7 March 2026

യുപിഐ വന്നിട്ടും കറൻസി വഴി പണമടയ്ക്കുന്ന രീതിക്ക് മാറ്റമില്ല; വെട്ടിലായി വൻകിട കമ്പനികൾ

ഇന്ത്യൻ സ്റ്റോറുകളിലെ ആപ്പിളിന്റെ വിൽപ്പനയുടെ ഏകദേശം 7 മുതൽ 9 ശതമാനവും പണമിടപാടുകളായിട്ടാണ് നടക്കുന്നത്.

ഇന്ത്യക്കാരുടെ പണമടയ്ക്കല്‍ രീതിയിൽ വെട്ടിലായി വൻകിട കമ്പനികൾ. ഫോൺ, ലാപ്ടോപ്പ്, ആഡംബര കാറുകൾ എന്നിവ വാങ്ങുമ്പോൾ മുഴുവൻ കറൻസികളായി പണമടയ്ക്കാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നതാണ് ആപ്പിൾ, മെഴ്‌സിഡസ് പോലുള്ള വമ്പൻ ബ്രാൻഡുകളെ വലയ്ക്കുന്നത്. പണം നല്‍കി ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയതോടെ ഇന്ത്യയിലെ രണ്ട് സ്റ്റോറുകളിൽ നോട്ട് എണ്ണൽ യന്ത്രങ്ങൾ സ്ഥാപിച്ചിരിക്കുകയാണ് ടെക് ഭീമനായ ആപ്പിൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ സ്ഥാപിച്ച മുംബൈയിലെയും ഡൽഹിയിലെയും ഔട്ട്‌ലെറ്റുകളിലാണ് കമ്പനി നോട്ടെണ്ണൽ യന്ത്രം സ്ഥാപിച്ചത്. പണം നൽകി ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ അനുപാതം മുംബൈ സ്റ്റോറിനേക്കാൾ കൂടുതൽ ഡൽഹി സ്റ്റോറിൽ ആണെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് പറയുന്നു.

മൊബൈൽ ഫോണുകളോ കമ്പ്യൂട്ടറുകളോ വാങ്ങാൻ ഉപഭോക്താക്കൾ പണം ഉപയോഗിക്കാൻ താല്പര്യപ്പെടുന്നതിനാൽ, ഇന്ത്യൻ സ്റ്റോറുകളിലെ ആപ്പിളിന്റെ വിൽപ്പനയുടെ ഏകദേശം 7 മുതൽ 9 ശതമാനവും പണമിടപാടുകളായിട്ടാണ് നടക്കുന്നത്. യുഎസിലെയോ യൂറോപ്പിലെയോ ആപ്പിൾ സ്റ്റോറുകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പണമിടപാടുകൾ നടക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കള്ളപ്പണം തടയുന്നതിനുമായി 2017 മുതൽ ഓരോ ഇടപാടിനും 2 ലക്ഷം രൂപയുടെ പണമിടപാട് പരിധി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ പണമിടപാടുകൾ വർധിച്ച് കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

2017 മാർച്ചിലെ 13.35 ലക്ഷം കോടി രൂപയിൽ നിന്ന് ഈ വർഷം മാർച്ചിൽ രാജ്യത്ത് പ്രചാരത്തിലുള്ള പണം ഇരട്ടിയായി തുക അഥവാ 35.15 ലക്ഷം കോടി രൂപയായി വർധിച്ചു. ഏറ്റവും പുതിയ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡാറ്റ പ്രകാരം യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) വഴിയുള്ള ഡിജിറ്റൽ പണമിടപാടുകൾ 2017 മാർച്ചിലെ 2,425 കോടി രൂപയിൽ നിന്ന് ഈ വർഷം ഏപ്രിൽ അവസാനത്തോടെ 19.64 ലക്ഷം കോടി രൂപയായി ഉയർന്നിട്ടും കറൻസികൾ ആയുള്ള പണമിടപാടുകൾ വർധിച്ചു എന്നത് ശ്രദ്ധേയമാണ്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News