9 March 2026

‘കേരള സർക്കാരിനെ സംരക്ഷിക്കാൻ ആഹ്വാനം’; ചെങ്കൊടി ഉയർത്തി 24-ാം പാർട്ടി കോൺഗ്രസ് മധുരയിൽ

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് ചങ്ങാത്ത മുതലാളിത്ത നയങ്ങളാണെന്നും പ്രകാശ് കാരാട്ട്

മധുര: ഹിന്ദുത്വ- കോര്‍പ്പറേറ്റ് മിശ്രിത രൂപമാണ് മോദി സര്‍ക്കാരെന്നും അവരുടേത് നിയോ ഫിസ്റ്റ് നയങ്ങളാണെന്നും പ്രകാശ് കാരാട്ട്. മധുരയില്‍ നടക്കുന്ന 24-മത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

മധുര മഹാന്‍മാരായ കമ്യൂണിസ്റ്റുകാര്‍ക്ക് ജന്മം നല്‍കിയ നാടാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടിക്ക് നല്‍കിയത് അതുല്യ സേവനമാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ സിപിഐഎം ശക്തമായ പ്രക്ഷോഭം നയിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് ചങ്ങാത്ത മുതലാളിത്ത നയങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ കാലത്തിന് അനുസരിച്ച് പാർട്ടിയെ നവീകരിക്കുന്നതിനുള്ള രാഷ്ട്രീയ നയവും തന്ത്രങ്ങളും ചർച്ച ചെയ്യും. കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാതിരിക്കാൻ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ബിജെപിയെയും പ്രധാന എതിരാളിയായി കണ്ട് തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ സമ്മേളനം ആഹ്വാനം ചെയ്യും.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News