| ദീപക് പച്ച
കെ. സുധാകരന് ഫേസ്ബുക്ക് പേജുള്ളത് സുധാകരന് അറിയില്ല എന്നൊരു വലിയ നുണയാണ് ഇന്ന് സതീശൻ പറഞ്ഞത്. കേൾക്കുന്നത് എല്ലാവർക്കും അറിയാം അതൊരു നുണയാണെന്ന്.
വി. ഡി. സതീശനും രമേശ് ചെന്നിത്തലയും രണ്ടു പേരും കോൺഗ്രസുകാർ ആണെങ്കിലും തമ്മിലൊരു വലിയ വ്യത്യാസമുണ്ട്. രണ്ട് പേരും രാഷ്ട്രീയ പ്രേരിതമായി വിഡ്ഢിത്തങ്ങൾ പറയാറുണ്ട്. പക്ഷേ സതീശൻ പറയും പോലെ കല്ലുവച്ച നുണകൾ ചെന്നിത്തല അങ്ങനെ പറയുന്നത് കേട്ടിട്ടില്ല.
വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ രാഷ്ട്രീയക്കാർ ചിലപ്പോഴൊക്കെ പറയുന്നത് നമുക്ക് പുതുമയുള്ള കാര്യമല്ല. എന്നാൽ സതീശൻ നുണ പറയുക എന്നത് തന്നെ ഒരു രാഷ്ട്രീയ മാർഗ്ഗമായി സ്വീകരിച്ചിരിക്കുകയാണ്. ഉത്തരം മുട്ടുമ്പോ ഗത്യന്തരമില്ലാതെയല്ല അയാൾ നുണ പറയുന്നത്. അദ്ദേഹത്തിന്റെ ഈ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി തന്നെ നുണകൾ ആവർത്തിക്കുക എന്നതാണ്.
ഒരു കൂട്ടം ചെറുപ്പക്കാർ, ആ നുണകൾ വസ്തുതകളുടെ പിൻബലത്തോടെ പൊതു സമൂഹത്തെ അറിയിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിച്ചപ്പോൾ ആ പേജുകൾ പൂട്ടിക്കാൻ ആണ് സതീശനും കൂട്ടരും ശ്രമിക്കുന്നത്. അപ്പോഴും എന്തിനാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ നുണകൾ പറയുന്നത് എന്ന ചോദ്യത്തെ അദ്ദേഹം അഡ്രസ്സ് ചെയ്യുന്നില്ല.
ഇങ്ങനെ നുണകൾ പറയുന്ന രാഷ്ട്രീയക്കാർ കേരളത്തിൽ അത്ര പരിചയം ഇല്ലാത്ത ഒന്നാണ്. കാരണം, രാഷ്ട്രീയത്തിൽ നേരിട്ട് തന്നെ താല്പര്യവും ശ്രദ്ധയും ഉള്ളവർ കൂടുതലുള്ള നാടാണ് നമ്മുടേത്. ഇങ്ങനെ നുണകൾ പറഞ്ഞ രാഷ്ട്രീയക്കാർ ചരിത്രത്തിൽ ഒരുപാട് ഉണ്ട്. അതിലൊന്ന് ഹിറ്റ്ലറാണ്. നുണ പറയാൻ അദ്ദേഹത്തിന് ഗീൽബൽസ് എന്നൊരു മന്ത്രി തന്നെ ഉണ്ടായിരുന്നു. പിന്നെ ഇങ്ങനെ നുണപറയുന്ന നമുക്കെല്ലാം പരിചയമുള്ള ഒരാൾ നരേന്ദ്ര മോദിയാണ്.
നുണ പറയുന്ന സതീശൻ ദിവസവും മൂന്ന് നാല് തവണ മീഡിയയെ കാണുന്നുണ്ട്. പക്ഷേ അദ്ദേഹത്തെ നിർത്തി ആരും നിങ്ങൾ ഇങ്ങനെ പറഞ്ഞത് നുണയല്ലേ എന്ന് ചോദിക്കുന്നില്ല. കാരണം അങ്ങനെ ചോദിക്കാതിരിക്കാനാണ് അവർക്ക് കർണാടകകയിൽ നിന്നും തെലുങ്കാനയിൽ നിന്നും സർക്കാർ പണം കൊടുക്കുന്നത്.
തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും വി. ഡി. സതീശൻ എന്ന നേതാവ് കേരളത്തിന്റെ ജനാധിപത്യ പരിസരത്തിന് ഉണ്ടാക്കുന്ന ഡാമേജ് ചെറുതല്ല. അതിനെ പ്രതിരോധിക്കാൻ മലയാളികൾ തയ്യാറായില്ലേൽ കേരളം ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും.























