7 March 2026

സിഎൻഎൻ ഗ്രൂപ്പിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഡൊണാൾഡ് ട്രംപ്

2020ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ട്രംപിൻറെ പരാമർശങ്ങളെ 'ദി ബിഗ് ലൈ' എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പ്രധാനമായും കേസ് ഫയൽ ചെയ്തിരിക്കുന്നത്.

അന്താരാഷ്‌ട്ര വാർത്ത മാധ്യമ ശൃംഖലയായ സിഎൻഎൻ ഗ്രൂപ്പിനെതിരെ 475 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.

2020ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ട്രംപിൻറെ പരാമർശങ്ങളെ ‘ദി ബിഗ് ലൈ’ എന്ന് വിശേഷിപ്പിച്ചതിനെതിരെയാണ് പ്രധാനമായും കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഏകദേശം 29 പേജുള്ള പരാതിയിൽ വിശ്വസനീയമായ’ വാർത്താ മാധ്യമമെന്ന സ്വാധീനം ഉപയോഗിച്ച് കാഴ്ചക്കാരുടെയും വായനക്കാരുടെയും മനസ്സിൽ ട്രംപിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പരാതിയിൽ പറഞ്ഞു .

എല്ലാ കാലവും തന്നെ വിമർശിച്ചിട്ടുള്ള സി എൻ എൻ അടുത്തകാലത്ത് ആക്രമണം കടുപ്പിച്ചുവെന്നു ട്രംപ് പറയുന്നു. 2024ൽ താൻ വീണ്ടും മത്സരിക്കും എന്ന ആശങ്ക അവർക്കുണ്ട്. രാഷ്ട്രീയ പോരാട്ടം ഇടതു പക്ഷത്തിനു അനുകൂലമാക്കാൻ സി എൻ എൻ മുൻപൊരിക്കലും ഉണ്ടാവാത്ത വിധം അപകീർത്തിപരമായ ആരോപണങ്ങൾ അഴിച്ചു വിട്ടു. വർഗീയവാദി, റഷ്യയുടെ വിധേയൻ, കലാപകാരി, ഹിറ്റ്ലർ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് ഉപയോഗിക്കുന്നത് ട്രംപ് പറയുന്നു.

ഇതോടൊപ്പം തന്നെ വൻകിട ടെക് കമ്പനികൾക്കെതിരെയും അദ്ദേഹം സമാനമായ രീതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. 2021 ജനുവരി 6-ന് യു.എസ്. ക്യാപിറ്റൽ കലാപത്തെത്തുടർന്ന് ട്വിറ്റർ ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്തിരുന്നു.ട്രംപിന്‍റെ ചില ട്വീറ്റുകൾ കലാപത്തിന് പ്രചോദനം നൽകുന്നവയാണെന്ന് വിശ്വാസത്തിലായിരുന്നു ഈ തീരുമാനം. ഇതിനെതിരെ അദ്ദേഹത്തിന്റെ കേസ് കാലിഫോർണിയ ജഡ്ജി ഈ വർഷം ആദ്യം തള്ളിയിരുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News