7 March 2026

‘സേവനങ്ങൾ ‘ഡിജിറ്റൽ ബ്ലാക്ക് ഔട്ട്’; ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ ഡാറ്റാ സെന്‍ററിൽ ബാറ്ററി പൊട്ടിത്തെറിച്ചു

വിമാന താവളങ്ങളിൽ അടക്കം ലക്ഷണക്കണക്കിന് ആളുകളെയാണ് ബാധിച്ചത്

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ നെറ്റ് വർക്കുള്ള രാജ്യമായ ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ ഡാറ്റാ സെന്‍ററിലുണ്ടായ തീപിടിത്തത്തില്‍ 647 സേവനങ്ങളുടെ പ്രവർത്തനം താറുമാറായി. അറ്റകുറ്റപ്പണികൾ നടക്കുന്ന ഡേജിയോണിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ റിസോഴ്‌സസ് സര്‍വീസ് ഡേറ്റാ സെന്‍ററിലെ ലിഥിയം-അയണ്‍ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഇതോടെ നെറ്റ്‌വർക്കുകൾ തകരാറിലായി രാജ്യം ‘ഡിജിറ്റൽ ഇരുട്ടിലായി’. വിമാന താവളങ്ങളിൽ അടക്കം ലക്ഷണക്കണക്കിന് ആളുകളെയാണ് ഇത് ബാധിച്ചത്.

പ്രധാന സർക്കാർ സംവിധാനങ്ങളെല്ലാം താറുമാറായി. മൊബൈല്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഓഫ്‌ലൈൻ ആയതോടെ ഡിജിറ്റല്‍ ഐഡികളെ ആശ്രയിക്കുന്ന എയർപോർട്ടുകൾ പ്രതിസന്ധിയിലായി. കാര്‍ഡ് ഇടപാടുകൾ, സര്‍ക്കാര്‍ മെയില്‍ സംവിധാനങ്ങള്‍, തപാല്‍ ബാങ്കിങ് എന്നിവ തകരാറിലായി. അടിയന്തിര സന്ദർഭങ്ങളിൽ ആളുകൾ ഉപയോഗിക്കുന്ന എമർജൻസി നമ്പർ പോലും ഓഫ്‌ലൈൻ ആയി. സഹായം ചോദിച്ച് വിളിക്കുന്നവരെ ട്രാക്ക് ചെയ്യാനാകാതെ അധികൃതർ വലഞ്ഞു.

പൊട്ടിത്തെറിയിൽ ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിന് ശേഷം ഏകദേശം 400 ബാറ്ററി പായ്ക്കുകൾ അടിയന്തരമായി നീക്കം ചെയ്യേണ്ടി വന്നു. തപാൽ ബാങ്കിംഗ്, നിയമ ഡാറ്റാബേസുകൾ എന്നിവക്ക് മുൻഗണന നൽകിക്കൊണ്ട്, ബാധിച്ച 647 സംവിധാനങ്ങളിൽ 551 എണ്ണം പുനഃസ്ഥാപിക്കാൻ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തനം നടക്കുകയാണ്. മൂന്ന് വർഷത്തിനിടെ ദക്ഷിണ കൊറിയയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഡാറ്റാ സെൻ്റെർ ദുരന്തമാണിത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News