10 January 2025

ബോബി റിമാൻഡിൽ; ലൈംഗിക അധിക്ഷേപ കേസിൽ കോടതിയിൽ വാദ പ്രതിവാദങ്ങൾ ഇങ്ങനെ

തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും ലൈംഗിക അധിക്ഷേപം നടത്തിയിട്ടില്ലെന്നും ആയിരുന്നു ജാമ്യ ഹർജിയിൽ ബോബി ചെമ്മണ്ണൂരിൻ്റെ വാദം

ചലച്ചിത്ര താരം ഹണി റോസിന് എതിരെയായ ലൈംഗിക അധിക്ഷേപ കേസിൽ ജാമ്യം ലഭിക്കുന്നതിനായി നിരവധി വാദമുഖങ്ങൾ ആണ് ബോബി ചെമ്മണ്ണൂർ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തുകൊണ്ട് ഉത്തരവിടുകയും ചെയ്‌തു. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും ലൈംഗിക അധിക്ഷേപം നടത്തിയിട്ടില്ലെന്നും ആയിരുന്നു ജാമ്യ ഹർജിയിൽ ബോബി ചെമ്മണ്ണൂരിൻ്റെ വാദം. ബോബി ചെമ്മണ്ണൂരിനായി മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള ഹാജരായി. എന്നാൽ ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിൽ നടിയെ അപമാനിച്ചു എന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

പ്രോസിക്യൂഷൻ വാദങ്ങൾ

“ബോബി ചെമ്മണ്ണൂർ നടിക്കെതിരെ അശ്ലീല പരാമർശം നടത്തി. ആയിരക്കണക്കിന് ജനങ്ങൾക്ക് മുന്നിൽ നടിയെ അപമാനിച്ചു. അനുവാദമില്ലാതെ ശരീരത്തിൽ സ്‌പർശിച്ചു. ജാമ്യം നൽകിയാൽ പ്രതി ഒളിവിൽ പോകും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തും.”

പ്രതി ഭാഗത്തിൻ്റെ വാദങ്ങൾ

“ബോബി ചെമ്മണ്ണൂർ അശ്ലീല പരാമർശങ്ങൾ നടത്തിയിട്ടില്ല. ഉദ്ഘാടന ചടങ്ങിൽ നടിയുടെ ശരീരത്തിൽ സ്‌പർശിച്ചിട്ടില്ല. ഉദ്ഘാടനം ചടങ്ങ് കഴിഞ്ഞും ഇരുവരും സൗഹൃദത്തിൽ. നടിയുടെ പരാതി വൈകിയത് പൊലീസ് അന്വേഷിച്ചില്ല. ബോബി നിരവധി പേർക്ക് ജോലി നൽകുന്നു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ആളാണ്. ജാമ്യം അനുവദിക്കണം.”

കഴിഞ്ഞ ദിവസം രാവിലെ വയനാട്ടിൽ നിന്ന് കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റ് രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്‌ച രാവിലെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

വിധിക്ക് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബിയെ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്ക് കൊണ്ടുപോയിരുന്നു. കോടതിക്ക് പുറത്തിറങ്ങിയപ്പോൾ തെറ്റൊന്നും ചെയ്‌തില്ലെന്നായിരുന്നു ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

‘അവിഭക്ത ഇന്ത്യ’ സെമിനാർ; പങ്കെടുക്കാൻ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറ്റ് അയൽ രാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ

0
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'അവിഭക്ത ഇന്ത്യ' സെമിനാറിൽ പങ്കെടുക്കാൻ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും മറ്റ് അയൽ രാജ്യങ്ങളെയും ഇന്ത്യ ക്ഷണിച്ചു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ ചരിത്രത്തെ യോജിപ്പിച്ച് ആഘോഷിക്കാനുള്ള...

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ വിടപറയുമ്പോൾ

0
മലയാളികളുടെ, മലയാള സിനിമയുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂരിലേ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന...

‘ശീഷ് മഹൽ’ തർക്കത്തിന് ഇടയിൽ സിഎജിക്ക് എന്തുചെയ്യാൻ കഴിയും

0
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഓഫീസിലെയും വസതിയിലെയും അറ്റകുറ്റപ്പണികളുടെ ചെലവ് സംബന്ധിച്ച റിപ്പോർട്ടിനെ തുടർന്നുണ്ടായ രാഷ്ട്രീയ തർക്കത്തിനിടെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) വീണ്ടും ജനശ്രദ്ധയിൽ. 7.91 കോടിയുടെ...

ഇന്ത്യയില്‍ എഐ സെന്റര്‍ സ്ഥാപിക്കും; ധാരണാപത്രത്തില്‍ ഒപ്പുവച്ച് മൈക്രോസോഫ്റ്റ്

0
നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നൽകാൻ മൈക്രോസോഫ്റ്റ്. ഇന്ത്യ എഐ ഇനീഷിയേറ്റീവ് എന്ന് പേര് നൽകിയിട്ടുള്ള പദ്ധതിക്ക് കീഴില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് രാജ്യത്ത് എഐ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കാനാണ് മൈക്രോസോഫ്റ്റിന്റെ...

അച്ഛനും അമ്മയും വാളയാർ കേസിൽ പ്രതികൾ; സിബിഐ കുറ്റപത്രം സമർപ്പിച്ചു

0
വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ച് സിബിഐ. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം ചുമത്തിയ കുറ്റപത്രത്തിൽ കുട്ടികളുടെ അച്ഛനും അമ്മയും പ്രതികളാണ്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ...

രാം ചരണിൻ്റെ ‘ഗെയിം ചേഞ്ചർ’ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം

0
തെന്നിന്ത്യൻ സിനിമാ മെഗാ സ്റ്റാർ രാം ചരൺ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം "ഗെയിം ചേഞ്ചർ" ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്നു. ചിത്രത്തിനോട് പ്രത്യേകിച്ച് രാം ചരണിൻ്റെ ഇരട്ടവേഷത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ...

Featured

More News