12 March 2025

ഒരു ചെറിയ മീനല്ല ഈ ‘ഭൂതകാലം’; കാണാനാവുന്നത് ഷെയിനിന്റെ ഹൈലൈറ്റ് പെർഫോമൻസ്

പരമ്പരാഗതമായി സിനിമാക്കാർ, അതായത് മലയാളത്തിലെ എന്നല്ല ലോകസിനിമയിൽ തന്നെ, ഉപയോഗിച്ച് വരാറുള്ള സ്ഥിരം ക്ളീഷേ ഹൊറർ എലമെന്റ്‌സ് ഒന്നും ഭൂതകാലത്തിൽ ഇല്ല.

| ശൈലൻ

യാതൊരു മുൻവിധികളും മുൻധാരണകളും ഇല്ലാതെ ഷെയിൻ നിഗമിന്റെ “ഭൂതകാലം” രാത്രിയിരുന്നു കണ്ടു. സോണി Liv ൽ സ്ട്രീം ചെയ്ത് തുടങ്ങി എന്ന നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഇങ്ങനെ ഒരു സിനിമയുടെ റിലീസിനെക്കുറിച്ച് കേട്ടത് പോലും.

പക്ഷെ ഒന്നേമുക്കാൽ മണിക്കൂർ നേരം ഉള്ള സിനിമ കണ്ട് തീർന്നപ്പോൾ മനസിലായി, മലയാളത്തിലെ ഇതുവരെ ഉള്ള സൈക്കോ/ഹൊറർ മൂവികൾ വച്ച് നോക്കുമ്പോൾ ഒരു ചെറിയ മീനല്ല ഈ ഭൂതകാലം എന്ന്..
പരമ്പരാഗതമായി സിനിമാക്കാർ, അതായത് മലയാളത്തിലെ എന്നല്ല ലോകസിനിമയിൽ തന്നെ, ഉപയോഗിച്ച് വരാറുള്ള സ്ഥിരം ക്ളീഷേ ഹൊറർ എലമെന്റ്‌സ് ഒന്നും ഭൂതകാലത്തിൽ ഇല്ല. Music ആയാലും tension/മൂഡ് ആയാലും വളരെ പതിയെ subtle ആയിട്ടാണ് create ചെയ്ത് കൊണ്ടുവന്നിരിക്കുന്നത്.

എന്നാൽ അത് വളരെ effective ആവുന്നുണ്ട് താനും. സ്ഥിരം scaryനമ്പറുകൾ കോമഡി ആയിമാറുന്ന കാഴ്ച ഇവിടെ തെല്ലുമില്ല. Irritating ആണ്.. disturbing ആണ്. haunting ആണ്. ഷെയിനിന്റെ പെർഫോമൻസ് ആണ് ഭൂതകാലത്തിന്റെ ഹൈലൈറ്റ്.. മച്ചാൻ വൻ!! ഇയാളെ ഒക്കെ ഒതുക്കാൻ ശ്രമിക്കുന്നവർ ഒതുങ്ങി പോവുകയേ ഉള്ളൂ എന്നതിന് ഒരു അടിവര.

ഭൂതകാലത്തിന്റെ പാതി producer കൂടിയായ ഷെയിൻ, ആകെയുള്ള ഒരു പാട്ട് എഴുതി കമ്പോസ് ചെയ്ത് പാടിയിരിക്കുക കൂടി ചെയ്തിരിക്കുന്നു. അമ്മയായി വരുന്ന രേവതി, സിനിമ ആവശ്യപ്പെടുന്ന ആമ്പിയൻസ് ബിൽഡ് ചെയ്യുന്നതിൽ നിർണായകപങ്ക് വഹിക്കുന്നു. ടൈറ്റിൽസിൽ പേരും അവരുടേതാണ് ആദ്യം കാണിക്കുന്നത് എന്നത് note ചെയ്തു.

ചെറിയ പടമെന്നു വച്ച്, കഥാപാത്രങ്ങളും അഭിനേതാക്കളുമൊന്നും കുറവില്ല.. ചെറിയ റോളുകളിൽ വരെ പരിചിതമുഖങ്ങൾ ആണ്. പൊതുവെ loud ആയ ഗോപിസുന്ദർ, വളരെ മിനിമൽ ആയി ചെയ്തിരിക്കുന്ന ബി ജി സ്കോറിനെ കുറിച്ച് കൂടി പറയാതെ വയ്യ. ട്രെയിലർ പോലും കാണാതെ , zero പ്രിജുഡീസിൽ സിനിമ കണ്ടതുകൊണ്ട് ക്ളീനായി ആസ്വദിക്കാൻ സാധിച്ചു എന്ന് തോന്നുന്നു.

Share

More Stories

സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് ഇന്ത്യയിലേക്ക് ; എയർടെൽ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിക്കുന്നു

0
ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായി എലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി കരാർ ഒപ്പിട്ടതായി ടെലികോം ഭീമൻ എയർടെൽ ചൊവ്വാഴ്ച അറിയിച്ചു. ഇന്ത്യയിൽ ഒപ്പുവെക്കുന്ന ആദ്യ കരാറാണിത്. രാജ്യത്ത് സ്റ്റാർലിങ്ക്...

സണ്ണി ഡിയോളിൻ്റെ ഗദർ 2 -നെ മറികടന്ന് വിക്കി കൗശലിൻ്റെ ‘ഛാവ’; ഇന്ത്യൻ ചിത്രങ്ങളുടെ വൻ കളക്ഷൻ പട്ടികയിൽ

0
വിക്കി കൗശലും രശ്‌മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന 'ഛാവ' ആരാധകരെ വല്ലാതെ ആകർഷിക്കുന്നു. ഫെബ്രുവരി 14ന് പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസിൽ തകർക്കുകയാണ്. സാക്‌നിൽക് റിപ്പോർട്ട് പ്രകാരം ഛാവ 25-ാം ദിവസം എല്ലാ...

കാസർകോട് പെൺകുട്ടിയെയും യുവാവിനെയും കാണാതായ പരാതി പോക്സോ കേസെന്ന ദിശയിൽ അന്വേഷിക്കണം ആയിരുന്നു: ഹൈക്കോടതി

0
കാസർകോട്: പൈവളിഗയിൽ 15 വയസുള്ള പെൺകുട്ടിയെയും 42 വയസുകാരനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി. പെൺകുട്ടിയെ കാണാതായെന്ന പരാതിയിൽ പോക്സോ കേസ് എടുത്ത് അന്വേഷണം നടത്താതിരുന്നത്...

ട്രെയിന്‍ തട്ടിയെടുത്ത് പാകിസ്‌താനില്‍ ബലൂച്ച് ലിബറേഷന്‍ ആര്‍മി 450 യാത്രക്കാരെ ബന്ദികളാക്കി

0
വിഘടനവാദ ഗ്രൂപ്പായ ബലൂച്ച് ലിബറേഷന്‍ ആര്‍മി പാകിസ്‌താനിലെ ജാഫര്‍ എക്‌സ്പ്രസ് ആക്രമിച്ച് തട്ടിയെടുത്ത് 450-ലേറെ യാത്രക്കാരെ ബന്ദികളാക്കി. സൈനിക നീക്കത്തിലൂടെ തങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബന്ദികളെ ജീവനോടെ തിരികെ കിട്ടില്ലെന്ന് ബലൂച്ച് ലിബറേഷന്‍...

വിമാനം തകർന്ന് നടി സൗന്ദര്യ മരിച്ചിട്ട് 22 വർഷം; മോഹൻ ബാബുവിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതി

0
ടോളിവുഡിലെ മുതിര്‍ന്ന താരം മോഹൻ ബാബു അടുത്തിടെ ചില കുടുംബ പ്രശ്‌നങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടം നേടിയത്. ഇപ്പോൾ വലിയൊരു വെല്ലുവിളി അദ്ദേഹം നേരിടുകയാണ്. ഇളയ മകൻ മഞ്ചു മനോജുമായി ബന്ധപ്പെട്ട ഒരു...

‘199 രൂപയ്ക്ക് A+ പത്താംതരം സയന്‍സ് വിഷയങ്ങളുടെ ഉറപ്പായ ചോദ്യവും ഉത്തരവും കിട്ടും’; വീണ്ടും വിവാദവുമായി എംഎസ് സൊല്യൂഷന്‍സ്

0
ക്രിസ്‌മസ് പത്താംതരം പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെ വീണ്ടും വാഗ്‌ദാനവുമായി എംഎസ് സൊല്യൂഷന്‍സ്. എസ്എസ്എല്‍സി സയന്‍സ് വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്അപ്പ് വഴി നല്‍കാമെന്നാണ്...

Featured

More News