7 March 2026

ചിന്നു പപ്പുവിൻ്റെ ‘ഇത്രയധികം പുഞ്ചിരിച്ച ജീവിതവും’, ഒടുവിൽ മരണവും

ഇൻസ്റ്റാഗ്രാമിൽ ചിന്നു പപ്പു വെറുമൊരു മുഖം മാത്രമായിരുന്നില്ല

ഗ്രാമ പ്രദേശങ്ങളിൽ വളർന്ന, 206,000-ത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് ഉള്ള അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ആദൂർ സ്വദേശിനി രേഷ്‌മ എന്ന ചിന്നു പാപ്പുവിനെയാണ് തിങ്കളാഴ്‌ച മരിച്ച നിലയിൽ കണ്ടെത്തിയത്.

കാസർകോട് പട്ടണത്തിൽ നിന്ന് വളരെ അകലെയല്ലാത്ത ഉളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിലാണ് അയൽക്കാർ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ പോലീസ് മാതാപിതാക്കളെ വിളിച്ച് വാർത്ത അറിയിച്ചു.

ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുക ആയിരുന്നു. എന്താണ് ആത്മഹത്യക്ക് കാരണമെന്നാണ് കാസർകോട് പൊലീസ് അന്വേഷിക്കുന്നത്.

രേഷ്‌മയും ഭർത്താവും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ഒരു മാസം മുമ്പാണ് വേർപിരിഞ്ഞത്. അവരുടെ നാല് വയസുള്ള കുട്ടി ഇപ്പോൾ രേഷ്‌മയുടെ മാതാപിതാക്കൾക്ക് ഒപ്പം ആദൂരിലാണ് താമസിക്കുന്നത്.

ചിന്നു പപ്പുവിൻ്റെ സോഷ്യൽ മീഡിയ ജീവിതം

ഇൻസ്റ്റാഗ്രാമിൽ ചിന്നു പപ്പു വെറുമൊരു മുഖം മാത്രമായിരുന്നില്ല. ഗ്രാമീണ ജീവിതത്തിൻ്റെയും, പ്രാദേശിക നാടൻ ഭക്ഷണത്തിൻ്റെയും, മലയാളം, തുളു, കന്നഡ ഭാഷകളുടെയും ഭാഗങ്ങൾ ആകർഷകമായി പങ്കുവെച്ചു കൊണ്ട് അവൾ എല്ലായിടത്തും ഓൺലൈനിൽ ഉണ്ടായിരുന്നു.

അവൾ എല്ലാ ആഴ്‌ചയും പോസ്റ്റ് ചെയ്യുമായിരുന്നു, ഒരു ഇലക്കറിയെ കുറിച്ചുള്ള അവളുടെ അവസാന പോസ്റ്റ് ആറ് ദിവസം മുമ്പ് പോസ്റ്റ് ചെയ്‌തു, ഏകദേശം 6,000-ത്തിൽ അധികം ലൈക്കുകൾ ലഭിച്ചു.

ചിന്നു പപ്പു മരിച്ചത് 24-ാം വയസിൽ

ആളുകളെ ഈ ദുഃഖവാർത്ത വളരെയധികം ബാധിച്ചു. “ഇത്രയധികം പുഞ്ചിരിച്ച ഒരാൾ ഇത്ര പെട്ടെന്ന് അപ്രത്യക്ഷയാകുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന്” കാർ, ടെക് റീലുകൾ എന്നിവയിലൂടെ പ്രശസ്‌തനായ ഗോപികൃഷ്‌ണ പോസ്റ്റ് ചെയ്‌തു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. രേഷ്‌മയുടെ മൃതദേഹം ജനറൽ ആശുപത്രയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ദരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News