12 February 2025

‘മുന്‍ സെക്രട്ടറിയും ചെയര്‍മാനും വേട്ടയാടി’; കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ ശബ്‌ദ സന്ദേശം പുറത്ത്

അഴിമതിക്ക് കൂട്ടുനില്‍ക്കാത്തത് ആണ് വൈരാഗ്യത്തിന് കാരണമായതെന്നും ജോളി മധുവിൻ്റെ ശബ്‍ദ സന്ദേശം.

തൊഴില്‍ പീഡനത്തിന് ഇരയായെന്ന പരാതി നല്‍കിയ കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധുവിൻ്റെ ശബ്‌ദ സന്ദേശം പുറത്ത്. മുന്‍ സെക്രട്ടറി ജിതേന്ദ്ര ശുക്ലയും ചെയര്‍മാന്‍ വിപുല്‍ ഗോയലും ചേര്‍ന്ന് വേട്ടയാടിയെന്നാണ് പരാമര്‍ശം. ഇവരുടെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തത് ആണ് വൈരാഗ്യത്തിന് കാരണമായതെന്നും ജോളി മധുവിൻ്റെ ശബ്‍ദ സന്ദേശം.

“ശുക്ലയ്ക്ക് സെക്രട്ടറിയുടെ ചാര്‍ജും വിപിന്‍ ഗോയല്‍ എന്നയാള്‍ക്ക് ചെയര്‍മാൻ്റെ ചാര്‍ജും കൊടുത്തു. ശുക്ല കാശു കൊടുത്ത് വിപിന്‍ ഗോയലിനെ അയാളുടെ പോക്കറ്റിലാക്കി. ഇയാള്‍ എന്തെഴുതുന്നോ അത് വിപിന്‍ ഗോയല്‍ സൈന്‍ ചെയ്‌ത്‌ ഇങ്ങ് തരും. ശുക്ലയാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. ശുക്ലക്കാണ് എന്നോട് ദേഷ്യവും. അയാള്‍ കക്കാനായി ഫയലുകളിൽ എഴുതിയതെല്ലാം ഞാന്‍ വിലക്കി. അതിൻ്റെ പ്രതികാരമാണ് തീര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇവരോടൊന്നും അപേക്ഷിക്കാനും കാലുപിടിക്കാനും പോകാന്‍ ഞാന്‍ തയാറല്ല,” ജോളി മധു പറയുന്നു.

അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമുമ്പ് ജോളി എഴുതിയ കത്തും പുറത്ത് വന്നിട്ടുണ്ട്. തൊഴിലിടത്തില്‍ മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും സ്ത്രീകള്‍ക്ക് നേരെയുളള ഉപദ്രവം കൂടിയാണിതെന്നും ജോളി കത്തില്‍ പറയുന്നു. പേടിയാണെന്നും ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ കയര്‍ ബോര്‍ഡിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത് വന്നു. കയര്‍ ബോര്‍ഡില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പരാതികളില്‍ പറയുന്നു.

Share

More Stories

‘യുദ്ധ വിമാനങ്ങൾ മാത്രമല്ല’; ഇന്ത്യയും ഫ്രാൻസും പരസ്‌പരം ഓർഡർ ചെയ്യുന്ന വ്യാപാര ബന്ധം

0
ഫ്രാൻസ് സന്ദർശനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൽ നിന്ന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളും നടന്നു. ഈ ചർച്ചകൾ നിരവധി നിർണായക പ്രതിരോധ...

‘ബലിയർപ്പിച്ചാൽ നിധി, മനുഷ്യരക്തം വീഴ്ത്തണം’; ജ്യോത്സ്യന്‍റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ യുവാവ് കൊലപ്പെടുത്തി

0
ബെംഗളൂരു: നിധി കണ്ടെത്താന്‍ മധ്യവയസ്‌കനെ മാരാമ്മ ദേവിക്ക് ബലികൊടുത്ത യുവാവും ജ്യോതിഷിയും അറസ്റ്റില്‍. കർണാടകയിലെ ചിത്രദുര്‍ഗയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭൂമിയില്‍ മറഞ്ഞിരിക്കുന്ന നിധി സ്വന്തമാക്കാന്‍ മനുഷ്യക്കുരുതി വേണമെന്ന ജ്യോത്സ്യന്‍റെ വാക്കുകേട്ടാണ് യുവാവ്...

‘ഇന്ത്യയിലേക്ക് വരാനുള്ള സമയമാണിത്’; ഫ്രഞ്ച് നിക്ഷേപകരോട് പ്രധാനമന്ത്രി മോദി

0
പാരീസ് എഐ ഉച്ചകോടി: ഫ്രാൻസിൽ നടന്ന എഐ ഉച്ചകോടിയിൽ ഫ്രഞ്ച് നിക്ഷേപകരെ ആകർഷിക്കുന്നതിനിടെ ഇന്ത്യയിൽ നിക്ഷേപിക്കാൻ ഇതാണ് ഏറ്റവും നല്ല സമയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയുടെ ഭാഗമാകാനും...

‘സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി’; ഗവ. നഴ്‌സിംഗ് കോളജില്‍ റാഗിങ്, അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

0
കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്‌ത അഞ്ചു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്‌തു. സാമുവല്‍, ജീവ, രാഹുല്‍, റില്‍ഞ്ജിത്ത്, വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇതോടെ വിദ്യാര്‍ഥികളെ...

ഭാര്യക്ക് ഒപ്പമുള്ള ‘പ്രകൃതി വിരുദ്ധ’ ലൈംഗിക ബന്ധം കുറ്റമല്ല: ഛത്തീസ്‌ഗഢ് ഹൈക്കോടതി

0
പ്രായപൂര്‍ത്തിയായ ഭാര്യക്ക് ഒപ്പമുള്ള ‘പ്രകൃതി വിരുദ്ധ’ ലൈംഗിക ബന്ധത്തിന് ഭര്‍ത്താവിനെ ശിക്ഷിക്കാനാകില്ലെന്ന് ഛത്തീസ്‌ഗഢ് ഹൈക്കോടതി. 2017ല്‍ ‘പ്രകൃതി വിരുദ്ധ’ ലൈംഗിക ബന്ധത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ്...

ഡിഎംകെ മുന്നണിയുടെ ഭാഗമായി കമൽ ഹാസൻ രാജ്യസഭയിലേക്ക്

0
തമിഴ്‌നാട്ടിൽ നിന്നും കമൽഹാസൻ രാജ്യസഭയിലേക്ക് എന്ന വാർത്തകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. ഈ വരുന്ന ജൂലൈയിൽ സംസ്ഥാനത്തിൽ ഒഴിവ് വരുന്ന ആറു സീറ്റുകളിൽ ഒന്നിൽ അദ്ദേഹം മത്സരിക്കും. ഭരണകക്ഷിയായ ഡിഎംകെ മുന്നണിയുടെ ഭാഗമായ...

Featured

More News