7 March 2026

സാങ്കേതികവിദ്യ മേഖലയില്‍ പുതിയ പോരാട്ടവുമായി ചൈനയും അമേരിക്കയും

ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയിലെ സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷനാണ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോട് ഉത്തരവിട്ടത്.

ചൈനയും അമേരിക്കയും സാങ്കേതികവിദ്യ മേഖലയില്‍ പുതിയ പോരിന് തുടക്കം കുറിക്കുന്നു. മെറ്റ പ്ലാറ്റ്ഫോം സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് വലിയ തിരിച്ചടിയായി ചൈനയുടെ പുതിയ ഉത്തരവ്. രാജ്യത്ത് ലഭ്യമാകുന്ന ആപ്പ് സ്റ്റോറില്‍നിന്ന് വാട്‌സ്ആപ്പ്, ത്രെഡ് എന്നീ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ ചൈന ഉത്തരവിട്ടു. ഈ നിര്‍ദേശത്തിനു പിന്നാലെ ആപ്പ് സ്റ്റോറില്‍നിന്ന് വാട്‌സ്ആപ്പ്, ത്രെഡ് ആപ്പുകള്‍ മെറ്റ നീക്കം ചെയ്തു.

ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയിലെ സൈബര്‍സ്പേസ് അഡ്മിനിസ്ട്രേഷനാണ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോട് ഉത്തരവിട്ടത്. ഐ ഫോണുകളുടെ വലിയ വിപണിയാണ് ചൈന. എന്നാല്‍, വിഷയത്തില്‍ തര്‍ക്കങ്ങള്‍ക്കില്ലെന്നും ബിസിനസ് നടത്തുന്ന രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചാണ് ആപ്പിള്‍ ചൈനയുടെ നിര്‍ദേശം അനുസരിച്ചത്.

ഈ ആപ്പുകള്‍ക്കു പുറമെ ആപ്പ് സ്റ്റോറില്‍ നിന്ന് സിഗ്‌നല്‍, ടെലിഗ്രാം എന്നിവയും ആപ്പിള്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ സിഗ്നല്‍ യുഎസ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന കമ്പനി ആണെങ്കില്‍ ടെലഗ്രാമിന്റെ ആസ്ഥാനം ദുബായ് ആണ്. ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കിനെതിരേ വരുന്ന വാരത്തില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് മെറ്റക്കെതിരായ ചൈനീസ് നീക്കം.

ബൈറ്റ് ഡാന്‍സില്‍നിന്ന് ഉടസ്ഥാവകാശം നീക്കിയില്ലെങ്കില്‍ ടിക് ടോക്ക് നിരോധനത്തിലേക്ക് യു എസ് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോക്ക് വില്പനയ്ക്ക് നിര്‍ബന്ധതിമാക്കുന്ന യു എസ് നിലപാടിനെ ചൈന അപലപിക്കുകയും ചെയ്തിരുന്നു.

ഗ്രേറ്റ് ഫയര്‍വാള്‍ സംവിധാനം ഉപയോഗിച്ച് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്ലിക്കേഷനുകളെ ചൈന ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍, ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പും ത്രെഡും എക്‌സും ആപ്പ് സ്റ്റോറില്‍ ലഭ്യമായിരുന്നു. പക്ഷെ, ചൈനയില്‍ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നില്ല.

ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള വീചാറ്റ് ആണ് രാജ്യത്തെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെസേജിങ് ആപ്പ്. ആപ്പ് ഫിഗേഴ്‌സിന്റെ കണക്കുകള്‍ പ്രകാരം ചൈനയില്‍ 2017ന് ശേഷം ഐ ഫോണുകളില്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് ഒന്നരക്കോടി ഉപയോക്താക്കളാണ്. ത്രെഡിന്റെ ഡൗണ്‍ലോഡ് 470,000 ആണ്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News