8 March 2026

ചൂട് കൂടുന്നു ജാഗ്രത പുലർത്തണം; ഗർഭിണികൾ കനത്ത ചൂടിൽ ജോലി ചെയ്യുന്നത് അപകടം

യുകെ പോലുള്ള രാജ്യങ്ങളിലും ചൂടുള്ള വേനൽക്കാലം ഇത്തരത്തിൽ ബാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ചൂട് കൂടിയാൽ പല തരത്തിലുള്ള അപകടങ്ങളാണ് ഉണ്ടാവുന്നത്. ജോലി ചെയ്യുന്നവർ, യാത്ര ചെയ്യുന്നവർ തുടങ്ങി നേരിട്ട് വെയിലേൽക്കുന്ന എല്ലാവരും ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ് ഈക്കാലം. അതോടൊപ്പം ജോലി ചെയ്യുന്നത് ചൂടുള്ള മേഖലയിൽ ആണെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഗര്‍ഭിണികള്‍ കടുത്ത ചൂടില്‍ ജോലി ചെയ്യുന്നത് ചാപിള്ള പിറക്കാനും ഗര്‍ഭം അലസാനുമുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ഭാവിയിൽ ഇത് സംബന്ധിച്ച അപകടസാധ്യതകൾ കൂടുതലാണെന്നും ഇന്ത്യയില്‍ നടത്തിയ പഠനം പറയുന്നു. തമിഴ്‌നാട്ടിലെ എണ്ണൂറോളം ഗര്‍ഭിണികളെ ഉൾപ്പെടുത്തി ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (SRIHER) 2017-ലാണ് പഠനം ആരംഭിച്ചത്.

കാര്‍ഷിക മേഖല, ഇഷ്ടിക ചൂളകൾ, ഉപ്പ് ഫാക്ടറികള്‍ തുടങ്ങിയ ഉയർന്ന ചൂടുള്ള ഇടങ്ങളിലും സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി ആപേക്ഷികമായി തണുപ്പുള്ള കാലാവസ്ഥയിലും ജോലി ചെയ്ത സ്ത്രീകളെയാണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത്. എന്നിരുന്നാലും രണ്ടാമത്തെ ഇടത്തിലും ചൂടുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീഷണികൾ അനുഭവപ്പെടുന്നവരിൽ ഗർഭിണികൾ മുൻപന്തിയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തണുപ്പുള്ള ഇടങ്ങളെക്കാൾ ചൂടുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ ശാരീരിക അസ്വസ്ഥതകള്‍‍ക്കും ഗർഭം അലസലിനും ചാപിള്ള പിറക്കാനും സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

Midsection Of Pregnant Woman Standing At Forest

യുകെ പോലുള്ള രാജ്യങ്ങളിലും ചൂടുള്ള വേനൽക്കാലം ഇത്തരത്തിൽ ബാധിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാൽതന്നെ ആഗോളതലത്തിൽ ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് പ്രത്യേക ആരോഗ്യ മാനദണ്ഡങ്ങൾ നൽകണമെന്ന് പഠനം ആവശ്യപ്പെടുന്നു. നിലവിൽ ആഗോള തലത്തിൽ ഇത്തരത്തിലുള്ള മാർഗ നിർദേശങ്ങൾ ഒന്നുംതന്നെയില്ല. ചൂട് കൂടിയ കാലാവസ്ഥയിൽ ഗര്‍ഭിണികൾക്കുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നേരത്തെയും പഠനങ്ങൾ വന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഇന്ത്യയിലെ താപനില ഉയരുന്നത് ഗർഭിണികൾക്ക് മാസം തികയാതെയുള്ള പ്രസവം, ഗർഭകാല രക്താതിമർദ്ദം, പ്രീ-എക്ലാംസിയ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നേരത്തെ നടത്തിയ ഒരു ഗവേഷണവും കണ്ടെത്തിയിരുന്നു. 2030-ഓടെ ഇന്ത്യ വാർഷിക താപനിലയിൽ 1.7 മുതൽ 2.2 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, വിഷയം കൂടുതൽ ഗൗരവമുള്ളതാണെന്നും ഗവേഷകർ പറഞ്ഞിരുന്നു. നേരത്തെ യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന പഠനത്തിലും സമാന കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News