8 March 2026

‘കൊച്ചിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം’;എസി, മ്യൂസിക്, വൈ ഫൈ, ചാർജിങ് പോയിൻ്റുകൾ

കളമശ്ശേരിയില്‍ മന്ത്രി പി രാജീവിൻ്റെ നിര്‍ദേശപ്രകാരം നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തിൻ്റെ തുടര്‍ച്ചയായാണ് ബസ് ഷെല്‍ട്ടര്‍

ആധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ മാതൃകാ ബസ് ഷെൽട്ടർ കൊച്ചി കളമശ്ശേരി എച്ച് എംടി കവലയില്‍ തുറന്നു. മ്യൂസിക് സംവിധാനവും മൊബൈല്‍ ചാര്‍ജിങ് പോയിന്റുകളും വൈഫൈ സൗകര്യവും ഉള്‍പ്പെടെയുള്ള ശീതീകരിച്ച ബസ് ഷെല്‍ട്ടര്‍ മന്ത്രി പി രാജീവ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി.

കളമശ്ശേരിയില്‍ മന്ത്രി പി രാജീവിൻ്റെ നിര്‍ദേശപ്രകാരം നടപ്പാക്കിയ ഗതാഗത പരിഷ്‌കാരത്തിൻ്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. നിപ്പോണ്‍ ടൊയോട്ട സിഎസ് ആര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ഈ ഷെല്‍ട്ടര്‍ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ഡ് ആണ്. പൊലീസ് സ്റ്റേഷനിലേക്ക് 24 മണിക്കൂറും ഓണ്‍ലൈനായി ബന്ധപ്പെടാനുള്ള സിസിടിവി ക്യാമറകളുമുണ്ട്.

കളമശ്ശേരി മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ഷെല്‍ട്ടര്‍. എച്ച്.എം.ടി കവലയില്‍ ട്രാഫിക് പരിഷ്‌കരിച്ചതോടെ ആലുവ ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്നവര്‍ക്ക് പുതിയ കാത്തിരിപ്പ് കേന്ദ്രം ഒരേ സമയത്ത് ഉപയോഗിക്കാം. കുട്ടികളിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബസ് ഷെല്‍ട്ടറിനോട് അനുബന്ധമായി ഒരു ലിറ്റില്‍ ലൈബ്രറി സ്ഥാപിക്കുമെന്നും മന്ത്രി രാജീവ് അറിയിച്ചു.

കൗണ്‍സിലര്‍ നെഷീദ സലാം അധ്യക്ഷയായ ചടങ്ങില്‍ നിപ്പോണ്‍ ടൊയോട്ട ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എംഎഎം ബാബു മൂപ്പന്‍, കൗണ്‍സിലര്‍ കെകെ ശശി, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-കാര്‍ഡിനേറ്റര്‍ എആര്‍ രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News