8 March 2026

കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് സിനിമയിലെ വയലൻസിനെ മാത്രം പഴിക്കുന്നത് ശരിയല്ല: നിർമാതാക്കളുടെ സംഘടന

കൊച്ചുകുട്ടികൾ കളിക്കുന്ന ഗെയിമുകൾ പോലും വയലൻസുണ്ട്

ഹിംസാത്മകമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് സിനിമയിലെ വയലൻസിനെ മാത്രം പഴിക്കുന്നത് ശരിയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. സമൂഹത്തിലെ വയലൻസിന് സിനിമയും ഒരു ഘടകം ആകാമെന്നും എന്നാൽ സിനിമയ്ക്ക് സെൻസറിംഗ് സംവിധാനമുണ്ട്.

യൂട്യൂബും ഒടിടിയും വഴി വയലൻസും സെക്‌സും ഉള്ള അനവധി പ്രോഗ്രാമുകൾ സ്വീകരണ മുറിയിൽ അനായാസം ലഭ്യമാണ്. കൊച്ചുകുട്ടികൾ കളിക്കുന്ന ഗെയിമുകൾ പോലും വയലൻസുണ്ട്. ഇതിനും നിയന്ത്രണം ആവശ്യമില്ലേ എന്നും സംഘടന വാർത്താ കുറിപ്പിൽ പറഞ്ഞു.

സെൻസറിംഗ് നടത്തി പ്രദർശന യോഗ്യമെന്ന് സർട്ടിഫിക്കറ്റ് നൽകിയ ചിത്രം പിന്നീട് പ്രദർശിപ്പിക്കരുതെന്ന് പറയുന്ന സെൻസർ ബോർഡിൻ്റെ തീരുമാനം ശരിയല്ലെന്നും നിർമ്മാതാക്കളുടെ സംഘടന വാർത്താ കുറിപ്പിൽ പറഞ്ഞു. തിയറ്റർ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിൻ്റെ ടെലിവിഷൻ പ്രദർശനം കഴിഞ്ഞ ദിവസം സെൻസർ ബോർഡ് തടഞ്ഞിരുന്നു.

സിനിമ മേഖലയിലെ ലഹരി ഉപയോഗം നിർമ്മാണത്തെ പോലും ബാധിക്കുന്നുണ്ട് ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് 2023 പരസ്യമായി ആവശ്യപ്പെട്ടിട്ടും സർക്കാരിൻ്റെ ഭാഗത്ത്‌ നിന്നും മാതൃകാപരമായ ഒരു നടപടിയും ഉണ്ടായില്ലെന്നും വാർത്താ കുറിപ്പിൽ പറഞ്ഞു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News