17 March 2026

സ്ഥാനാർഥി നിർണയം രണ്ടാംഘട്ടം വേഗത്തിലാക്കാൻ കോൺഗ്രസ്

രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ബുധനാഴ്‌ച ചേരും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചേക്കും. അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് കോൺ​ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. ഒമ്പത് വനിതകളടക്കം 55 സ്ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചത്. തർക്ക മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

19 സിറ്റിംഗ് എംഎൽഎമാർ അടക്കം 55 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയിൽ. കെ സുധാകരൻ അവകാശവാദം ഉന്നയിച്ച കണ്ണൂരും അടൂർ പ്രകാശ് ആവശ്യപ്പെട്ട കോന്നിയിലും ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മണ്ഡലങ്ങൾ ആദ്യഘട്ട പട്ടികയിൽ ഇല്ല. എംകെ രാഘവൻ എംപി മത്സരിക്കാൻ സന്നദ്ധത അറിയിച്ച ഏലത്തൂരിൽ വിദ്യാ ബാലകൃഷ്‌ണനാണ് സ്ഥാനാർത്ഥി. സണ്ണി എം കപിക്കാട് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വൈക്കത്ത് കെ ബിനിമോനാണ്.

സിപിഐഎം വിട്ടു വന്ന ഐഷ പോറ്റി കോട്ടരക്കരയിലും വിഎസ് അച്യുതാനന്ദൻ്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിലും മത്സരിക്കും. പാലക്കാട് രമേഷ് പിഷാരടിയും നാട്ടികയിൽ സുനിൽ ലാലൂർ മത്സരിക്കും. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധമുയർന്ന ചിറയിൻകീഴിൽ രമ്യ ഹരിദാസ് തന്നെ സ്ഥാനാർഥിയായി. തിരുവനന്തപുരത്ത് മൂന്ന് സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

കൊല്ലത്ത് ചടയമംഗലം ഒഴികെയുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി കാസർകോട് എന്നിവിടങ്ങളിൽ ഒരു മണ്ഡലത്തിലും ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രമ്യ ഹരിദാസ് , ഷാനിമോൾ ഉസ്‌മാൻ, ബിന്ദു കൃഷ്‌ണ എന്നിവർ അടക്കം ഒമ്പത് വനിതകളാണ് ആദ്യഘട്ട പട്ടികയിൽ ഇടം നേടിയത്.

Share

More Stories

നെതന്യാഹു മരിച്ചോ? ആറ് വിരലുകളും എഐ ഗൂഢാലോചനയും: ലോകം നേരിടുന്ന പുതിയ സത്യപ്രതിസന്ധി

0
| വാമിക ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും, നിലവിൽ പുറത്തുവരുന്നത് നിർമിതബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിച്ച ദീപ് ഫേക്കുകളാണെന്നുമുള്ള ഗൂഢാലോചന സിദ്ധാന്തങ്ങൾ സോഷ്യൽ മീഡിയയിൽ പടരുകയാണ്. യഥാർഥ്യമെന്ന് തോന്നിപ്പിക്കും വിധം...

‘കാഫിർ’ ടാറ്റൂവും തീവ്ര നിലപാടുകളും; അമേരിക്കയുടെ ‘വാർ സെക്രട്ടറി’ പീറ്റ് ഹെഗ്‌സെത്ത്

0
ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറിയായ പീറ്റ് ഹെഗ്‌സെത്തിന്റെ പ്രസ്താവനകൾ ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. ഗൗരവമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞന്റെ ഭാഷയ്ക്ക് പകരം അങ്ങേയറ്റം രൗദ്രവും യുദ്ധോത്സുകവുമായ വാക്കുകളാണ്...

ഇറാനെതിരെ യുദ്ധത്തിൽ പ്രതിഷേധവും ദേശീയ ഭീകരവിരുദ്ധ കേന്ദ്രം മേധാവി ജോസഫ് കെന്റിൻ്റെ രാജിയും

0
ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ പ്രതിഷേധിച്ച് യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെൻ്റെർ (എൻസിടിസി) ഡയറക്ടർ ജോസഫ് കെന്റ് ഉടൻ പ്രാബല്യത്തിൽ വന്നതോടെ രാജിവച്ചു. ഇറാൻ നയത്തോടും യുദ്ധ സാഹചര്യത്തോടും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച്...

പശ്ചിമേഷ്യൻ യുദ്ധത്തിൽ ചൈന പരസ്യമായി സംസാരിച്ചു, ഈ രാജ്യങ്ങൾക്ക് മാനുഷിക സഹായം പ്രഖ്യാപിച്ചു

0
പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കും യുഎസ്, ഇസ്രായേൽ, ഇറാൻ തമ്മിലുള്ള സംഘർഷത്തിനും ഇടയിൽ, ചൈന ഒരു പ്രധാന മാനുഷിക നടപടി സ്വീകരിച്ചു. ഇറാൻ, ലെബനൻ, ജോർദാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് അടിയന്തര മാനുഷിക സഹായം...

വെടിനിർത്തൽ ആവശ്യം നിരസിച്ചു, യുഎസിനും ഇസ്രായേലിനുമുള്ള പ്രതികാരം വളരെ ഗൗരവം ഉള്ളതാണെന്ന് മോജ്‌തബ

0
അമേരിക്കയുമായുള്ള സാധ്യമായ വെടിനിർത്തലിന് വേണ്ടിയുള്ള രണ്ട് ഇടനില രാജ്യങ്ങൾ ടെഹ്‌റാനെ അറിയിച്ച നിർദ്ദേശങ്ങൾ ഇറാൻ്റെ പരമോന്നത നേതാവ് മോജ്‌തബ ഖമേനി നിരസിച്ചതായി ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ ചൊവ്വാഴ്‌ച വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്...

“ഭീരുത്വം നിറഞ്ഞ മനസാക്ഷിക്ക് നിരക്കാത്ത അക്രമം”; കാബൂൾ ആക്രമണത്തിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

0
അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ആക്രമണത്തെ "ക്രൂരവും" "ഭീരുത്വപരവുമായ" അക്രമ പ്രവൃത്തിയെന്നാണ് വിശേഷിപ്പിച്ചത്. തിങ്കളാഴ്‌ച വൈകി അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിലെ മയക്കുമരുന്ന്...

Featured

More News