7 March 2026

പ്രധാന മന്ത്രിക്ക് ‘നമോ’ ജെഴ്‌സി സമ്മാനിച്ച് ലോകകപ്പ് നേടിയ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ

രാജ്യത്ത് ഉടനീളമുള്ള പെൺകുട്ടികൾക്കിടയിൽ ഫിറ്റ് ഇന്ത്യ സന്ദേശം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി കളിക്കാരോട് അഭ്യർത്ഥിച്ചു

ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ആദരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടീം അംഗങ്ങളുമായി ഔദ്യോഗിക വസതിയിൽ മോദി കൂടിക്കാഴ്‌ച നടത്തി. തുടർച്ചയായ മൂന്ന് തോൽവികൾ നേരിട്ടതിന് ശേഷവും അസാധാരണമായ മാനസിക ശക്തിയോടെ തിരിച്ചെത്തി ചരിത്രം സൃഷ്‌ടിച്ച ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ലോകകപ്പിൽ, ടീമിന് തിരിച്ചടികൾ നേരിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്ന ട്രോളുകളെ കുറിച്ചും മോദി പരാമർശിച്ചു. 2017 ലോകകപ്പിന് ശേഷം ട്രോഫിയില്ലാതെ ആണ് ടീം പ്രധാനമന്ത്രിയെ കണ്ടതെന്നും, ഇനിയും കൂടുതൽ തവണ വിജയിച്ച് അദ്ദേഹത്തെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു.

രാജ്യത്ത് ഉടനീളമുള്ള പെൺകുട്ടികൾക്കിടയിൽ ഫിറ്റ് ഇന്ത്യ സന്ദേശം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി കളിക്കാരോട് അഭ്യർത്ഥിച്ചു. ടീമംഗങ്ങൾ ഒപ്പിട്ട ജേഴ്‌സി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News