29 April 2025

പ്രകോപനമായി ഫേസ്ബുക്കിൽ പോസ്റ്റുകളിട്ട ആസാം സ്വദേശിയെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി

പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ളതുമായ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്

രാജ്യവിരുദ്ധ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ പ്രകോപനമുണ്ടാക്കി ചേരിതിരിഞ്ഞ് പ്രക്ഷോഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഫേസ്ബുക്കിലൂടെ, പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ മോശമായി ചിത്രീകരിച്ച പോസ്റ്റുകളിടുകയും ഷെയർ ചെയ്യുകയും ചെയ്‌തതിന് അറസ്റ്റിലായ ആസാം സ്വദേശിയെ കോടതിയിൽ ഹാജരാക്കി.

ആസാം ദിബ്രൂഗഡ് സോണിട്ട്പുർ, ബോകജൻ, ജാഗ്ലോവനി,ബിലാൽ അലിയുടെ മകൻ ഇദ്രിഷ് അലി(23)യാണ് പിടിയിലായത്. ഇയാൾക്കെതിരെ ബിഎൻഎസിലെ വകുപ്പ് 196 പ്രകാരമാണ് കേസെടുത്തത്.

ആറന്മുള നാൽക്കാലിക്കൽ പാലത്തിന് സമീപം മത്സ്യകച്ചവടം നടത്തുകയാണ് ഇയാൾ. പ്രധാനമന്ത്രിയെയും മറ്റ് നേതാക്കളെയും അപഹസിക്കുന്ന രീതിയിലുള്ളതുമായ പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ഞായറാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെ ഇയാളെ ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു അറസ്റ്റ് രേഖപ്പെടുത്തി.

കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിൽ ഇയാൾക്ക് ഒന്നിലധികം മൊബൈൽ ഫോണുകൾ ഉള്ളതായി വ്യക്തമായി. വാടകക്ക് താമസിക്കുന്ന കിടങ്ങന്നൂർ വല്ലനലയിലുള്ള വീട്ടിൽ പരിശോധന നടത്തി മറ്റൊരു ഫോൺ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു.

ആറന്മുള പൊലീസ് ഇൻസ്‌പെക്ടർ വിഎസ് പ്രവീണിൻ്റെ നേതൃത്വത്തിൽ ആയിരുന്നു നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

Share

More Stories

‘നൂറ് വർഷത്തിൽ കൂടുതൽ ജീവിക്കുന്നതിന് ഒരു രഹസ്യമേയുള്ളൂ’; 101 വയസുള്ള ഡോക്ടർ പറയുന്നു

0
ലോകം മുഴുവൻ കൂടുതൽ കാലം എങ്ങനെ ജീവിക്കാം എന്നതിനെ കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ചിലർ പറയുന്നത് വൃത്തിയായി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണ്. മറ്റു ചിലർ സമ്മർദ്ദം കുറച്ചു കൊണ്ട് ജീവിക്കണം...

ഇത്രയധികം പാകിസ്ഥാനികൾ ഇന്ത്യ വിട്ടുപോയി; സമയപരിധി ചൊവാഴ്‌ച അവസാനിക്കും

0
കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ സംഘർഷം സാധാരണ പൗരന്മാരെയും നേരിട്ട് ബാധിക്കുന്നു. തിങ്കളാഴ്‌ച അട്ടാരി- വാഗ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 145 പാകിസ്ഥാൻ പൗരന്മാർ സ്വന്തം...

തുർക്കി സൈനിക വിമാനം പാകിസ്ഥാനിൽ എത്തിയതായി റിപ്പോർട്ട്

0
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുര്‍ക്കിയുടെ സൈനിക വിമാനങ്ങൾ പാകിസ്ഥാനില്‍ എത്തിയതായി റിപ്പോർട്ട്. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാകിസ്ഥാനിലെത്തിയത്. പടക്കോപ്പുകള്‍, ആയുധങ്ങള്‍,...

ഉക്രെയ്നിൽ സൈന്യത്തെ വിന്യസിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തി യുകെ

0
റഷ്യയുമായുള്ള വെടിനിർത്തലിനെത്തുടർന്ന് രാജ്യത്ത് വിന്യസിക്കാൻ സാധ്യതയുള്ള ഉക്രേനിയൻ സായുധ സേനയെ ബ്രിട്ടീഷ് സൈന്യം "പുനർനിർമ്മിക്കാൻ" സഹായിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഉക്രൈൻ , റഷ്യയുമായി...

ഹമാസുമായുള്ള അഞ്ച് വർഷത്തെ വെടിനിർത്തൽ നിർദ്ദേശം ഇസ്രായേൽ നിരസിച്ചു

0
ഹമാസുമായുള്ള അഞ്ച് വർഷത്തെ വെടിനിർത്തൽ കരാർ ഇസ്രായേൽ നിരസിച്ചു. ഗാസയിൽ ഇപ്പോഴും തടവിൽ കഴിയുന്ന എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കാൻ ഈ കരാർ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ഇസ്രായേൽ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ചാനലായ...

‘റെട്രോ’ എന്ന ചിത്രത്തിലെ പുകവലി രംഗങ്ങൾ; അനുകരിക്കരുതെന്ന് സൂര്യ

0
തന്റെ വരാനിരിക്കുന്ന 'റെട്രോ' എന്ന ചിത്രത്തിലെ ചില രംഗങ്ങളിൽ പുകവലിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ ജീവിതത്തിൽ പുകവലി ശീലത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നടൻ സൂര്യ തന്റെ ആരാധകരെ ഉപദേശിക്കുന്നു. തിരുവനന്തപുരത്തെ ലുലു മാളിൽ നടന്ന 'റെട്രോ'...

Featured

More News