24 January 2025

ലൈംഗിക ബന്ധത്തിനുള്ള സമ്മതം നഗ്‌നത ചിത്രീകരിക്കാൻ ഉള്ള അനുമതിയല്ല: ഹൈക്കോടതി

ലൈംഗിക ബന്ധത്തിനുള്ള സമ്മതം വീഡിയോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കുന്നതിനുള്ള സമ്മതമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല

ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നത് സ്വകാര്യ നിമിഷങ്ങള്‍ (നഗ്‌നത) ചിത്രീകരിക്കുന്നതിനും അവ പരസ്യമാക്കുന്നതിനുമുള്ള അനുമതിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പീഡനക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടത്.

‘‘പരാതിക്കാരി ലൈംഗിക ബന്ധത്തിനുള്ള സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍ പോലും ആ സമ്മതത്തെ അവരുടെ വീഡിയോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കുന്നതിനുള്ള സമ്മതമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല.

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷം പകര്‍ത്തി അത് ദുരുപയോഗം ചെയ്യുന്നതിനോ ചൂഷണം ചെയ്യുന്നതിനോ അല്ലെങ്കില്‍ അനുചിതവും അവഹേളിക്കുന്ന രീതിയിലും അവ ചിത്രീകരിക്കുന്നതിനോ ഉള്ള അനുമതിയായും കണക്കാക്കാനാവില്ല,’’ -ജനുവരി 17 പുറപ്പെടുവിച്ച വിധി ന്യായത്തില്‍ കോടതി പറഞ്ഞു.

താന്‍ പരാതിക്കാരിക്ക് നല്‍കിയ വായ്‌പ തിരികെ നല്‍കാന്‍ കഴിയാത്തതിനാല്‍ ‘‘ദീര്‍ഘകാലമായുള്ള സൗഹൃദബന്ധം’’ വഷളാകുക ആയിരുന്നുവെന്ന് പ്രതി കോടതിയെ അറിയിച്ചു. എന്നാൽ കേസില്‍ യാതൊരു വിധത്തിലുമുള്ള ഇളവും നല്‍കുകയില്ലെന്ന് കോടതി പ്രതിയെ അറിയിച്ചു. ആദ്യത്തെ ലൈംഗിക ബന്ധം ഇരുവരുടെയും സമ്മതത്തോടെ ആണെങ്കിലും പ്രതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തികള്‍ ഭീഷണിപ്പെടുത്തലിലും ബലപ്രയോഗത്തിലും വേരൂന്നിയതാണെന്ന് കോടതി പറഞ്ഞു.

‘‘ആദ്യ ലൈംഗിക ബന്ധം പരസ്‌പര സമ്മതത്തോടെ ഉള്ളതായിരിക്കാമെങ്കിലും തുടര്‍ന്നുള്ളവ ഭീഷണിപ്പെടുത്തിയാണെന്ന് ഇര ആരോപിക്കുന്നു. ഇരയെ ഭീഷണിപ്പെടുത്താന്‍ പ്രതി വീഡിയോകള്‍ ഉപയോഗിച്ചു. വീഡിയോകള്‍ തയ്യാറാക്കുന്നതിലും അവ ഉപയോഗിച്ച് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാനും പ്രതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗത്തെയും ചൂഷണത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് ആദ്യത്തെ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാനുള്ള സമ്മതം മറികടന്നുള്ളതാണ്,’’ -കോടതി വ്യക്തമാക്കി.

വായ്‌പ ഇടപാടിൻ്റെ മറവില്‍ പ്രതി തൻ്റെ ബന്ധം ചൂഷണം ചെയ്‌തതായാണ് പ്രഥമദൃഷ്ടാ തോന്നുന്നത്. എന്നാല്‍ അത്തരത്തില്‍ ചെയ്യുന്നത്- സുഹൃത്തുകള്‍ക്ക് ഇടയിലാണെങ്കില്‍ പോലും- ഒരു കക്ഷിക്ക് മറ്റേയാളുടെ ദൗര്‍ബല്യത്തെയോ അന്തസ്സിനെയോ ചൂഷണം ചെയ്യാനുള്ള അനുമതി നല്‍കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹിതയായ സ്ത്രീക്ക് അവരുടെ പ്രവര്‍ത്തികളുടെ പ്രധാന്യം മനസ്സിലാക്കാന്‍ പക്വതയുണ്ടെന്ന പ്രതിയുടെ വാദവും കോടതി അംഗീകരിച്ചില്ല. കൂടാതെ, ആരോപണങ്ങളുടെ ഗൗരവം കുറയ്ക്കുന്നതിന് അവരുടെ വൈവാഹിക നിലയും പ്രൊഫഷണല്‍ പശ്ചാത്തലവും ആയുധമാക്കാനുള്ള ശ്രമം സ്വീകാര്യമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പരാതിക്കാരി ഒരു മസാജ് പാര്‍ലറില്‍ ജോലി ചെയ്‌തിരുന്നുവെന്ന വസ്തുത അവര്‍ക്കെതിരെ നടത്തിയ നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഗൗരവം കുറയ്ക്കാന്‍ ഉപയോഗിക്കാൻ ആവില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, പ്രതി തന്നെ വശീകരിച്ച് ഒരു കോഴ്‌സില്‍ ചേരുന്നതിനായി 3.5 ലക്ഷം രൂപ വായ്‌പ നല്‍കിയെന്നും എന്നാല്‍ പിന്നീട് ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭീഷണിപ്പെടുത്തുക ആയിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.

2023 അവസാനം പ്രതി ഡല്‍ഹിയിലെത്തി അയാളുടെ ഫോണില്‍ പകര്‍ത്തിയ തൻ്റെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് ദിവസം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി പരാതിക്കാരി പറഞ്ഞു. ഇതിന് പുറമെ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:   https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

എലോൺ മസ്‌കിനെ ‘നാസി’ എന്ന് വിളിച്ചു; യുഎസ് ന്യൂസ് ചാനൽ അവതാരകയെ പുറത്താക്കി

0
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉദ്ഘാടന റാലിക്കിടെ നടത്തിയ നാസി സല്യൂട്ട് ആംഗ്യത്തിൻ്റെ പേരിൽ മസ്‌കിനെ നാസി എന്ന് സോഷ്യൽ മീഡിയയിൽ വിളിച്ചതിന് മിൽവാക്കി ആസ്ഥാനമായുള്ള ഒരു സിബിഎസ് അഫിലിയേറ്റ് വാർത്താ ചാനൽ...

നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ സിഎൻഎൻ

0
സിഎൻഎൻ അതിൻ്റെ 3,500 തൊഴിലാളികളെ ഉടൻ തന്നെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ്. ഇക്കാര്യം ചാനലിൽ നിന്നുള്ള ആളുകൾ എതിരാളിയായ യുഎസ് നെറ്റ്‌വർക്ക് സിഎൻബിസിയോട് പറഞ്ഞു. യുഎസ് മീഡിയ മൾട്ടിനാഷണൽ ടിവി പ്രേക്ഷകരിൽ നിന്നും നിന്നും...

‘നമ്മൾ തോക്കില്ല’; ചിന്ത ജെറോം ചെഗുവേരയുടെ സ്വപ്‌ന മണ്ണിലേക്ക്

0
ക്യൂബന്‍ യാത്രയുമായി സിപിഐഎം നേതാവ് ചിന്ത ജെറോം. തൻ്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യാത്ര ആരംഭിച്ചതായുള്ള വിവരം പങ്കുവെച്ചത്. ക്യൂബയിലേക്ക് പോകാനായി നിലവില്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുക ആണെന്ന് ചിന്ത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഫിദലിൻ്റെയും...

‘കെജ്‌രിവാൾ അനുയായികൾക്ക് ഒപ്പം യമുനയിൽ കുളിക്കുമോ?’; മുഖ്യമന്ത്രി യോഗി എഎപിക്കെതിരെ ആഞ്ഞടിച്ചു

0
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആവേശത്തിനിടയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കിരാഡി നിയമസഭാ മണ്ഡലത്തിൽ തൻ്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു. ഈ യോഗത്തിൽ അദ്ദേഹം അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിൻ്റെ സർക്കാരിനുമെതിരെ രൂക്ഷമായ...

2025 ഫെബ്രുവരിയിൽ എത്ര ദിവസം ബാങ്കുകൾ അടച്ചിരിക്കും; പൂർണ്ണമായ ലിസ്റ്റ് കാണുക

0
ഫെബ്രുവരിയിൽ എന്തെങ്കിലും പ്രധാനപ്പെട്ട ബാങ്കിംഗ് ജോലികൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ ആസൂത്രണം ചെയ്യാൻ ആരംഭിക്കുക. കാരണം ഈ മാസം പല ദിവസങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും. 2025 ഫെബ്രുവരിയിൽ സാധാരണ പ്രതിവാര അവധികൾക്കായി...

റിപ്പബ്ലിക് ദിന ആഘോഷത്തിന് കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാന മന്ത്രിയുടെ ക്ഷണം

0
രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025-ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ട അതിഥികളെ...

Featured

More News