8 March 2026

തിരുവനന്തപുരം കോർപ്പറേഷന്റെ കെട്ടിടങ്ങളും കടമുറികളും വാടകയ്ക്ക് നൽകിയതിൽ സമഗ്ര അന്വേഷണം

വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകും. അനധികൃതമായി കൈമാറിയ എല്ലാ കെട്ടിടങ്ങളും കടമുറികളും തിരിച്ചു പിടിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ കെട്ടിടങ്ങളും കടമുറികളും വാടകയ്ക്ക് നൽകിയതിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

മിക്ക കെട്ടിടങ്ങളും കടമുറികളും യഥാർത്ഥ വാടകക്കാർ അല്ലാത്തവർ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഉയർന്ന തുകയ്ക്കാണ് ഇത്തരം അനധികൃത കൈമാറ്റങ്ങൾ നടന്നിട്ടുള്ളതെന്നും, നിലവിൽ ഉപയോഗിക്കുന്നവർ യഥാർത്ഥ വാടകക്കാർ അല്ലെന്നുമാണ് വ്യക്തമായത്. കോർപ്പറേഷൻ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകുന്ന നടപടികളിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടായെന്നാണ് വിലയിരുത്തൽ.

ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ തിരുവനന്തപുരം കോർപ്പറേഷൻ തീരുമാനിച്ചു. വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകും. അനധികൃതമായി കൈമാറിയ എല്ലാ കെട്ടിടങ്ങളും കടമുറികളും തിരിച്ചു പിടിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

മാസത്തിൽ 250 രൂപ വരെ കുറഞ്ഞ വാടകയ്ക്ക് കടമുറികൾ അനുവദിച്ച ശേഷം, അവ വലിയ തുകയ്ക്ക് മറ്റുള്ളവർക്കു മറിച്ചു നൽകി ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ടെന്ന കണ്ടെത്തലും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. വിഷയത്തിൽ തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് കോർപ്പറേഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News