അബുദബിയില്‍ ഡ്രൈവറില്ലാ യൂബർ ടാക്‌സി അബുദബിയില്‍ ഡ്രൈവറില്ലാ യൂബർ ടാക്‌സി; വിവിധ സ്ഥലങ്ങളില്‍ ആദ്യഘട്ട സേവനമാരംഭിച്ചു. വാഹന സാങ്കേതിക വിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന വി റൈഡുമായി സഹകരിച്ച് തവാസുലാണ് ഈ സേവനം നടപ്പിലാക്കിയത്. എമിറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ ഈ സംവിധാനം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
സേവനത്തിൻ്റെ പ്രഖ്യാപന ചടങ്ങില്‍ പ്രസിഡന്‍ഷ്യല്‍ കോടതിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ സാദിയാത്ത് ഐലന്‍റ്, യാസ് ഐലന്‍റ്, സായിദ് വിമാനത്താവളം എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ യൂബർ ടാക്‌സി സേവനം ലഭ്യമാക്കുക.
യൂബര്‍ ടാക്‌സിയുടെ സവിശേഷതകള്‍
പ്ലാറ്റ്‌ഫോമുകള്‍: യൂബര്‍ എക്‌സ്, യൂബര്‍ കംഫോര്‍ട്ട് എന്നിവ വഴി ഈ ടാക്‌സി സേവനം ഉപയോഗപ്പെടുത്താം.
ആദ്യ ഘട്ടത്തില്‍ സുരക്ഷാ ഓപ്പറേറ്റര്‍: ആദ്യഘട്ടത്തില്‍ സുരക്ഷക്ക് വേണ്ടി ഡ്രൈവറില്ലാ വാഹനത്തില്‍ ഓപ്പറേറ്റര്‍ ഉണ്ടായിരിക്കും.
ഭാവി പദ്ധതികള്‍: 2025 ഓടെ ടാക്‌സി സേവനം വാണിജ്യ അടിസ്ഥാനത്തില്‍ ലഭ്യമാക്കും. സുരക്ഷാ ഡ്രൈവര്‍മാരുടെ സേവനം പിന്നീട് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അബുദബി മൊബിലിറ്റിയുടെ പിന്തുണയോടെയാണ് ഈ പുതിയ സാങ്കേതിക പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ഓട്ടോണമസ് മൊബിലിറ്റി ആന്‍ഡ് ഡെലിവറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ നോഹ സിച്ച് പറഞ്ഞു.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.