7 March 2026

പൂമരമായി കാശ്‌മീർ താഴ്വരയിൽ ഇൻഡ്യ മുന്നണി; പിഴച്ചുപോയ ബിജെപി, കാലിടറി പിഡിപി, ഇത് രാഗാ സ്വാഗ്

ജമ്മു കാശ്‌മീരിനെ വിഭജിക്കാനുള്ള തീരുമാനം അടക്കമുള്ള ബിജെപി നിലപാടുകൾക്കെതിരെ ജനം വിധിയെഴുതിയെന്ന് വേണം മനസ്സിലാക്കാൻ.

ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ബിജെപിക്കും ബിജെപിയ്ക്കൊപ്പം നിന്നവർക്കും വലിയ തിരിച്ചടി. പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത് കോൺഗ്രസ് നയിക്കുന്ന ഇൻഡ്യ മുന്നണി വലിയ വിജയത്തിലേക്ക് നീങ്ങുന്നുവെന്നതാണ്.

10 വർഷത്തിനിപ്പുറം കാശ്‌മീരിലെ ജനത ബിജെപിയെ തള്ളാനും കോൺഗ്രസിനൊപ്പം നിൽക്കാനും തീരുമാനിച്ചുവെന്നാണ് ഫല സൂചന. ജമ്മു കാശ്‌മീരിനെ വിഭജിക്കാനുള്ള തീരുമാനം അടക്കമുള്ള ബിജെപി നിലപാടുകൾക്കെതിരെ ജനം വിധിയെഴുതിയെന്ന് വേണം മനസ്സിലാക്കാൻ.

കുൽഗാം മണ്ഡലത്തിൽ നിന്ന് സിപിഐഎമ്മിൻ്റെ തരിഗാമിയുടെ മുന്നേറ്റവും സൂചിപ്പിക്കുന്നത് ബിജെപി നേരിടുന്ന തിരിച്ചടിയുടെ ആഘാതമാണ്. ഹരിയാനയ്ക്കൊപ്പം കാശ്‌മീരിലും മുന്നേറുന്നത് കോൺഗ്രസിന് ഇരട്ടി മധുരം സമ്മാനിക്കുന്നു. 50 ന് മുകളിൽ സീറ്റിലാണ് നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യ (ഇൻഡ്യ മുന്നണി) മുന്നേറ്റം. 90 സീറ്റിൽ കേവല ഭൂരിപക്ഷം നേടാൻ 45 സീറ്റുകൾ മതിയാകും.

ഒരു ഘട്ടത്തിൽ ബിജെപിക്കൊപ്പം നിന്ന് സർക്കാർ രൂപീകരിച്ച പിഡിപിക്കും കാശ്‌മീരിൽ കാലിടറി. ബിജെപിക്കും മാത്രമല്ല ഒപ്പം നിന്നവർക്കും പിഴയ്ക്കുന്നതാണ് കാശ്‌മീരിൽ നിന്നുള്ള കാഴ്‌ച. ജമ്മു കാശ്‌മീരിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുല്ല ലീഡ് ചെയ്യുന്നു. എക്സിറ്റ് പോൾ ഫലങ്ങളെ തള്ളുന്നത് കൂടിയാണ് ജനങ്ങൾ നൽകുന്ന വിധി.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News