8 March 2026

ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ കെട്ടിത്തൂക്കി മർദിച്ചു; പത്തനംതിട്ടയിൽ ദമ്പതികൾ അറസ്റ്റിൽ

യുവാക്കളുടെ സ്വകാര്യഭാഗത്ത് സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചുമായിരുന്നു ദമ്പതികളുടെ ക്രൂരത

പത്തനംതിട്ട ചരൽക്കുന്നിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദിച്ചു. ആലപ്പുഴ, റാന്നി സ്വദേശികളെ കെട്ടിത്തൂക്കി മർദിച്ചെന്നാണ് എഫ്‌ഐആർ. ദമ്പതികളായ ജയേഷ്, രശ്‌മി എന്നിവർ പിടിയിലായി. സൗഹൃദം നടിച്ച് വീട്ടിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്ന് ഇരയായ റാന്നി സ്വദേശി മാധ്യമങ്ങളോട് പറഞ്ഞു. ദമ്പതികൾ മനോവൈകൃതം ഉള്ളവരെന്ന് പൊലീസ് പറയുന്നു.

തിരുവോണ ദിവസം വീട്ടിലേക്ക് വളരെ സൗഹൃദപരമായി വിളിച്ചു വരുത്തുകയായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കവേ മുഖത്ത് പേപ്പർ സ്പ്രേ അടിച്ചുവെന്നും യുവതി കൈകൾ കെട്ടിയിടുകയും ചെയ്യുകയായിരുന്നു. കമ്പി വടി ഉപയോഗിച്ച് അടിക്കുകയും വാ മൂടി കെട്ടുകയും ചെയ്‌തു. നഖത്തിനിടയിൽ സൂചികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും യുവാക്കളുടെ സ്വകാര്യഭാഗത്ത് സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചുമായിരുന്നു ദമ്പതികളുടെ ക്രൂരത.

യുവാക്കളെ റോഡിൽ ഇറക്കി വിടുകയായിരുന്നു. മാരകമായ പീഡനമാണ് ഇരുവർക്കും ഏറ്റിട്ടുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുവാക്കളെ വിശദമായി ചോദ്യം ചെയ്‌തതിന് ശേഷമാണ് സംഭവം പൊലീസ് അറിയുന്നത്. മർദന വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ദമ്പതികൾ ഇവരെ ഭീഷണി പെടുത്തിയിരുന്നു.

അതേസമയം, ദമ്പതികൾ കൂടുതൽ പേരെ പീഡനത്തിന് ഇരയാക്കിയതായി സംശയമുണ്ട്. തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശം അനുസരിച്ചാണ് പ്രത്യേകസംഘം കേസ് അന്വേഷിക്കുക. പ്രതികൾ ആഭിചാരക്രിയകൾ ചെയ്തോ എന്ന കാര്യങ്ങളടക്കം പരിശോധിക്കും.

പീഡനത്തിനിരയായ യുവാക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പീഡനം നടന്നത് കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് അങ്ങോട്ട് കൈമാറും. കൂടാതെ പ്രതികളുടെ മൊബൈൽ ഫോൺ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. കൂടുതൽ പേരെ പീഡനത്തിന് ഇരയാക്കിയോ എന്ന് ഉറപ്പിക്കാനാണ് ഫോൺ പരിശോധിക്കുന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News