8 March 2026

ഓപ്പൺ എഐക്ക് ചെക്ക്; പുതിയ എഐ പുറത്തിറക്കി ബൈറ്റ്‌ഡാന്‍സ്

ചൈനയില്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. എന്താണ് വീഡിയോയില്‍ വേണ്ടത് എന്ന ലളിതമായ ഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ ജിമെങ് ചിത്രവും വീഡിയോയും നിര്‍മിച്ചുനല്‍കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂള്‍ പുറത്തിറക്കി ടിക്‌ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്‌ഡാന്‍സ്. ഓപ്പണ്‍ എഐയ്ക്ക് ചെക്ക് വയ്ക്കാണ് ഇതിലൂടെ ലക്ഷ്യമെന്നാണ് സൂചന. ഓപ്പണ്‍ എഐയുടെ ടെക്‌സ്‌റ്റ്-ടു-വീഡിയോ എഐ ടൂളായ സോറയോട് സാമ്യതയുള്ള ജിമെങ് എന്ന ആപ്ലിക്കേഷനാണ് ചൈനയില്‍ ബൈറ്റ്‌ഡാന്‍സ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്.

ചൈനയില്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. എന്താണ് വീഡിയോയില്‍ വേണ്ടത് എന്ന ലളിതമായ ഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ ജിമെങ് ചിത്രവും വീഡിയോയും നിര്‍മിച്ചുനല്‍കും. ഇങ്ങനെ ലഭിക്കുന്ന ഫലം നിങ്ങളെ നിരാശപ്പെടുത്തിയാല്‍ വീണ്ടും നിര്‍ദേശങ്ങള്‍ നല്‍കി വീഡിയോ മെച്ചപ്പെടുത്താം.

ജിമെങ് എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന വീഡിയോയും ചിത്രങ്ങളും ലിങ്ക് ഉപയോഗിച്ചോ അല്ലെങ്കില്‍ സേവ് ചെയ്ത ശേഷമോ ഷെയര്‍ ചെയ്യാം. ചൈനയിലെ എഐ മാര്‍ക്കറ്റ് പിടിച്ചെടുക്കുക ലക്ഷ്യമിട്ടാണ് ബൈറ്റ്‌ഡാന്‍സ് പുതിയ എഐ ടൂള്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്ലിങ് എഐ പോലുള്ള ടൂളുകള്‍ക്ക് ചൈനയില്‍ ഇതിനകം വലിയ പ്രചാരമുണ്ട്. ആഗോളവ്യാപകമായി ക്ലിങ് ഉപയോഗിക്കാനുമാകും. ഈ രീതിയില്‍ ജിമെങ് ആഗോളവ്യാപകമായി ഭാവിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

മാസം 800 ഇന്ത്യന്‍ രൂപയും വര്‍ഷം 7,710 രൂപയുമാണ് ജിമെങിന്‍റെ സേവനം ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ നല്‍കേണ്ടിവരിക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓപ്പണ്‍ എഐ സോറ പുറത്തിറക്കിയത്. എന്നാല്‍ സോറ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭ്യമായിട്ടില്ല.

ടെക്‌സ്‌റ്റ്-ടു-വീഡിയോ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മോഡലാണ് സോറ. ഉപയോക്താക്കളിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസൃതമായി ഈ എഐ മോഡൽ ഹ്രസ്വ വീഡിയോ ക്ലിപ്പുകൾ തയ്യാറാക്കും. നിലവിലുള്ള ഹ്രസ്വ വീഡിയോകൾ വിപുലീകരിക്കാനും സോറയ്ക്ക് കഴിയും.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News