7 March 2026

ബോക്സ്‌ ഓഫീസ് തൂത്ത് വാരി ഇന്ത്യൻ സിനിമ; സൂപ്പർഹിറ്റ്‌ മുതൽ സൂപ്പർ ഫ്ലോപ്പ് വരെ ആദ്യ പത്ത് സ്ഥാനത്ത്

ആദ്യത്തെ പത്തിൽ ഒരു മലയാള സിനിമ പോലും ഇടം പിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ സിനിമ ആഭ്യന്തര, അന്തർദേശീയ കളക്ഷന്‍ റെക്കോർഡുകൾ തകർത്ത വര്‍ഷമാണ് 2023. ജവാൻ, പഠാന്‍ തുടങ്ങിയ ഹിന്ദി ഭാഷയിലെ ഹിറ്റുകൾ മുതൽ ജയിലർ, ലിയോ തുടങ്ങിയ തമിഴ് ഹിറ്റുകൾ വരെ ഈ സിനിമകളിൽ ഉൾപ്പെടുന്നു. വന്‍ഫ്ളോപ്പ് എന്ന് വിലയിരുത്തപ്പെട്ട ആദിപുരുഷും ഈ ബ്ലോക്ബസ്റ്റര്‍ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാൻ നായകനായ ജവാൻ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ ആഗോള വ്യാപകമായി 1,148 കോടി നേടി. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണിത്. ആറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്തത്. രണ്ടാം സ്ഥാനത്തും ഷാരൂഖ് ഖാൻ നായകനായ ചിത്രമാണ്. സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പഠാന്‍ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് 1,050 കോടിയാണ് നേടിയത്. മൂന്നാം സ്ഥാനത്ത് രൺബീർ കപൂറാണ്. രൺബീർ നായകനായ അനിമൽ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 800 കോടിയോളം നേടി, ഇപ്പോഴും പ്രദർശനം തുടരുന്നു. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകൻ.

കേരളത്തിൽ ഉൾപ്പടെ തരംഗം സൃഷ്ടിച്ച സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 607–610 കോടിയാണ് നേടിയത്. സംവിധാനത്തിൽ ഏറെ വിമർശനം നേരിട്ട നെൽസൺ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടെയായിരുന്നു ജയിലർ. ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ദളപതി വിജയ് നായകനായ ലിയോ ഇതുവരെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 605.25–620.50 കോടി നേടിയിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ മൂന്നാം ഭാഗമാണ്.

സണ്ണി ഡിയോൾ നായകനായ ഗദർ 2691.08 കോടിയും, സൽമാൻ ഖാൻ നായകനായ ടൈഗർ 3462.73 കോടിയും, രൺവീർ സിംഗ് നായകനായ റോക്കി ഔർ റാണി കി പ്രേം കഹാനി 355.61 കോടിയും നേടി. പ്രഭാസ് നായകനായ ആദിപുരുഷ് 353–450 കോടിയാണ് നേടിയത്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ ആക്ഷൻ സിനിമയാണ് ഇത്. 500-700 കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ്. വിക്രം നായകനായ പൊന്നിയിൻ സെൽവൻ: II നേടിയത് 350 കോടിയാണ്. മണിരത്നം സംവിധാനം ചെയ്ത തമിഴ് ഇതിഹാസ ചരിത്ര ആക്ഷൻ ഡ്രാമയാണ് ചിത്രം.

അതേ സമയം ഡിസംബര്‍ 21,22 തീയതികളില്‍ റിലീസായ സലാറും ഡങ്കിയും അതിന്‍റെ തീയറ്റര്‍ റണ്ണിംഗ് കഴിയുമ്പോള്‍ ഈ ലിസ്റ്റില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ബോക്സോഫീസ് വൃത്തങ്ങള്‍ പറയുന്നത്. ഒരുപാട് മലയാള സിനിമകൾ ഇറങ്ങിയ വർഷമാണ് 2023. എന്നാൽ ആദ്യത്തെ പത്തിൽ ഒരു മലയാള സിനിമ പോലും ഇടം പിടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News