17 May 2025

‘കൊവിഡ്’ തരം​ഗം വീണ്ടും; ഹോങ്കോങ്ങും സിങ്കപ്പൂരും ജാഗ്രതയിൽ

ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്

ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് തരം​ഗം. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ സെൻ്റെർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിൻ്റെ തലവനായ ആൽബർട്ട് ഓ, നഗരത്തിലെ കോവിഡ്-19 കേയുകളുടെ എണ്ണം കൂടുതലാണെന്ന് പറയുന്നു.

ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് മൂന്ന് വരെയുള്ള ആഴ്‌ചയിൽ 31 ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗുരുതരമായ കേസുകളും മരണസംഖ്യയും അതിൻ്റെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഏഷ്യയിലെ മറ്റൊരു തിരക്കേറിയ നഗരമായ സിംഗപ്പൂരിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു വർഷത്തിനിടയിലെ കേസുകളുടെ ആദ്യ അപ്‌ഡേറ്റ് ഈ മെയ് മാസത്തിൽ രാജ്യത്തെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്‌തു. മെയ് മൂന്നിന് അവസാനിച്ച ആഴ്‌ചയിൽ കോവിഡ് കേസുകൾ മുൻ ആഴ്‌ചയെ അപേക്ഷിച്ച് 28% വർദ്ധിച്ച് 14,200 ആയി. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഏകദേശം 30% വർദ്ധിച്ചു.

കൃത്യമായ വർദ്ധനവ് ഉണ്ടായാൽ മാത്രമേ സിംഗപ്പൂർ കേസ് കണക്കുകൾ റിപ്പോർട്ട് ചെയ്യൂ. ജനസംഖ്യയിൽ പ്രതിരോധശേഷി കുറയുന്നതിൻ്റെ പ്രതിഫലനമായിരിക്കാം ഈ വർദ്ധനവ് എന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു, എന്നാൽ പുതിയ വൈറസ് വകഭേദങ്ങൾ കൂടുതൽ പകർച്ച വ്യാധിയാണെന്നും കൂടുതൽ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുമെന്നും തെളിവുകളൊന്നുമില്ല.

ചൈനയിൽ കോവിഡിൻ്റെ പുതിയ തരം​ഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്‌ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.

വേനൽക്കാലത്ത് മറ്റ് വൈറസുകൾ ദുർബലമാകുമ്പോൾ കോവിഡ് കേസുകളുടെ വർദ്ധനവ് കാണിക്കുന്നത് വേനൽക്കാലത്തും കോവിഡ് പകർച്ചവ്യാധിയായി തുടരുമെന്നാണ്.

Share

More Stories

ലഷ്‌കർ ബന്ധമുള്ള മൂന്ന് ഭീകരർ ജമ്മു കാശ്‌മീരിലെ ബുദ്ഗാമിൽ പിടിയിൽ

0
ഹാഫിസ് സയീദിൻ്റെ നേതൃത്വത്തിലുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള തീവ്രവാദികളെ ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. മൂന്ന് തീവ്രവാദികളെയാണ്...

അശ്ലീല വീഡിയോ വൈറൽ; എഴുപതുകാരനായ ഡാൻസർക്ക് ഒപ്പമുള്ള ബിജെപി നേതാവിനെ പുറത്താക്കി

0
ഒരു ഡാൻസർക്ക് ഒപ്പം പൊതുപരിപാടിയിൽ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ എഴുപതുകാരനായ ബിജെപി നേതാവിനെ പുറത്താക്കി. മുതിർന്ന നേതാവ് ബബ്ബൻ സിംഗ് രഘുവംശിയെയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി)...

വീണ്ടും ഇസ്രായേൽ ആക്രമണം; ഗാസയിൽ 64 പേർ കൊല്ലപ്പെട്ടു

0
ഗാസയിലെ ഇസ്രയേലിന്‍റെ ക്രൂരതകൾക്ക് അറുതിയില്ല. വീണ്ടും സാധാരണക്കാർക്ക് നേരെ നടന്ന വ്യോമ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലും ദേർ അൽ- ബലാഹിലും വെള്ളിയാഴ്‌ച പുലർച്ചെ വരെ നീണ്ട ബോംബിങ്ങിലാണ് ഇത്രയും...

‘ഡയമണ്ട് ലീഗ്’; നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം, ഒന്നാം സ്ഥാനം ജർമനിയുടെ ജൂലിയൻ വെബ്ബർക്ക്

0
ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. 90.23 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. 91.06 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബ്ബർക്ക് ഒന്നാം സ്ഥാനം....

മഴക്കാലത്ത് സൊമാറ്റോ, സ്വിഗ്ഗി ഉപയോക്താക്കൾ അധിക ഡെലിവറി ചാർജുകൾ നൽകേണ്ടിവരും

0
സ്വിഗ്ഗിക്ക് ശേഷം, ഓൺലൈൻ ഫുഡ് ഡെലിവറി എതിരാളിയായ സൊമാറ്റോ മഴക്കാലത്തേക്കുള്ള ഗോൾഡ് അംഗത്വ ആനുകൂല്യങ്ങളിൽ പുതിയ മാറ്റം വരുത്തി. വെള്ളിയാഴ്ച മുതൽ, മഴക്കാലത്ത് ഗോൾഡ് അംഗങ്ങളെ ഇനി സർജ് ഫീസിൽ നിന്ന് ഒഴിവാക്കില്ല....

5,402 യാചകരെ നാടുകടത്തി; പാകിസ്ഥാൻ ആഗോളതലത്തിൽ നാണക്കേട് നേരിടുന്നു

0
സൗദി അറേബ്യയും മറ്റ് നിരവധി രാജ്യങ്ങളും യാചകരായി തിരിച്ചറിഞ്ഞ ആയിരക്കണക്കിന് പൗരന്മാരെ നിർബന്ധിച്ച് നാടുകടത്തിയതിനെത്തുടർന്ന് പാകിസ്ഥാൻ വീണ്ടും കടുത്ത അന്താരാഷ്ട്ര നാണക്കേട് നേരിട്ടു. സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലഹത്തിലും വലയുന്ന രാജ്യത്തിന് ഈ...

Featured

More News