7 March 2026

നവീൻ ബാബു മരിക്കുന്നതിന് മുമ്പും ശേഷവും ജില്ലാ കളക്ടർ ബന്ധപ്പെട്ടു; പൊലീസ് റിപ്പോർട്ടിൽ മന്ത്രി കെ രാജൻ

ളക്ടറും മന്ത്രിയും സംസാരിച്ച കാര്യം വ്യക്തമായെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനെതിരെയും പരാമര്‍ശം. ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നവീന്‍ ബാബു ആത്മഹത്യ ചെയ്യുന്നതിന് മുമ്പും ശേഷവും കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രിയെ ബന്ധപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

നവീന്‍ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങില്‍ വിവാദ സംഭവങ്ങള്‍ അരങ്ങേറിയ ശേഷമാണ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ മന്ത്രി കെ രാജനെ ആദ്യമായി ഫോണില്‍ ബന്ധപ്പെടുന്നത്. 2024 ഒക്ടോബര്‍ പതിനാലിന് വൈകിട്ട് 5.56ന് കളക്ടര്‍ മന്ത്രിയെ ബന്ധപ്പെട്ടു. പത്തൊമ്പത് സെക്കന്‍ഡാണ് മന്ത്രിയും കളക്ടറും തമ്മില്‍ സംസാരിച്ചത്. ഇതിന് ശേഷം 6.04നും കളക്ടര്‍ മന്ത്രിയെ ബന്ധപ്പെട്ടു. 210 സെക്കന്‍ഡ് ഇരുവരും സംസാരിച്ചു.

ഈ സംഭവങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ പതിനഞ്ചിനാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ശേഷവും കളക്ടര്‍ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു. പതിനഞ്ചാം തീയതി രാവിലെ 8.49-നാണ് കളക്ടര്‍ മന്ത്രിയെ ബന്ധപ്പെട്ടത്. കളക്ടറുടെ മൊഴിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ സിഡിആര്‍ പരിശോധിച്ചു. ഇതില്‍ കളക്ടറും മന്ത്രിയും സംസാരിച്ച കാര്യം വ്യക്തമായെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നവീന്‍ ബാബുവിൻ്റെ മരണത്തില്‍ മന്ത്രി കെ രാജനെ പ്രതിരോധത്തിൽ ആക്കുന്നതായിരുന്നു കളക്ടര്‍ അരുണ്‍ കെ വിജയൻ്റെ മൊഴി. നവീന്‍ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം മന്ത്രിയോട് സംസാരിച്ചിരുന്നു എന്നായിരുന്നു കളക്ടര്‍ പറഞ്ഞത്. ഇതിന് ശേഷമാണ് തെറ്റ് പറ്റിയതായി നവീന്‍ ബാബു പറയുന്നത്. ഇക്കാര്യവും മന്ത്രിയെ വിളിച്ച് പറഞ്ഞിരുന്നു. പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നതായും കളക്ടര്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യങ്ങള്‍ അടക്കം അടങ്ങിയ കുറ്റപത്രമായിരുന്നു അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിൻ്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ മന്ത്രി കെ രാജന്‍ പ്രതിരോധത്തിലായി. നവീന്‍ ബാബുവിന് എതിരെ കളക്ടര്‍ പരാതി നല്‍കിയില്ല എന്നായിരുന്നു മന്ത്രി പറഞ്ഞത്. നവീന്‍ ബാബു കുറ്റം ചെയ്‌തിട്ടില്ലെന്നും കളക്ടറുടെ മൊഴി അവിശ്വസനീയം ആണെന്നും മന്ത്രി പറഞ്ഞിരുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News