7 March 2026

കഞ്ചാവ് അപകടകരമല്ലാത്ത മരുന്ന്; പുനർവർഗീകരിക്കാൻ തീരുമാനിച്ച് അമേരിക്ക

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ഈ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കഞ്ചാവ് അപകടകരമല്ലാത്ത മരുന്നായി പുനർവർഗീകരിക്കാൻ തീരുമാനിച്ച് അമേരിക്ക. രാജ്യത്ത് ലഭ്യമായ അപകടകരമായ ചില മരുന്നുകളെക്കാൾ ദുരുപയോഗത്തിനുള്ള സാധ്യതകൾ കഞ്ചാവിന് കുറവാണെന്ന് അംഗീകരിച്ചുകൊണ്ടാണ് അമേരിക്കയുടെ പുതിയ തീരുമാനം. എന്നാൽ വിനോദ ആവശ്യങ്ങൾക്കായി മദ്യം പോലെ കഞ്ചാവ് പൂർണമായി നിയമവിധേയമാക്കില്ലെന്നും അമേരിക്ക തീരുമാനമെടുത്തു. നിലവിൽ ഹെറോയിൻ, എൽഎസ്ഡി തുടങ്ങിയ സിന്തറ്റിക് ഡ്രഗുകൾക്കൊപ്പം ഷെഡ്യൂൾ 1 ലാണ് കഞ്ചാവിന്റെ സ്ഥാനം. പുതിയ തീരുമാനത്തോടെ കെറ്റാമൈൻ, ചില അനാബോളിക് സ്റ്റിറോയിഡുകൾ എന്നിവയ്ക്കൊപ്പം ഷെഡ്യൂൾ 3 ലേക്ക് കഞ്ചാവിനെ തരം തിരിക്കും.

2022 ൽ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശപ്രകാരമാണ് കഞ്ചാവ് മരുന്നെന്ന നിലയിൽ അവലോകനം ചെയ്യാനുള്ള നിർദേശം നൽകിയത്. തുടർന്ന് ഫെഡറൽ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്മെന്റ് ഇതിൽ പഠനം നടത്തുകയും പുതിയ നിർദേശം നൽകുകയുമായിരുന്നു. പുതിയ തീരുമാനം പൂർണമായി അംഗീകരിക്കുന്നതിന് 60 ദിവസത്തെ അഭിപ്രായ കാലയളവുണ്ട്. ഇതിനുശേഷം നിയമം അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി വിലയിരുത്തണം. അതുവരെ കഞ്ചാവ് നിയന്ത്രിത വസ്തുവായി തുടരും. എന്നാൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ് ഈ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുവാക്കളുടെ വോട്ടിൽ വലിയ ഒരു പങ്ക് ഈ തീരുമാനത്തോടെ ബൈഡൻ സർക്കാരിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

പ്യൂ റിസർച്ച് സെന്റർ സർവേ പ്രകാരം രാജ്യത്തെ 88% ആളുകളും കഞ്ചാവ് മെഡിക്കൽ ഉപയോഗത്തിനോ മദ്യം പോലെ തന്നെ വിനോദത്തിനോ നിയമപരമാക്കണെന്ന് അഭിപ്രായമുള്ളവരാണ്. 11% പേർ മാത്രമാണ് ഇത് നിയമവിധേയമാക്കേണ്ടതില്ലെന്ന് പറയുന്നത്. 1937-ലാണ് ഫെഡറൽ തലത്തിൽ കഞ്ചാവ് ആദ്യമായി നിരോധിക്കപ്പെട്ടത്. രാജ്യത്ത് കഞ്ചാവ് നിരോധിച്ചത് വംശീയ ആശയങ്ങളുടെ ഫലമായിട്ടാണെന്ന് അന്നു തന്നെ വിമർശനങ്ങളുയർന്നിരുന്നു. 2012 മുതൽ തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ മുതിർന്ന വ്യക്തികൾക്കു കഞ്ചാവ് മദ്യം പോലെ നിയമവിധേയമാക്കി തുടങ്ങിയിരുന്നു. കാലിഫോർണിയ, ന്യൂയോർക്ക് പോലുള്ള സംസ്ഥാനങ്ങളിൽ കഞ്ചാവ് മരുന്നായും അംഗീകൃത ലഹരിവസ്തുവായും ഉപയോഗിക്കുന്നുണ്ട്. അതേസമയം, കഞ്ചാവ് ഉപയോഗം ചൂണ്ടിക്കാട്ടി നിരവധി കറുത്തവംശജരെ കൂടുതലായി അറസ്റ്റ് ചെയ്യുന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ കഞ്ചാവ് ഉൽപ്പന്നങ്ങളും മരുന്നുകളും നിർമിക്കുന്ന വ്യവസായത്തിൽ ഏർപ്പെടുന്നവർക്ക് ബാങ്ക് വായ്പ അടക്കം നേടാൻ സഹായകരമാവും.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News