7 March 2026

ഹാക്കമാർ കൂട്ടത്തോടെ പണി എടുക്കുന്നോ?; അമേരിക്കൻ ടെലിഫോൺ സർവീസിലും ഡാറ്റാ ചോർച്ച

ലാൻഡ്‌ലൈൻ യൂസർമാരുടെയും മൊബൈൽ യൂസർമാരുടെയും കോള്‍ വിവരങ്ങള്‍, മെസേജുകള്‍ എന്നിവ ചോര്‍ന്നവയിലുണ്ട്. എന്നാല്‍ ഇവയുടെ തിയതിയും സമയവും ഹാക്കര്‍മാര്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് കമ്പനിയുടെ വാദം.

അമേരിക്കൻ ടെലിഫോൺ സർവ്വീസ് ഭീമന്‍മാരായ എറ്റി ആന്‍ഡ് റ്റിയിൽ (AT&T) വൻ സുരക്ഷ വീഴ്‌ച. ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന് കമ്പനി സ്ഥിരീകരിച്ചു. കോൾ റെക്കോർഡും മെസേജ് ഹിസ്റ്ററിയും അടക്കം ഹാക്കര്‍മാര്‍ ചോർത്തിയെന്നാണ് വിവരം.

ലാൻഡ്‌ലൈൻ യൂസർമാരുടെയും മൊബൈൽ യൂസർമാരുടെയും വിവരങ്ങൾ ചോർന്നെന്ന് എറ്റി ആന്‍ഡ് റ്റി വ്യക്തമാക്കി. എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങൾ ചോർന്നുവെന്നും കമ്പനി പ്രതിനിധി പറഞ്ഞു. 2022 മെയ് ഒന്ന് മുതൽ ഒക്ടോബർ 31 വരെയുള്ള വിവരങ്ങളാണ് ചോർന്നത്. ഡാറ്റ ലീക്കുകളുടെ പട്ടികയിലേക്ക് എറ്റി ആന്‍ഡ് റ്റിയും എത്തിയിരിക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്‌ത്തുന്ന വാര്‍ത്തയാണ്.

ലാൻഡ്‌ലൈൻ യൂസർമാരുടെയും മൊബൈൽ യൂസർമാരുടെയും കോള്‍ വിവരങ്ങള്‍, മെസേജുകള്‍ എന്നിവ ചോര്‍ന്നവയിലുണ്ട്. എന്നാല്‍ ഇവയുടെ തിയതിയും സമയവും ഹാക്കര്‍മാര്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് കമ്പനിയുടെ വാദം. ഫോണ്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തവരുടെ ലൊക്കേഷന്‍ കൃത്യമായി കണ്ടെത്താന്‍ കഴിയുന്ന സെല്‍ സൈറ്റ് ഐഡന്‍റിഫിക്കേഷന്‍ നമ്പറും ചോര്‍ന്നവയിലുണ്ട്.

എന്നാല്‍ എത്ര ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത് എന്ന് പറയാന്‍ കമ്പനിക്കായിട്ടില്ല. വിവരചോര്‍ച്ചയെ കുറിച്ച് 11 കോടി ഉപഭോക്താക്കളെ അറിയിക്കുമെന്ന് എറ്റി ആന്‍ഡ് റ്റി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ മൊബൈല്‍, ലാന്‍ഡ്‌ലൈന്‍ സേവനദാതാക്കളില്‍ ഒരാളാണ് എറ്റി ആന്‍ഡ് റ്റി.

അടുത്തിടെ ഇന്ത്യയിലെ മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്ലും ഡാറ്റ ലീക്കിന്‍റെ ആരോപണം നേരിട്ടിരുന്നു. 37.5 കോടി എയര്‍ടെല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു ഹാക്കര്‍മാരുടെ അവകാശവാദം. ആധാർ നമ്പറും, ജന്മദിനവും, വിലാസവും, ഇ മെയിൽ ഐഡിയും, ഫോട്ടോ ഐഡിയും അടക്കമുള്ള വിവരങ്ങൾ കുപ്രസിദ്ധ ഡാർക്ക് വെബ്‌സൈറ്റിൽ വിൽപനയ്ക്ക് വച്ചിട്ടുണ്ടാണ് അവകാശവാദം.

ക്സെൻ സെൻ എന്ന ഐഡിയിൽ നിന്നാണ് സാമൂഹ്യമാധ്യമമായ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഈ വിവരങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു എന്ന ആരോപണം പൂര്‍ണമായും ഭാരതി എയര്‍ടെല്‍ നിഷേധിച്ചിരുന്നു.

Share

More Stories

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

Featured

More News