7 March 2026

‘കമ്മ്യൂണിസം തിരികെയെത്തും’; 5079ല്‍ ലോകാവസാനം, ബാബ വംഗയുടെ 2025നെ കുറിച്ചുള്ള പ്രവചനങ്ങള്‍

ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിൻ്റെ പ്രവചനങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് ബാബ വംഗ

2025 പിറക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കി നില്‍ക്കുന്നു. വരാനിരിക്കുന്ന വര്‍ഷത്തെപ്പറ്റി 1996ല്‍ 85-ാം വയസ്സില്‍ വിട പറയുന്നതിന് മുമ്പ് അന്ധയായ ബള്‍ഗേറിയന്‍ പ്രവാചക ബാബ വംഗ നടത്തിയ ചില പ്രവചനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 2025ല്‍ ലോകാവസാനത്തിന് തുടക്കം കുറിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനത്തില്‍ പറയുന്നത്.

5079ല്‍ ലോകം അവസാനിക്കുമെന്നും മനുഷ്യകുലം ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റപ്പെടുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. 2025ല്‍ യൂറോപ്പിലെ ഒരു വലിയ സംഘര്‍ഷം ഭൂഖണ്ഡത്തിലെ ജനസംഖ്യയെ ഗണ്യമായി കുറയ്ക്കുമെന്നും ബാബ വംഗ പറഞ്ഞിരുന്നു.

ബാബാ വംഗയുടെ പ്രധാന പ്രവചനങ്ങള്‍:

2025: യൂറോപ്പിലെ സംഘര്‍ഷം ഭൂഖണ്ഡത്തിലെ ജനസംഖ്യയില്‍ കുറവ് വരുത്തും.

2028: ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ മനുഷ്യരാശി ശുക്രനില്‍ എത്തും.

2033: ധ്രുവീയ മേഖലയിലെ മഞ്ഞുമലകള്‍ ഉരുകുന്നത് സമുദ്ര നിരപ്പുയരാന്‍ കാരണമാകും.

2076: ആഗോള തലത്തില്‍ കമ്മ്യൂണിസം തിരിച്ചെത്തും.

2130: അന്യഗ്രഹ ജീവികളുമായി മനുഷ്യര്‍ക്ക് ബന്ധമുണ്ടാകും.

2170: ഭൂമിയില്‍ ഭൂരിഭാഗം പ്രദേശത്തും വരള്‍ച്ചയുണ്ടാകും.

3005: ചൊവ്വയില്‍ ഒരു യുദ്ധം ഉണ്ടാകും.

3797: ഭൂമിയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരും. മനുഷ്യര്‍ ഭൂമി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും.

5079: ലോകം അവസാനിക്കും.

2001 സെപ്റ്റംബര്‍ 11ന് അമേരിക്കയില്‍ നടന്ന വേള്‍ഡ് ട്രേഡ് സെൻ്റെര്‍ ഭീകരാക്രമണം, ചെര്‍ണോബില്‍ ദുരന്തം, ഡയാനാ രാജകുമാരിയുടെ വേര്‍പാട് എന്നിവയെല്ലാം അവരുടെ ബാബാ വാംഗയുടെ പ്രവചനത്തില്‍ ഉള്‍പ്പെടുന്നു. 2024നെ കുറിച്ചും അവര്‍ ചില പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. അവയില്‍ ചിലതെല്ലാം തന്നെ ഇതിനോടകം ഫലിക്കുകയും ചെയ്‌തു എന്നതാണ് യാഥാർഥ്യം.

ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിൻ്റെ പ്രവചനങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് ബാബ വംഗ. നോസ്ട്രഡാമസിൻ്റെ പ്രവചനങ്ങള്‍ നവോത്ഥാന കാലത്തും അതിനുശേഷവും അദ്ദേഹത്തെ പ്രശസ്‌തനാക്കി.

പ്രകൃതി ദുരന്തങ്ങള്‍ക്കും അതിതീവ്രമായ കാലാവസ്ഥയ്ക്കും 2024 സാക്ഷ്യം വഹിക്കുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.

1996ല്‍ ബാബ വംഗ മരിക്കുമ്പോള്‍ ഇൻ്റെര്‍നെറ്റ് അതിൻ്റെ ശൈശവ ദശയിലായിരുന്നു. എന്നാല്‍, അതിനെക്കുറിച്ചും അതിശയിപ്പിക്കുന്ന പ്രവചനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുമെന്ന് അവര്‍ പ്രവചിച്ചു. സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ഇവ അന്താരാഷ്ട്ര സുരക്ഷയെ അപകടത്തിലാക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.

ആഗോള സാമ്പത്തിക ശക്തിയുടെ ഘടന മാറുമെന്നും ലോക രാജ്യങ്ങള്‍ക്കിടയിലെ രാഷ്ട്രീയ പിരിമുറുക്കങ്ങളും കടബാധ്യതയും വര്‍ധിക്കുമെന്നും വംഗ പ്രവചിച്ചിട്ടുണ്ട്. ഇവയെല്ലാം 2024ല്‍ വലിയൊരു സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News