7 March 2026

ജാതി വ്യവസ്ഥയും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളും

ഇനിയെങ്കിലും സമൂഹത്തിൽ പുരോഗമനചിന്തയുടെയും ശാസ്ത്രീയബോധത്തിൻ്റെയും വിത്തുകൾ അടിത്തട്ടുകളിൽ നിന്നു തന്നെ മുളപ്പിച്ചെടുക്കേണ്ട ദൗത്യം ഇടതുപക്ഷം ഏറ്റെടുക്കണം.

| പിജി പ്രേംലാൽ

രണ്ട് പിഴവുകൾ. ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യയാഥാർത്ഥ്യമായ ജാതിയെ മനസ്സിലാക്കുന്നതിലും അഭിസംബോധന ചെയ്യുന്നതിലും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക്, വിശേഷിച്ച് ഇവിടത്തെ ആശയപരമായ നിലപാടുകളും സമീപനങ്ങളും രൂപീകരിച്ച നേതാക്കന്മാർക്ക് സംഭവിച്ച പിഴവാണ് രാജ്യാടിസ്ഥാനത്തിൽ ഇടതുപക്ഷം ഒരു പ്രധാന ശക്തിയായി മാറാതിരിക്കുന്നതിൻ്റെ ഒന്നാമത്തെ കാരണമെന്നത് ചരിത്രബോധമുള്ള മനുഷ്യർ എത്രയോ കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നു.

കേരളത്തിലാകട്ടെ, നാരായണഗുരുവും അയ്യങ്കാളിയും ആശയപരമായി കൂടി പ്രചോദിപ്പിച്ച, അതിനും മുമ്പ് ആറാട്ടുപുഴ വേലായുധ പണിക്കർ ഭൗതികതലത്തിൽ തുടങ്ങിവച്ച നവോത്ഥാന പോരാട്ടങ്ങളെ പില്ക്കാലത്ത് ഇടതുപക്ഷം ഏറ്റെടുത്തു മുന്നോട്ടുകൊണ്ടു പോയില്ല എന്ന മറ്റൊരു വമ്പൻ പിഴവു കൂടി സംഭവിച്ചു. ജാതീയതക്കെതിരായും പുരോഗമന -ശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നതിനായുമുള്ള പ്രവർത്തനങ്ങളിൽ വലതുപക്ഷം താല്പര്യമെടുക്കാത്തത് സ്വാഭാവികം.

എന്നാൽ ഇടതുപക്ഷത്തിൻ്റെ ഭാഗത്തു നിന്നുമതെ, അതേ സമീപനമാണുണ്ടായത്. തത്ഫലമായി പുറമേയ്ക്ക് അണിയുന്ന പ്രബുദ്ധതയുടെയും പുരോഗമന സ്വഭാവത്തിൻ്റെയും മുഖംമൂടികൾക്കപ്പുറം കേരളസമൂഹം അകമേ ജാതിമതചിന്തകളിൽ അഭിരമിക്കുന്നു. കേരളത്തിൻ്റെ അകത്തളം യാഥാസ്ഥിതികനിലപാടുകളാലും അന്ധവിശ്വാസങ്ങളാലും ചീഞ്ഞളിയുന്നു.

നരബലിയുടെ വാർത്ത ഇന്നു നാം കേട്ടെന്നേയുള്ളൂ. പക്ഷേ ഇങ്ങോട്ടുള്ള യാത്ര നാം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. നമ്മുടെ ഉപേക്ഷകളും അലംഭാവങ്ങളും നിഷ്ക്രിയത്വങ്ങളുമാണ് നമ്മുടെ ദുരന്തം. ഒരു ഇടതുസമൂഹമെന്ന നിലയിൽ ഈ ദുരന്തത്തിൻ്റെ രാഷ്ട്രീയഉത്തരവാദിത്വം പ്രധാനമായും ഇടതുപക്ഷത്തിനുണ്ട്.

അതിനാൽ… ഇനിയെങ്കിലും സമൂഹത്തിൽ പുരോഗമനചിന്തയുടെയും ശാസ്ത്രീയബോധത്തിൻ്റെയും വിത്തുകൾ അടിത്തട്ടുകളിൽ നിന്നു തന്നെ മുളപ്പിച്ചെടുക്കേണ്ട ദൗത്യം ഇടതുപക്ഷം ഏറ്റെടുക്കണം.
മുമ്പും പലതവണ പറഞ്ഞിട്ടുള്ളതുപോലെ, കേരളത്തിൽ അന്ധവിശ്വാസനിരോധന നിർമ്മാർജ്ജനനിയമം നടപ്പിലാക്കാനുള്ള ആർജ്ജവം ഇടതുസർക്കാരിനുണ്ടാകണം. ഒപ്പം പുരോഗമനചിന്ത വളർത്തിയെടുക്കാൻ പര്യാപ്തമായ വിധത്തിൽ നമ്മുടെ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി നവീകരിക്കപ്പെടുകയും വേണം.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News