21 September 2024

ഏഷ്യയിലുടനീളം സാമ്രാജ്യം വളര്‍ത്താന്‍ ബ്രിട്ടീഷുകാരെ സഹായിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ഇപ്പോഴും ഉണ്ടോ?

1785-ലെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ഇംഗ്ലീഷുകാര്‍ക്ക് മാത്രമുള്ളതായി ആര്‍മി മാറി. ഒരുവേള കമ്പനി സൈനികരുടെ എണ്ണം അതിന്റെ മറ്റ് ജീവനക്കാരേക്കാള്‍ ഗണ്യമായ മാര്‍ജിനില്‍ കൂടിയതായി ചരിത്രം വ്യക്തമാക്കുന്നു.

ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനാവാത്ത പേരുകളില്‍ ഒന്നാണ് ഈസ്റ്റ് ഇന്ത്യ കമ്പനി. 200 വര്‍ഷത്തോളം ഇന്ത്യയെ ഭരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി വെറുമൊരു വ്യാപാര കമ്പനിയായിരുന്നില്ല, ബ്രിട്ടീഷുകാരെ ഏഷ്യയിലുടനീളം സാമ്രാജ്യം വളര്‍ത്താന്‍ സഹായിച്ച ഒരു സ്ഥാപനമായിരുന്നു.

സ്വന്തമായുള്ള ശക്തമായ ഒരു സൈന്യവും, ബ്രിട്ടീഷ് സർക്കാരിന്റെ അകമഴി്ഞ്ഞ പിന്തുണയും കമ്പനിക്ക് ഉണ്ടായിരുന്നു. 1757 മുതല്‍ 1858 വരെ ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, തുണിത്തരങ്ങള്‍, കറുപ്പ് അവര്‍ കടത്തി.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആരംഭം 1600 ഡിസംബര്‍ 31 നാണ്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഇന്ത്യയില്‍ വ്യാപാരം നടത്താന്‍ കമ്പനിക്ക് ലൈസന്‍സ് നല്‍കിയതോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. വ്യക്തികള്‍ പണം നിക്ഷേപിക്കുകയും, ലാഭം പങ്കിടുകയും ചെയ്യുന്ന ഒരു അദ്വിതീയ സ്ഥാപനമായി ഇത് മാറി . കംബര്‍ലാന്‍ഡ് പ്രഭുവിന്റെ നേതൃത്വത്തില്‍ 215 വ്യാപാരികളും, നിക്ഷേപകരും ചേര്‍ന്നാണ് കമ്പനി കൈകാര്യം ചെയ്തത്.

പ്രൊഫഷണല്‍ ആര്‍മിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയായിരുന്നു കമ്പനിയുടെ വളര്‍ച്ച. എന്തും വെട്ടിപ്പിടുക്കുന്ന രീതിയാണ് കമ്പനി പിന്തുടര്‍ന്നത്. 1763-ല്‍ ബംഗാളില്‍ മാത്രം 6,680 സൈനികള്‍ കമ്പനിക്കുണ്ടായിരുന്നു. 1823 ആയപ്പോഴേക്കും ആര്‍മിയുടെ എണ്ണം 1,29,473 ആയി വളര്‍ന്നു.

സൈനികരെയും, ഓഫീസര്‍മാരെയും കമ്പനി വിവിധ സ്ഥലങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തു. 1785-ലെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ഇംഗ്ലീഷുകാര്‍ക്ക് മാത്രമുള്ളതായി ആര്‍മി മാറി. ഒരുവേള കമ്പനി സൈനികരുടെ എണ്ണം അതിന്റെ മറ്റ് ജീവനക്കാരേക്കാള്‍ ഗണ്യമായ മാര്‍ജിനില്‍ കൂടിയതായി ചരിത്രം വ്യക്തമാക്കുന്നു. തുടര്‍ന്ന് 1830-ല്‍ കമ്പനി ഏകദേശം 3,500 ഇന്ത്യന്‍ ജീവനക്കാരെ നിയമിക്കുകയുണ്ടായി.

വ്യാപാരം കൂടാതെ, ചൈനീസ് പോര്‍സലൈന്‍, സില്‍ക്ക്, വെടിമരുന്ന്, ഇന്‍ഡിഗോ, കാപ്പി, വെള്ളി, കമ്പിളി തുടങ്ങി വിവിധ ചരക്കുകളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇടപാട് നടത്തി. ഈ ചരക്കുകള്‍ ലോകത്തിന്റെ നാനാഭഗങ്ങളിലേക്ക് കമ്പനി കപ്പല്‍ മാര്‍ഗം കടത്തി. 30 മുതല്‍ 36 വരെ പീരങ്കികള്‍ കൊണ്ട് സജ്ജീകരിച്ച കപ്പലുകള്‍ കമ്പനി ഇതിനായി ഉപയോഗിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടീഷ് നാവികസേനയുടെ ആധിപത്യം കമ്പനിക്ക് പ്രയോജനപ്പെട്ടു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് ശേഷം 1874-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അത് പിരിച്ചുവിടുകയാണുണ്ടായത്. 1858-ല്‍ കമ്പനി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ആ വര്‍ഷം തന്നെ ബ്രിട്ടീഷ് രാജകുടുംബം അതിന്റെ ഇന്ത്യന്‍ സ്വത്തുക്കള്‍ ദേശസാല്‍ക്കരിച്ചു.

1873-ലെ ഈസ്റ്റ് ഇന്ത്യ സ്റ്റോക്ക് ഡിവിഡന്റ് റിഡംപ്ഷന്‍ ആക്റ്റ് കമ്പനിയെ ഔപചാരികമായി പിരിച്ചുവിടുന്നതിലേയ്ക്ക് നയിച്ചു. തുടര്‍ന്ന് കമ്പനിയുടെ ശക്തി ക്ഷയിച്ചു. കമ്പനിയുടെ പിരിച്ചുവിടല്‍ ബ്രിട്ടീഷ് രാജിന്റെ അല്ലെങ്കില്‍ ഇന്ത്യയിലെ നേരിട്ടുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന്റെ തുടക്കത്തിനു വഴിവച്ചു.

( കടപ്പാട് – എക്കണോമിക് ടൈംസിൽ ശ്രീജിത്ത് എസ് എഴുതിയ ലേഖനം)

Share

More Stories

‘മകനായി ഒരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ല ‘; കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ മോഹൻലാൽ

0
മലയാള സിനിമയുടെ അമ്മയായ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി നടൻ മോഹൻലാൽ. 50 ഓളം സിനിമകളിൽ മോഹൻലാലിൻ്റെ അമ്മ കഥാപാത്രമായി എത്തിയ അഭിനേത്രിയാണ് പൊന്നമ്മ. അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ...

ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ഓഫീസിൽ നിന്ന് ചെസ് ഒളിമ്പ്യാഡ് ട്രോഫി കാണാതായി

0
കഴിഞ്ഞ സീസണിൽ ഹോം എഡിഷനിൽ നേടിയ ചെസ് ഒളിമ്പ്യാഡ് ട്രോഫി തങ്ങളുടെ ഓഫീസിൽ നിന്ന് കാണാതായതിനെ തുടർന്ന് നാണംകെട്ട ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ (എഐസിഎഫ്) പോലീസിൽ പരാതി നൽകി. ബുഡാപെസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന...

യുകെയുടെ ദേശീയ കടം 60 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക്

0
യുകെയുടെ ദേശീയ കടം രാജ്യത്തിൻ്റെ വാർഷിക സാമ്പത്തിക ഉൽപ്പാദനത്തിൻ്റെ 100% ആണ്. അതായത്, ഇത് 1960 കൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ് എന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) വെളിപ്പെടുത്തി....

AI ആക്ഷൻ ഉച്ചകോടി; ആഗോള AI ഡെവലപ്പർമാരെ ഒരുമിച്ച് കൊണ്ടുവരാൻ യുകെ

0
AI സിയോൾ ഉച്ചകോടിയിൽ ഉണ്ടാക്കിയ പ്രതിബദ്ധതകൾ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് AI ഡെവലപ്പർമാരുമായി ചർച്ച ചെയ്യുന്നതിനായി യുകെ സാൻ ഫ്രാൻസിസ്കോയിൽ ഒരു കോൺഫറൻസ് സംഘടിപ്പിക്കും . നവംബർ 21, 22 തീയതികളിൽ നടക്കുന്ന...

കവിയൂർ പൊന്നമ്മ ; മലയാള സിനിമയിലെ അമ്മ- മുത്തശ്ശി വേഷങ്ങളുടെ പര്യായം

0
മലയാളത്തിൻ്റെ ഇതിഹാസ നടി കവിയൂർ പൊന്നമ്മ (79) ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്ന് അന്തരിച്ചു. എറണാകുളത്തെ ലിസി ഹോസ്പിറ്റലിൽ അവസാന ശ്വാസം എടുക്കുന്നതിന് മുമ്പ് ആഴ്ചകളോളം അവർ കൊച്ചിയിലെ ആശുപത്രിയിൽ ആയിരുന്നു. കാൻസർ രോഗബാധിതയായിരുന്നു ആറ്...

അവളുടെ ഇടം എല്ലാവർക്കും താഴെ ആയി പോയത് അബദ്ധവശാൽ ഒന്നുമല്ല

0
| ശരണ്യ എം ചാരു അജയന്റെ രണ്ടാം മോഷണമെന്ന സിനിമ നിറഞ്ഞ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ടോവിനോയുടെ കരിയറിലെ മികച്ച സിനിമകളിൽ അജയൻ ഇടം പിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സുരഭിയുടെയും. ഈ പോസ്റ്റ് പക്ഷെ...

Featured

More News