8 March 2026

മലയാളി സൈനികൻ്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി; വിമാനാപകടം 56 വര്‍ഷം മുമ്പ്

പറന്നുപോയ ഇരട്ട എഞ്ചിന്‍ വിമാനം മോശം കാലാവസ്ഥയാൽ റോഹ്താങ് പാസിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു

ഹിമാചല്‍ പ്രദേശിലെ റോഹ്താങ് പാസില്‍ 56 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വ്യോമസേനയുടെ എഎന്‍-12 വിമാനാപകടത്തില്‍ കാണാതായ മലയാളി സൈനികന്‍ തോമസ് ചെറിയാൻ്റെത് ഉള്‍പ്പെടെ നാല് സൈനികരുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയാണ് തോമസ് ചെറിയാന്‍.

1968 ഫെബ്രുവരി 7ന് 102 പേരുമായി ചണ്ഡീഗഡില്‍ നിന്ന് ലഡാക്കിലേക്ക് പറന്നുപോയ ഇരട്ട എഞ്ചിന്‍ വിമാനം മോശം കാലാവസ്ഥയാൽ റോഹ്താങ് പാസിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു. ഈ അപകടത്തില്‍ മരിച്ചവരുടെ ഭാഗിക ശരീരാവശിഷ്ടങ്ങള്‍ അടുത്തിടെ ഹിമാചല്‍ പ്രദേശത്തിലെ ചന്ദ്രഭാഗ പര്‍വത മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.

മലയാളി സൈനികന്‍ തോമസ് ചെറിയാൻ്റെ കൂടെ, മല്‍ഖാന്‍ സിങ്, നാരായണ്‍ സിങ് എന്നിവരുടെ മൃതദേഹ ഭാഗങ്ങളും തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. 2003ല്‍ ആദ്യമായി അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിംഗിൻ്റെ പര്‍വതാരോഹകര്‍ ഇവരുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2005, 2006, 2013, 2019 എന്നീ വര്‍ഷങ്ങളിലും തിരച്ചില്‍ ദൗത്യം നടന്നിരുന്നു.

പകുതി മഞ്ഞില്‍ പുതഞ്ഞ നിലയില്‍ ആയിരുന്നു ഇപ്പോൾ കണ്ടെത്തിയ മൃതദേഹങ്ങള്‍. ഹെലികോപ്റ്റര്‍ അപകടം സംഭവിച്ച ശേഷം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇതുവരെ പല അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News