20 April 2025

‘ഔറംഗസേബ് നായകനല്ല’; മഹാറാണ പ്രതാപും, ശിവജി മഹാരാജ് ഒക്കെയാണ് യഥാര്‍ത്ഥ നായകർ: മന്ത്രി രാജ്‌നാഥ് സിങ്

ഒരു രാജാവിന് എങ്ങനെയാണ് മതം മാറ്റം നടത്താനാകുക. ഹിന്ദു സ്ഥാപനങ്ങള്‍ നശിപ്പിക്കാനാകുക

ഔറംഗസേബ് ജനങ്ങളെ വലിയ തോതില്‍ ദ്രോഹിച്ചിട്ടുണ്ടെന്ന പരാമര്‍ശവുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങളോട് അദ്ദേഹം പല അനീതികളും കാട്ടി. ജനങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. എന്നിട്ടും ഔറംഗസേബിനെ നായക പരിവേഷം നല്‍കുന്നുവെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.

മഹാരാഷ്‌ട്രയിലെ സംഭാജിനഗറില്‍ മഹാറാണ പ്രതാപിന്‍റെ പ്രതിമ അനാച്‌ഛാദന ചടങ്ങിലായിരുന്നു പ്രതിരോധമന്ത്രിയുടെ പരാമര്‍ശങ്ങള്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മന്ത്രി സഞ്ജയ് ഷിര്‍സത്, പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെ, പാര്‍ലമെന്‍റംഗങ്ങള്‍, നിയമസഭാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഔറംഗസേബിനെ ഉയര്‍ത്തിക്കാട്ടുന്നവര്‍ പണ്ഡിറ്റ് നെഹ്‌റുവിന്‍റെ പുസ്‌തകം വായിക്കണമെന്നും അതിലൂടെ എത്ര ക്രൂരനായ ഭരണാധികാരി ആയിരുന്നു ഔറംഗസേബെന്ന് മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവജി മഹാരാജിന്‍റെ മണ്ണില്‍ മഹാറാണ പ്രതാപിന്‍റെ പ്രതിമ അനാച്‌ഛാദനം ചെയ്യാനായതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും സിങ് പറഞ്ഞു.

പതിനാറ് അടി പൊക്കമുള്ള കുതിരപ്പുറത്തിരിക്കുന്ന മഹാറാണ പ്രതാപിന്‍റെ പ്രതിമയാണ് ഛത്രപതി സംഭാജി നഗറിലെ കൊണാട്ട് പൂന്തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഛത്രപതി ശിവജി മഹാരാജിന്‍റെയും മഹാറാണ പ്രതാപിന്‍റെയും സമാനതകള്‍ എടുത്ത് കാട്ടിയ രാജ്‌നാഥ് ഇവര്‍ ധീരതയോടെ പൊരുതുക മാത്രമല്ല മറിച്ച് ദേശീയ താത്‌പര്യത്തിന് വേണ്ടി നിലകൊള്ളുകയും സമൂഹത്തെ ഒന്നിപ്പിക്കുകയും ചെയ്‌തെന്നും ചൂണ്ടിക്കാട്ടി. മഹാറാണ പ്രതാപിന്‍റെ സൈന്യത്തില്‍ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പട്ടികവര്‍ഗക്കാര്‍, മുസ്‌ലീങ്ങള്‍, മറ്റ് സമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന്‍റെ സൈന്യത്തിൽ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ഇവര്‍ യുദ്ധ നായകര്‍ക്കപ്പുറം ഐക്യത്തിന്‍റെ പ്രതീകങ്ങള്‍ കൂടിയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യാനന്തരം ഈ രാജാക്കന്‍മാരുടെ തെറ്റായ ചരിത്രം നിര്‍മ്മിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഏകാധിപതികളായ ഔറംഗസേബിനെ പോലുള്ളവരെ മഹത്വവത്ക്കരിക്കാനും ശ്രമമുണ്ടായി. ചിലര്‍ ഇപ്പോഴും അദ്ദേഹത്തെ നായകനായി ഉയര്‍ത്തിക്കാട്ടുന്നു. ഇത് ദൗര്‍ഭാഗ്യകരമാണ്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയിട്ടുള്ള പുസ്‌തകം വായിക്കൂ, പല കാര്യങ്ങളും വ്യത്യസ്‌തമാണ്. ഒരു രാജാവിന് എങ്ങനെയാണ് മതം മാറ്റം നടത്താനാകുക. ഹിന്ദു സ്ഥാപനങ്ങള്‍ നശിപ്പിക്കാനാകുക. സനാതന ധര്‍മ്മത്തെ എതിര്‍ക്കുന്നവരാണോ നായകര്‍ എന്നും അദ്ദേഹം ചോദിച്ചു.

Share

More Stories

‘ഇത് കർണി അല്ല, യോഗി സേനയാണ്’: അഖിലേഷ് യാദവ്

0
സമാജ്‌വാദി പാർട്ടി (എസ്‌പി) രാജ്യസഭാ എംപി രാംജിലാൽ സുമൻ റാണ സംഗയെക്കുറിച്ച് നടത്തിയ പരാമർശം രാഷ്ട്രീയ ചൂടിനെ ഗണ്യമായി ഉയർത്തി. ഈ പ്രസ്‌താവനയ്ക്ക് ശേഷം കർണി സേനയുടെ പ്രതിഷേധം ശക്തമായി. ഇത് എംപി...

അസമിൽ രണ്ടിടങ്ങളിലായി 71 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

0
വിവിധ വാഹനങ്ങളിൽ കടത്തിയ 71 കോടി രൂപയുടെ മയക്കുമരുന്ന് വസ്‌തുക്കൾ അമിൻഗാവിൽ നിന്നും അസം സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഇത്രയും പിടികൂടിയത്. 2,70,000 യാബാ ടാബ്‍ലറ്റ്, 40...

കുരുന്നോര്‍മകള്‍ക്ക് ‘ജീവൻ’ നല്‍കാൻ; കുഞ്ഞുങ്ങളുടെ ഡയറി കുറിപ്പുകള്‍ ഇനി സ്‌കൂൾ പുസ്‌തകത്തിലും

0
'ഞാൻ സ്‌കൂളിൽ നിന്നു വന്നപ്പോൾ ഒരു മഞ്ഞ കിളി പുളി മരത്തിന് മുകളിൽ ഇരിക്കുന്നത് കണ്ടു…' ഒന്നാം ക്ലാസ് വിദ്യാർഥിയും കോഴിക്കോട് സ്വദേശിയുമായ അർഷിക് പിഎം കുറച്ചുകാലം മുമ്പ് തൻ്റെ ഡയറിയിൽ എഴുതിയതാണിത്....

മുസ്‌തഫബാദില്‍ കെട്ടിടം തകർന്ന മരണം 11 ആയി; അന്വേഷണത്തിന് ഉത്തരവിട്ടു

0
ഡല്‍ഹി മുസ്‌തഫബാദില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഏഴുപേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. നിലവിൽ അഞ്ചുപേർ പരുക്കേറ്റ് ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്‌ച...

ഹാഫ് മാരത്തണിൽ മനുഷ്യർക്ക് എതിരെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ മത്സരം

0
ചൈനയിലെ ബീജിംഗിൽ ശനിയാഴ്‌ച നടന്ന യിഷ്വാങ് ഹാഫ് മാരത്തണിൽ ആയിരക്കണക്കിന് ഓട്ടക്കാർക്ക് ഒപ്പം ഇരുപത്തിയൊന്ന് ഹ്യൂമനോയിഡ് റോബോട്ടുകളും പങ്കെടുത്തു. 21 കിലോമീറ്റർ (13 മൈൽ) ദൈർഘ്യമുള്ള ഒരു മത്സരത്തിൽ മനുഷ്യരോടൊപ്പം ഇത്തരം യന്ത്രങ്ങൾ...

ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ

0
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. ചോദ്യം ചെയ്യലിനായി അമേരിക്കയുടെ സഹായം തേടിയേക്കും. കേസില്‍ ഹെഡ്‌ലിയുടെ നിബന്ധന നിലനില്‍ക്കെയുള്ള അമേരിക്കയുടെ ഇടപെടല്‍ ഏറെ നിര്‍ണായമാകും. കസ്റ്റഡിയിലുള്ള തഹാവൂര്‍...

Featured

More News