7 March 2026

ദേവദൂതന്‍: 24 വർഷം മുൻപ് സമ്പൂർണ പരാജയം; ഇന്ന് ചരിത്ര വിജയം

കേരളത്തിലെ തിയറ്റര്‍ കൗണ്ട് 100 ല്‍ നിന്ന് 143 ആക്കിയിരിക്കുകയാണ് രണ്ടാം വാരത്തില്‍ ദേവദൂതന്‍. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെ സ്ക്രീന്‍ കൗണ്ടിലും രണ്ടാം വാരം വര്‍ധന ഉണ്ടായിട്ടുണ്ട്.

റീ റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രം നേടുന്ന അപൂര്‍വ്വ വിജയം നേടുകയാണ് മലയാള ചിത്രം ദേവദൂതന്‍. 2000 ല്‍ ആദ്യമായി തിയറ്ററുകളിലെത്തി ഒറ്റ ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ വീണ ചിത്രം നീണ്ട 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തിയറ്ററുകളില്‍ എത്തിയത്. ജൂലൈ 26 നായിരുന്നു 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ റീ റിലീസ്. മികച്ച പ്രീ റിലീസ് പബ്ലിസിറ്റിയോടെയാണ് അണിയറക്കാര്‍ ചിത്രം വീണ്ടും തിയറ്ററുകളിലെത്തിച്ചത്. മികച്ച തിയറ്റര്‍ അനുഭവമെന്ന് ആദ്യദിനം തന്നെ അഭിപ്രായം വന്ന ചിത്രം തുടര്‍ദിനങ്ങളിലും പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു.

കേരളത്തിലെ 56 തിയറ്ററുകളിലാണ് ജൂലൈ 26 ന് ചിത്രം റിലീസ് ചെയ്യപ്പെട്ടതെങ്കില്‍ ചിത്രം ജനം ഏറ്റെടുത്തതോടെ രണ്ടാം ദിനം തന്നെ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. 56 ല്‍ 100 തിയറ്ററുകളിലേക്കാണ് രണ്ടാം ദിനം ചിത്രം പ്രദര്‍ശനം വര്‍ധിപ്പിച്ചത്. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സ്ക്രീന്‍ കൗണ്ട് വീണ്ടും വര്‍‍ധിപ്പിച്ചിരിക്കുകയാണ് ഈ സിബി മലയില്‍ മോഹന്‍ലാല്‍ ചിത്രം.

കേരളത്തിലെ തിയറ്റര്‍ കൗണ്ട് 100 ല്‍ നിന്ന് 143 ആക്കിയിരിക്കുകയാണ് രണ്ടാം വാരത്തില്‍ ദേവദൂതന്‍. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെ സ്ക്രീന്‍ കൗണ്ടിലും രണ്ടാം വാരം വര്‍ധന ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്ത് 21 തിയറ്ററുകളിലാണ് ചിത്രം രണ്ടാം വാരം പ്രദര്‍ശിപ്പിക്കുക.

ബെംഗളൂരു, മംഗളൂരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ എന്നീ സെന്‍ററുകളിലാണ് കേരളത്തിന് പുറത്ത് ചിത്രത്തിന് പ്രദര്‍ശനമുള്ളത്. യുഎഇയിലും ജിസിസിയിലും 26 ന് തന്നെ ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News