7 March 2026

കോവിഡ് രോഗിയെ കൊല്ലാൻ നിർദേശിക്കുന്ന ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്ത്; പോലീസ് കേസെടുത്തു

ഓഡിയോ ക്ലിപ്പിൻ്റെ ആധികാരികത പോലീസ് പരിശോധിച്ച് വരികയാണ്

ആശുപത്രിയിൽ സഹപ്രവർത്തകനോട് കോവിഡ് രോഗിയെ കൊല്ലാൻ നിർദേശിച്ച ഡോക്ടറിനെതിരെ പോലീസ് കേസെടുത്തു. 2021ൽ പകർച്ചവ്യാധിയുടെ സമയത്താണ് കേസിന് ആസ്‌പദമായ സംഭവം. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് എതിരെയാണ് പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്‌തത്.

ലാത്തൂരിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിലെ അഡീഷണൽ ജില്ലാ സർജനായിരുന്ന ഡോ. ശശികാന്ത് ദേശ് പാണ്ഡെയും കോവിഡ്19 കെയർ സെൻ്റെറിൽ ജോലി ചെയ്‌തിരുന്ന ഡോ. ശശികാന്ത് ഡാംഗെയും തമ്മിലുള്ള സംഭാഷണത്തിൻ്റെ ഒരു ഓഡിയോ ക്ലിപ്പ് അടുത്തിടെ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

‘ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത്, ആ ദയാമി സ്ത്രീയെ കൊന്നേക്കൂ’ എന്ന് ഡോ. ദേശ് പാണ്ഡെ പറയുന്നത് ക്ലിപ്പിൽ കേൾക്കാം. ഓക്‌സിജൻ പിന്തുണ ഇതിനകം തന്നെ കുറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഡോ. ഡാംഗെ പ്രതികരിക്കുന്നതും ഓഡിയോയിൽ ഉണ്ട്.

ഈ ക്ലിപ്പ്, 2021ൽ കോവിഡ് പ്രതിസന്ധിയുടെ കൊടുമുടിയിൽ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരുന്ന സമയത്തേത് ആണെന്ന് കരുതപ്പെടുന്നു. ദയാമി അജിമുദ്ദീൻ ഗൗസുദ്ദീൻ്റെ ഭാര്യ കൗസർ ഫാത്തിമ എന്ന രോഗി പിന്നീട് കോവിഡിൽ നിന്ന് മുക്തി നേടി. സംഭവത്തിൽ ഓഡിയോ ക്ലിപ്പിൻ്റെ ആധികാരികത പോലീസ് പരിശോധിച്ച് വരികയാണ്.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News