7 March 2026

ധനുഷിന്റെ അൻപതാം സിനിമ ‘രായൻ’ ജൂലൈ 26 ന്

നേരത്തെ ചിത്രത്തിന്‍റെ റിലീസ് ജൂലൈ 14 വച്ചിരുന്നെങ്കിലും പിന്നീട് കമല്‍ഹാസന്‍റെ ഇന്ത്യന്‍ 2 ഇതിനോട് അടുപ്പിച്ച് റിലീസാകുന്നതിനാല്‍ ക്ലാഷ് ഒഴിവാക്കാന്‍ മാറ്റിയെന്നാണ് കോളിവുഡിലെ സംസാരം.

സംവിധായകൻ ആയും നടൻ ആയും തമിഴ് താരം ധനുഷ് എത്തുന്ന പുതിയ സിനിമ ‘രായൻ’ റിലീസ് തിയതി പ്രഖ്യാപിച്ചു. ധനുഷിന്‍റെ കരിയറിലെ 50മത്തെ ചിത്രമാണ് രായന്‍. ധനുഷ് വൻ മേക്കോവറിലാണെത്തുന്ന രായൻ സിനിമയുടെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സ്.

നേരത്തെ ചിത്രത്തിന്‍റെ റിലീസ് ജൂലൈ 14 വച്ചിരുന്നെങ്കിലും പിന്നീട് കമല്‍ഹാസന്‍റെ ഇന്ത്യന്‍ 2 ഇതിനോട് അടുപ്പിച്ച് റിലീസാകുന്നതിനാല്‍ ക്ലാഷ് ഒഴിവാക്കാന്‍ മാറ്റിയെന്നാണ് കോളിവുഡിലെ സംസാരം. നിലവിൽ ജൂലൈ 26 ന് ആണ് സിനിമയുടെ റിലീസ് തിയതി ആയി പുറത്ത് വീട്ടിരിക്കുന്നത്. കേരളത്തില്‍ രായൻ ഗോകുലം മൂവീസാണ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുക.

തമിഴ്, മലയാളം ഭാഷകളിൽ നിന്നും വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് അപര്‍ണ ബാലമുരളിക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം.

സിനിമയുടെ പ്രഖ്യാപനം മുതൽ തന്നെ സിനിമയുടെ പ്രമേയം എന്താണ് എന്നതിൽ വലിയ ചർച്ചകൾ ഉണ്ടായിരുന്നു എങ്കിലും ഇതുവരെ അണിയറ പ്രവർത്തകർ ആരും തന്നെ ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തിയിട്ടില്ല. തീർത്തും സസ്പെൻസ് ആയി വെച്ചിരിക്കുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷകൾ ആണ് ആരാധകർക്ക് ഇടയിൽ സിനിമ ഉണ്ടാക്കുന്നത്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News