി കടക്കുന്നുവെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം നടത്തിയത്.

സുപ്രീം കോടതിക്ക് സവിശേഷാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 142 അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്ക് എതിരായ ആണവ മിസൈലായി മാറിയെന്നായിരുന്നു രാജ്യസഭാ ചെയര്‍മാൻ്റെ വിമര്‍ശനം.

ആര്‍ട്ടിക്കിള്‍ 142 നീതി നല്‍കാനുള്ള സുപ്രീം കോടതിയുടെ ഭരണഘടനാപരമായ അവകാശമാണെന്ന് ഉപരാഷ്ട്രപതി അറിഞ്ഞിരിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ കപില്‍ സിബല്‍ പ്രതികരിച്ചു.

ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ തങ്ങള്‍ക്ക് എതിരാകുമ്പോള്‍ മാത്രം കോടതികള്‍ പരിധി വിടുന്നെന്നു ചിലര്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രപതിയുടെ പ്രതികരണം അദ്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

മന്ത്രിസഭയുടെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതിയെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. മറ്റ് വിവേചന അധികാരം രാഷ്ട്രപതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ ഗവര്‍ണര്‍ക്ക് പിന്നാലെ രാഷ്ട്രപതിക്കും സുപ്രീം കോടതി കടിഞ്ഞാണിട്ടതോടെ ജുഡീഷ്യറിയും പാര്‍ലമെൻ്റെറിയും തമ്മിലുളള വാക്പോരിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News