19 March 2026

വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ മുരളീധരനാവുമോ

അവസാന ഏഴുവർഷത്തെ വികസന പ്രവർത്തനങ്ങളിലൂന്നി സിറ്റിങ് എൽഡിഎഫ് എംഎൽഎ വി കെ പ്രശാന്ത് എതിരാളിയാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷത്തിൻ്റെ ആത്മവിശ്വാസത്തിൽ ബിജെപി മത്സരിക്കാൻ രംഗത്തിറക്കിയത് മുൻ ഡിജിപി ആർ ശ്രീലേഖയെയാണ്.

സംസ്ഥാന രാഷ്രീയത്തിൽ ശക്തമായ ത്രികോണ മത്സരം കൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥികൾ സജീവമായി കളത്തിലിറങ്ങിയതോടെ ഇത്തവണ നടക്കുന്നത് തീ പാറുന്ന പോരാട്ടം. 2019ൽ വടകര പിടിക്കാൻ കെ മുരളീധരൻ പോയതോടെ കൈവിട്ടു പോയ വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

അവസാന ഏഴുവർഷത്തെ വികസന പ്രവർത്തനങ്ങളിലൂന്നി സിറ്റിങ് എൽഡിഎഫ് എംഎൽഎ വി കെ പ്രശാന്ത് എതിരാളിയാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നേടിയ ഭൂരിപക്ഷത്തിൻ്റെ ആത്മവിശ്വാസത്തിൽ ബിജെപി മത്സരിക്കാൻ രംഗത്തിറക്കിയത് മുൻ ഡിജിപി ആർ ശ്രീലേഖയെയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ 24 നഗരസഭ വാർഡുകളിൽ പത്തിടത്ത് യുഡിഎഫ് ഭൂരിപക്ഷം നേടിയിരുന്നു. ബിജെപി ഒൻപത് വാർഡുകളിൽ ഭൂരിപക്ഷം നേടിയപ്പോൾ എൽഡിഎഫിന് നാലിടത്ത് മാത്രമാണ് മേൽക്കൈ നേടാനായത്.

2011ൽ തിരുവനന്തപുരം നോർത്ത് മണ്ഡലമാണ് വട്ടിയൂർക്കാവായത്. രൂപീകരിക്കപ്പെട്ടതിനു ശേഷം 2011ലും 2016ലും നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ കെ മുരളീധരൻ വട്ടിയൂർക്കാവിൽ വിജയക്കൊടി പാറിച്ചു. 2019 ൽ കെ മുരളീധരൻ വടകര ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ പോയതിനെത്തുടർന്ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2021ലും വി കെ പ്രശാന്ത് മണ്ഡലം നിലനിർത്തി.

മികച്ച ഭൂരിപക്ഷത്തോടെയുള്ള വിജയ പ്രതീക്ഷയാണുള്ളതെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ പറയുന്നു . നൂറ് സീറ്റിലധികം നേടി യുഡിഎഫ് ഭരണം നേടുമെന്നുറപ്പാണ്. എതിരാളികളെക്കുറിച്ച് ആശങ്കയില്ല. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ജനങ്ങളാണ് വിലയിരുത്തേണ്ടത്. മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ വട്ടിയൂർക്കാവ് ജങ്ഷൻ വികസനം, പേരൂർക്കട മേൽപ്പാലം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് തൻ്റെ വീടുള്ളത്.
വടകര മണ്ഡലത്തിലേക്ക് മാറിയപ്പോഴും ഇവിടെ ബന്ധങ്ങൾ അതേപടി നിലനിർത്തിയിരുന്നു. ഇപ്പോൾ വീട്ടിലേക്ക് തിരിച്ചുവന്ന പ്രതീതിയാണുള്ളത്. പ്രചാരണത്തിന് അധിക ദിവസമില്ല. കേന്ദ്രസർക്കാരിൻ്റെ സമ്മർദ്ദം കൊണ്ടാകും തെരഞ്ഞെടുപ്പ് നേരത്തെ ആക്കിയത്. സിപിഎമ്മിന് മൂല്യച്യുതി ബാധിച്ചു. പാർട്ടിയിൽ ആഭ്യന്തരപ്രശ്‌നം രൂക്ഷമാണ്. പലരും പാർട്ടിയിൽ നിന്നും കൊഴിഞ്ഞു പോകുകയാണെന്നും മുരളീധരൻ പറഞ്ഞു.

2021 നിയമസഭ തെരഞ്ഞെടുപ്പ് ഫലംവട്ടിയൂർക്കാവ്: (എൽഡിഎഫ്)വി കെ പ്രശാന്ത് (എൽഡിഎഫ്) – 61111വി വി രാജേഷ് (എൻഡിഎ)- 39596വീണ എസ് നായർ (യുഡിഎഫ്)- 35455

Share

More Stories

കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം; 2021 ഒഴികെ ഓരോ അഞ്ച് വർഷത്തിലും സർക്കാരുകൾ എങ്ങനെ മാറി?

0
ഈ ആഴ്ച ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയും ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തുകയും മെയ് 4 ന് വോട്ടെണ്ണൽ നടത്തുകയും ചെയ്യുമെന്ന് അറിയിക്കുകയും...

ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

0
മാസപ്പിറവി കാണാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്ന വ്യാഴാഴ്‌ച വൈകീട്ടായിരിക്കും. മാസപ്പിറ കണ്ടാല്‍ ഒമാനിലും വെള്ളിയാഴ്‌ച ആയിരിക്കും പെരുന്നാള്‍. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ...

മെറ്റയും ടിക് ടോകും ലാഭത്തിനായി സുരക്ഷ ബലികഴിച്ചെന്ന് വിസിൽബ്ലോവർമാരുടെ വെളിപ്പെടുത്തൽ

0
മെറ്റ, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ ഉപഭോക്താക്കളുടെ സുരക്ഷയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ലാഭത്തിനും എൻഗേജ്‌മെന്റിനും ആണെന്ന് വിസിൽബ്ലോവർമാർ. ആളുകളിൽ പ്രകോപനവും ദേഷ്യവും ഉളവാക്കുന്ന ഉള്ളടക്കങ്ങൾ കൂടുതൽ എൻഗേജ്‌മെന്റ് നൽകുന്നതായി...

മൊസാദിന് വേണ്ടി ചാരവൃത്തി ചെയ്‌ത കുറ്റവാളിയെ വധിച്ച് ഇറാൻ

0
ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട കുറ്റവാളിയെ ഇറാൻ വധിച്ചെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ മിസാൻ ന്യൂസ് ഏജൻസിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു. കൗറൂഷ് കീവാനിയെന്ന ആളെയാണ് വധിച്ചത്. ഇസ്രയേൽ- യുഎസ്,...

ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു

0
ടെഹ്‌റാനിൽ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണത്തിൽ ഇറാൻ്റെ ഇൻ്റെലിജൻസ് മന്ത്രി ഇസ്‌മയിൽ ഖത്തീബിനെ 'കൊലപ്പെടുത്തിയതായി' ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ചൊവ്വാഴ്‌ച അവകാശപ്പെട്ടു. മഹ്‌സ അമിനി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്ക് എതിരായ അറസ്റ്റുകളും നടപടികളും നിരീക്ഷിക്കുന്നത് ഉൾപ്പെടെ...

ബാങ്കുകൾ 11 വർഷത്തിനിടെ എഴുതിത്തള്ളിയത് 9.75 ലക്ഷം കോടിയുടെ വായ്‌പകൾ

0
കഴിഞ്ഞ 11 സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ ബാങ്കുകൾ 9.75 ലക്ഷം കോടി രൂപയുടെ വായ്‌പ കുടിശ്ശികകൾ എഴുതിത്തള്ളിയെന്ന് കേന്ദ്ര സർക്കാർ. തിങ്കളാഴ്‌ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ്...

Featured

More News