17 May 2025

‘ഡയമണ്ട് ലീഗ്’; നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം, ഒന്നാം സ്ഥാനം ജർമനിയുടെ ജൂലിയൻ വെബ്ബർക്ക്

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം 90 മീറ്റർ ദൂരമെറിയുന്നത്

ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. 90.23 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. 91.06 മീറ്റർ എറിഞ്ഞ ജർമ്മനിയുടെ ജൂലിയൻ വെബ്ബർക്ക് ഒന്നാം സ്ഥാനം.

ചോപ്രയുടെ അവസാന ശ്രമം 88.20 ആയിരുന്നു. അതേസമയം കരിയറിൽ ആദ്യമായി നീരജ് 90 മീറ്റർ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരം 90 മീറ്റർ ദൂരമെറിയുന്നത്. 90 മീറ്റർ മറികടക്കുന്ന ലോകത്തെ 25-ാം താരമാണ് നീരജ് ചോപ്ര.

പാക്കിസ്ഥാൻ്റെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ 90 മീറ്റർ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ‌. ആദ്യ എറിഞ്ഞ് 88.44 മീറ്റർ എറിഞ്ഞ നീരജ് തുടക്കത്തിൽ തന്നെ മുന്നിൽ എത്തിയിരുന്നു. എന്നാൽ മൂന്നാമത്തെ ശ്രമത്തിലാണ് നീരജ് ചോപ്ര ചരിത്രം കുറിച്ചത്.

രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കിൻ്റെ നിലവിലെ ചാംപ്യൻ യാക്കൂബ് വാഡ്ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവർ ഉൾപ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയിൽ മത്സരിച്ചത്.

ഒളിമ്പിക്‌സ് മെഡൽ ജേതാവായ അർഷദ് നദീമും (92.97 മീറ്റർ) ചൈനീസ് തായ്‌പെയുടെ ചാഒ സുൻ ചെങ്ങുമാണ് (91.36 മീറ്റർ) ഏഷ്യയിൽ 90 മീറ്റർ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ‌. ആദ്യ എറിഞ്ഞ് 88.44 മീറ്റർ എറിഞ്ഞ നീരജ് തുടക്കത്തിൽ തന്നെ മുന്നിൽ എത്തിയിരുന്നു. എന്നാൽ മൂന്നാമത്തെ ശ്രമത്തിലാണ് നീരജ് ചോപ്ര ചരിത്രം കുറിച്ചത്.

രണ്ട് തവണ ലോക ചാംപ്യനായ ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കിൻ്റെ നിലവിലെ ചാംപ്യൻ യാക്കൂബ് വാഡ്ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ എന്നിവർ ഉൾപ്പടെ 11 പ്രമുഖ താരങ്ങളാണ് ദോഹയിൽ മത്സരിച്ചത്.

Share

More Stories

ലഷ്‌കർ ബന്ധമുള്ള മൂന്ന് ഭീകരർ ജമ്മു കാശ്‌മീരിലെ ബുദ്ഗാമിൽ പിടിയിൽ

0
ഹാഫിസ് സയീദിൻ്റെ നേതൃത്വത്തിലുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ- ഇ- തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള തീവ്രവാദികളെ ജമ്മു കാശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. മൂന്ന് തീവ്രവാദികളെയാണ്...

അശ്ലീല വീഡിയോ വൈറൽ; എഴുപതുകാരനായ ഡാൻസർക്ക് ഒപ്പമുള്ള ബിജെപി നേതാവിനെ പുറത്താക്കി

0
ഒരു ഡാൻസർക്ക് ഒപ്പം പൊതുപരിപാടിയിൽ അശ്ലീല പ്രവൃത്തികളിൽ ഏർപ്പെടുന്നതായി കാണിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ എഴുപതുകാരനായ ബിജെപി നേതാവിനെ പുറത്താക്കി. മുതിർന്ന നേതാവ് ബബ്ബൻ സിംഗ് രഘുവംശിയെയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി)...

വീണ്ടും ഇസ്രായേൽ ആക്രമണം; ഗാസയിൽ 64 പേർ കൊല്ലപ്പെട്ടു

0
ഗാസയിലെ ഇസ്രയേലിന്‍റെ ക്രൂരതകൾക്ക് അറുതിയില്ല. വീണ്ടും സാധാരണക്കാർക്ക് നേരെ നടന്ന വ്യോമ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലും ദേർ അൽ- ബലാഹിലും വെള്ളിയാഴ്‌ച പുലർച്ചെ വരെ നീണ്ട ബോംബിങ്ങിലാണ് ഇത്രയും...

മഴക്കാലത്ത് സൊമാറ്റോ, സ്വിഗ്ഗി ഉപയോക്താക്കൾ അധിക ഡെലിവറി ചാർജുകൾ നൽകേണ്ടിവരും

0
സ്വിഗ്ഗിക്ക് ശേഷം, ഓൺലൈൻ ഫുഡ് ഡെലിവറി എതിരാളിയായ സൊമാറ്റോ മഴക്കാലത്തേക്കുള്ള ഗോൾഡ് അംഗത്വ ആനുകൂല്യങ്ങളിൽ പുതിയ മാറ്റം വരുത്തി. വെള്ളിയാഴ്ച മുതൽ, മഴക്കാലത്ത് ഗോൾഡ് അംഗങ്ങളെ ഇനി സർജ് ഫീസിൽ നിന്ന് ഒഴിവാക്കില്ല....

5,402 യാചകരെ നാടുകടത്തി; പാകിസ്ഥാൻ ആഗോളതലത്തിൽ നാണക്കേട് നേരിടുന്നു

0
സൗദി അറേബ്യയും മറ്റ് നിരവധി രാജ്യങ്ങളും യാചകരായി തിരിച്ചറിഞ്ഞ ആയിരക്കണക്കിന് പൗരന്മാരെ നിർബന്ധിച്ച് നാടുകടത്തിയതിനെത്തുടർന്ന് പാകിസ്ഥാൻ വീണ്ടും കടുത്ത അന്താരാഷ്ട്ര നാണക്കേട് നേരിട്ടു. സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലഹത്തിലും വലയുന്ന രാജ്യത്തിന് ഈ...

‘ഗുജറാത്ത് സമാചാർ’ പത്ര ഉടമയെ അറസ്റ്റ് ചെയ്ത് ഇഡി

0
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏറ്റവും വലിയ ദിനപത്രമായ ഗുജറാത്ത് സമാചാർ പത്രത്തിന്റെ ഉടമസ്ഥരിൽ ഒരാളായ ബാഹുബലി ഷായെ ഇഡി അറസ്റ്റ് ചെയ്തു എന്ന് റിപ്പോർട്ട് . കേന്ദ്ര സർക്കാരിനെതിരെ വാർത്ത...

Featured

More News