വാഷിങ്ടൺ: യുഎസ് ട്രഷറി വകുപ്പിൻ്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്‌കിനും, ഡോജ് സംഘത്തിനും കോടതിയുടെ വിലക്ക്. സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്‌കിൻ്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്.
ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിന് എതിരെ നിരവധി സംസ്ഥാനങ്ങൾ യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ഡൗൺലോഡ് ചെയ്‌ത വിവരങ്ങൾ ഉടൻ നശിപ്പിക്കാനും ഡോജ് സംഘത്തോട് കോടതി ഉത്തരവിട്ടു.