31 January 2025

കേന്ദ്ര ബജറ്റിൽ പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്‌ഥാ ഊർജ്ജസ്വല നടപടികൾ; കേരളം ആവശ്യപ്പെട്ടത് 24,000 കോടിയുടെ പാക്കേജ്

വായ്‌പാ പരിധിയിൽ നിന്ന് കിഫ്ബി, പെൻഷൻ കമ്പനി ചൂണ്ടിക്കാട്ടി വെട്ടിക്കുറവ് വരുത്തി

കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ ആണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മൂലധന നിക്ഷേപം കൂട്ടുന്നതിനുളള നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. വായ്‌പാ സ്വാതന്ത്യം വേണം. കേരളത്തിനുള്ള വിഹിതത്തിൽ വലിയ വെട്ടിക്കുറവ് ഉണ്ട് ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ ഒരു ഭാഗമെങ്കിലും ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷ. വയനാടിന് പ്രത്യേക സഹായം ചോദിച്ചു. 2000 കോടിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞത്തിനും കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തിൻ്റെ ആകെ പദ്ധതി എന്ന നിലയിൽ 5000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. വിജി എഫും ആവശ്യപ്പെട്ടു. വായ്‌പാ പരിധിയിൽ നിന്ന് കിഫ്ബി, പെൻഷൻ കമ്പനി ചൂണ്ടിക്കാട്ടി വെട്ടിക്കുറവ് വരുത്തി. 12,000 കോടി രൂപയാണ് വായ്‌പാ പരിധിയിൽ കുറഞ്ഞത്.

ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രവാസികൾക്ക് വേണ്ടിയുള്ള സംരക്ഷണ പദ്ധതികൾക്കായി 300 കോടിയും റബർ താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1000 കോടിയും നീക്കി വെക്കണമെന്നും മന്ത്രി പറഞ്ഞു.

Share

More Stories

കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘മൊണാലിസ ഇനി ബോളിവുഡിലേക്ക്

0
യുപിയിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ എന്നറിയപ്പെടുന്ന യുവതി ഇനി ബോളിവുഡിലേക്ക് . 'മോനി ബോണ്‍സ്ലെ' എന്ന് പേരുള്ള യുവതി ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ...

2025-ലെ ആദ്യ എബോള മരണം; ഉഗാണ്ട അതീവ ജാഗ്രതയിൽ

0
ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ എബോള വൈറസ് മാരകമായി പൊട്ടിപ്പുറപ്പെട്ടതായി ആരോഗ്യ അധികൃതർ ചൊവ്വാഴ്‌ച സ്ഥിരീകരിച്ചു. പിന്നാലെ ഈ വർഷത്തെ എബോളയുമായി ബന്ധപ്പെട്ട ആദ്യത്തെ മരണത്തിൻ്റെ റിപ്പോർട്ടുകളും പുറത്തുവന്നു. 2000-ൽ ഒരു കേസ് റിപ്പോർട്ട്...

ബ്രിട്ടൻ മുസ്ലീം മതമൗലികവാദത്തിൻ്റെ കൈകളിൽ അകപ്പെടും; മുന്നറിയിപ്പുമായി മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ

0
ബ്രിട്ടന് ശക്തമായ മുന്നറിയിപ്പുമായി മുൻ യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ. ബ്രിട്ടനെ വീണ്ടും മഹത്തരമാക്കേണ്ടത് ആവശ്യമാണ് . ബ്രിട്ടൻ മുസ്ലീം മതമൗലികവാദത്തിൻ്റെ കൈകളിൽ അകപ്പെടുമെന്നും അടുത്ത രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ പാശ്ചാത്യ രാജ്യങ്ങളുടെ...

ഹിന്ദുവിവാഹം പവിത്രം, വിവാഹമോചനം നൽകില്ലെന്ന് അലഹബാദ് ഹൈക്കോടതി

0
ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം പവിത്രമാണെന്നും വ്യക്തമായ കാരണമില്ലാതെ ഒരുവർഷത്തിനിടയിൽ വിവാഹമോചനം നൽകാൻ സാധിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി. രാജ്യത്തെ ഹിന്ദു വിവാഹനിയമത്തിലെ 14-ാം വകുപ്പുപ്രകാരം കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ബന്ധം വേർപെടുത്താനായി...

ഹമാസ് അനുകൂലികള്‍ എത്രയും വേഗം അമേരിക്ക വിടുക; വിസകള്‍ റദ്ദാക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

0
പാലസ്തീനിലെ സായുധ ഗ്രൂപ്പായ ഹമാസ് അനുകൂല വിദ്യാര്‍ത്ഥികളുടെ വിസകള്‍ എത്രയും വേഗം റദ്ദ് ചെയ്യാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കയിൽ പലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ പങ്കെടുത്ത യുഎസ് പൗരന്മാര്‍...

ഭാര്യയുടെ വിവാഹേതര ബന്ധത്തിലെ കുട്ടിയുടെ നിയമപരമായ പിതാവും ഭർത്താവ് തന്നെ ആയിരിക്കും: സുപ്രീം കോടതി

0
ഒരു കുട്ടിയുടെ പിതൃത്വവും നിയമസാധുതയും തമ്മിലുള്ള വിഷയത്തിൽ സുപ്രീം കോടതിയുടെ നിര്‍ണായകമായ ഉത്തരവ്. ഭാര്യയുടെ വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ നിയമപരമായ പിതാവ് ഭര്‍ത്താവായിരിക്കുമെന്ന് സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞു. വിവാഹബന്ധം നിലനില്‍ക്കുകയും പങ്കാളികള്‍ക്ക്...

Featured

More News