12 April 2025

ഗൂഗിൾ മാപ്പ് നോക്കി പ്രതിയെ പിടിക്കാനിറങ്ങിയ അസം പൊലീസ് എത്തിയത് നാഗാലാൻഡിൽ, കൊള്ളക്കാരെന്നു കരുതി നാട്ടുകാർ പഞ്ഞിക്കിട്ടു

നാഗാലാന്‍ഡിലെ മോക്കോചുങ് ഗ്രാമത്തിലാണ് പൊലീസ് സംഘമെത്തിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അവിടെയാകട്ടെ, കൊള്ളസംഘമാണിതെന്ന് കരുതിയ നാട്ടുകാര്‍ കയ്യോടെ പിടികൂടി കെട്ടിയിട്ടു.

അബദ്ധത്തിൽ കുടുങ്ങി പോലീസ് പിടിയിലാകുന്ന കള്ളന്മാരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകാം. പക്ഷെ കൂട്ടത്തോടെ കള്ളനെ പിടിക്കാനിറങ്ങി, സംസ്ഥാനം തന്നെ മാറിപ്പോയ ഒരു പോലീസുകാരുടെ കഥ വായിച്ചിരിക്കാൻ ഇടയില്ല.

ഒരു കുപ്രസിദ്ധ കുറ്റവാളിയെ കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍മാപ്പിന്റെ സഹായത്തോടെ പിടികൂടാന്‍ അസം പൊലീസ് ഇറങ്ങിയത്. പക്ഷെ എത്തിയത് നാഗാലാന്റിലും. അസമിലെ ജോര്‍ഹട്ടില്‍ നിന്നുള്ള 16 അംഗ പൊലീസാണ് വഴിതെറ്റിയത്.

നാഗാലാന്‍ഡിലെ മോക്കോചുങ് ഗ്രാമത്തിലാണ് പൊലീസ് സംഘമെത്തിയതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അവിടെയാകട്ടെ, കൊള്ളസംഘമാണിതെന്ന് കരുതിയ നാട്ടുകാര്‍ കയ്യോടെ പിടികൂടി കെട്ടിയിട്ടു. അവസാനം മോക്കോചുങ് പൊലീസിനെ വിളിച്ച് അസം പൊലീസാണ് വഴി തെറ്റിപ്പോയതാണ് എന്ന് പറഞ്ഞതോടെയാണ് പുറത്തിറങ്ങിയത്.

ഈ പൊലീസ് സംഘത്തിലെ മൂന്ന് പേര്‍ മാത്രമാണ് ഔദ്യോഗിക വേഷത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ മഫ്തിയിലുമായിരുന്നു. ഇതാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. കള്ളന്മാരെന്ന് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ പൊലീസുകാര്‍ പ്രതിരോധിച്ചു. ഇതോടുകൂടി കൂട്ടത്തിലൊരാള്‍ക്ക് ചെറിയ പരുക്കുമേറ്റു.
ഒരു രാത്രി മുഴുവന്‍ നാട്ടുകാരുടെ തടവില്‍ കഴിഞ്ഞശേഷമാണ് പൊലീസുകാര്‍ വെളിച്ചം കണ്ടത്.

Share

More Stories

110 കോടി രൂപയുടെ കരാർ അവസാനിച്ചു; പ്യൂമയോട് വിടപറഞ്ഞ് വിരാട് കോലി

0
അന്താരാഷ്‌ട്ര സ്പോർട്സ് ബ്രാൻഡ് പ്യൂമയുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട്കോലിയുടെ കരാര്‍ അവസാനിച്ചു. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും ഇനിമുതൽ കോലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍. അജിലിറ്റാസില്‍ കോലി പുതിയ നിക്ഷേപകനായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നീണ്ട...

ദക്ഷിണാഫ്രിക്കയിലെ ഹെലികോപ്റ്റർ അപകടത്തിന് പിന്നിൽ പെൻഗ്വിൻ

0
2025 ജനുവരി 19 ന് ദക്ഷിണാഫ്രിക്കയിൽ തകർന്നുവീണ ഒരു ഹെലികോപ്റ്റർ ഒരു അപകടത്തിന് പിന്നിലെ കാരണം പെൻഗ്വിൻ ആണെന്ന് അധികൃതർ അറിയിച്ചതായി ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. കിഴക്കൻ കേപ്പ്...

ഏകപക്ഷീയമായ വ്യാപാര നിയന്ത്രണങ്ങൾ പിന്തുടർന്ന് അമേരിക്ക സ്വയം ഒറ്റപ്പെടും: ഷി ജിൻപിംഗ്

0
ഏകപക്ഷീയമായ വ്യാപാര നിയന്ത്രണങ്ങൾ പിന്തുടർന്ന് അമേരിക്ക സ്വയം ഒറ്റപ്പെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ബീജിംഗ് സന്ദർശന വേളയിൽ വെള്ളിയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മുന്നറിയിപ്പ് നൽകി. ഈ ആഴ്ച ചൈനീസ്...

രണ്ട് ജഡ്ജിമാര്‍ ഭരണഘടനയില്‍ മാറ്റം വരുത്തേണ്ട; സുപ്രീം കോടതിക്കെതിരെ ഗവര്‍ണര്‍ ആര്‍ലേക്കര്‍

0
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ രൂക്ഷമായി വിമര്‍ശിച്ചും നിയമസഭകൾ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചിക്കുകയും ചെയ്ത് സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വിഷയത്തിൽ ജുഡീഷ്യറിയുടെ അതിരു കടന്ന...

ലോകമെമ്പാടും അംഗീകാരം നേടിയ തഞ്ചാവൂർ ആഭരണങ്ങൾ

0
ഇന്ത്യയിലെ പുരാതന കലാ ആഭരണങ്ങളിൽ തഞ്ചാവൂർ ആഭരണങ്ങൾ സവിശേഷമാണ്. ഈ ആഭരണങ്ങളുടെ തനതായ ഡിസൈനുകൾ ലോകമെമ്പാടും അംഗീകാരം നേടിയിട്ടുണ്ട്. നൂറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ചരിത്രമുള്ള തഞ്ചാവൂർ ആഭരണങ്ങൾ ചോള കാലഘട്ടം മുതൽ പ്രചാരത്തിലുണ്ട്. ചോള...

തെലങ്കാനയിൽ 22 മാവോയിസ്റ്റുകൾ പോലീസിന് മുന്നിൽ കീഴടങ്ങി

0
നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സംഘടനയ്ക്ക് വീണ്ടും തിരിച്ചടിയായി, തെലങ്കാനയിലെ മുളുഗു ജില്ലയിൽ വെള്ളിയാഴ്ച 22 മാവോയിസ്റ്റുകൾ പോലീസിന് മുന്നിൽ കീഴടങ്ങി.മുളുഗു ജില്ലാ പോലീസ് ആസ്ഥാനത്ത് മുളുഗു ജില്ലാ പോലീസ്...

Featured

More News