7 March 2026

വിമർശിക്കപ്പെടുന്ന മാധ്യമ പ്രവർത്തനം

വാർത്തകളിലെ പകുതി സത്യങ്ങളും നുണകളും ഇന്ന് സോഷ്യൽ മീഡിയ പൊളിക്കുന്ന കാലംകൂടിയാണ് ഇത്. വാർത്തകളും, അത് എഴുതുന്നവരും തുറന്നുകാട്ടപ്പെടുന്നു.

‘താൻസിയ മരിച്ചു എന്ന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അനിയത്തിയാണ്, ഉപ്പാന്റെ പെങ്ങളുടെ മോൾ. കൂട്ടുകാരിയുടെ വീട്ടിൽ ഇന്നലെരാത്രി ഉറങ്ങാൻ കിടന്നവൾ രാവിലെ എഴുന്നേറ്റില്ല.’- ഇത് എഴുതിയത് അനീഷ ബഷീർ. അപസ്മാരം കൂടിയതാണ് മരണ കാരണം. “കൂട്ടുകാരി” എന്നതിന് പകരം “സുഹൃത്ത്” എന്ന് ദ്വയാർത്ഥത്തിൽ ഹെഡ് ലൈൻ കൊടുത്താൽ ഉണ്ടാവുന്ന വാർത്താ റീച്ചുമാത്രം ലക്ഷ്യമാക്കിയുള്ള റിപ്പോർട്ടിംഗിനെ തുറന്നുതന്നെ അപലപിക്കുകയാണ് അനീഷ.

വാർത്തകളിലെ പകുതി സത്യങ്ങളും നുണകളും ഇന്ന് സോഷ്യൽ മീഡിയ പൊളിക്കുന്ന കാലംകൂടിയാണ് ഇത്. വാർത്തകളും, അത് എഴുതുന്നവരും തുറന്നുകാട്ടപ്പെടുന്നു. മാധ്യമ പ്രവർത്തകർക്ക് കിട്ടി കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള തിരിച്ചടികളിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ കക്ഷി പ്രവർത്തകരും, രാഷ്ട്രീയം ഇല്ലാത്തവരവും ഒക്കെ മനസ്സ് കൊണ്ട് എങ്കിലും ചിരിക്കുകയോ സന്തോഷിക്കുകയോ ആണ് എന്നതാണ് സത്യം.

അനീഷ ബഷീറിന്റെ കുറിപ്പ് ഇങ്ങിനെ:

താൻസിയ മരിച്ചു എന്ന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അനിയത്തിയാണ്, ഉപ്പാന്റെ പെങ്ങളുടെ മോൾ. കൂട്ടുകാരിയുടെ വീട്ടിൽ ഇന്നലെരാത്രി ഉറങ്ങാൻ കിടന്നവൾ രാവിലെ എഴുന്നേറ്റില്ല. മരണത്തിനേക്കാൾ സഹിക്കാൻ പറ്റാത്തത് ടി വി ചാനലുകളിലും,ഓൺലൈൻ മീഡിയകളിലും “യുവ ഡോക്ടർ സുഹൃത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ” എന്ന തലക്കെട്ടിൽ അവളുടെ ഫോട്ടോ ചേർത്ത് പടച്ചുവിട്ട വാർത്തകളാണ്.

ഈയൊരു സമയത്ത് അതിന്റെ സത്യാവസ്ഥ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് വല്ലാത്തൊരു ഗതികേടാണ്,മറുപടി പറഞ്ഞു മടുത്തു, പല ഗ്രൂപ്പിലുമായി ന്യൂസ്‌ ബൈറ്റും , സ്ക്രീൻ ഷോർട്ടും കൊണ്ട് ഫോൺ നിറഞ്ഞു. അതിന്റയൊക്കെ കമെന്റുകൾ അതിലും കേമമാണ്.

ഈ വാർത്ത ന്യൂസ്‌ റൂമിലിരുന്ന് വായിച്ച എന്റെ ക്ലാസ്സ്‌ മേറ്റ്‌ അടക്കമുള്ള മാധ്യമപ്രവർത്തകരോടാണ്, നിങ്ങൾക്കൊന്നും ഒട്ടും മനുഷ്യത്വമില്ലേ. ഇത്രയും തരം താഴാൻ എങ്ങനെ സാധിക്കുന്നു. കൊറേ മനുഷ്യർ ജീവിതംകൊണ്ട് ഉണ്ടാക്കിയെടുത്ത ആത്മാഭിമാനം ഒറ്റ ന്യൂസ്‌ ന്റെ റേറ്റിംഗ് നു വേണ്ടി ഇല്ലാതാക്കികൊടുത്തിട്ട് എന്ത് നേടുന്നു, മാന്യതയുള്ള വല്ല തൊഴിലും എടുത്ത് ജീവിച്ചുകൂടെ.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News