ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അദ്ദേഹത്തിൻ്റെ ഭാര്യ ബ്രിജിറ്റ് മാക്രോണും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ദമ്പതികള്‍ വിയറ്റ്‌നാമില്‍ സന്ദര്‍ശനത്തിനായി എത്തിയപ്പോൾ ഉണ്ടായ സംഭവമാണ് വൈറലാകുന്നത്. ബ്രിജിറ്റ് മാക്രോണ്‍ ഇമ്മാനുവല്‍ മാക്രോണിനെ മുഖത്തേക്ക് കൈവീശി തള്ളിമാറ്റുന്ന രംഗമാണ് വീഡിയോയിലുള്ളത്.
ഹാനോയിലെത്തിയ ഇരുവരും വിമാനത്തിൻ്റെ വാതില്‍ തുറന്ന് പുറക്കിറങ്ങുമ്പോൽ ആണ് സംഭവം. 72കാരിയായ ബ്രിജിറ്റിൻ്റെ കൈകള്‍ മാത്രമാണ് വീഡിയോയിലുള്ളത്. 47-കാരനായ മാക്രോണിൻ്റെ മുഖത്തിന് നേരെ കൈകള്‍ നീട്ടി തള്ളുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എന്നാല്‍, പുറത്തിറങ്ങിയ ശേഷം ഇതേക്കുറിച്ച് ഇമ്മാനുവല്‍ മാക്രോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് തങ്ങള്‍ തമാശ പറയുക ആയിരുന്നുവെന്നാണ്. അത് തെറ്റിദ്ധരിക്കപ്പെട്ടത് ആണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രംഗങ്ങളോടുള്ള അമിത പ്രതികരണത്തെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്‌തു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇതേച്ചൊല്ലി പല ഊഹാപോഹങ്ങളും വന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുക ആയിരുന്നു മാക്രോണ്‍.























