ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കുക്കികളുടെയും അരിയുടെയും പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് 11 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യയിലേക്ക് കടത്തിയതിന് 20 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്‌തു. കസ്റ്റംസ് വകുപ്പ് തിങ്കളാഴ്‌ച അറിയിച്ചു.
ഫെബ്രുവരി 21ന് ബാങ്കോക്കിൽ നിന്ന് എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. “കറുത്ത ട്രോളി ബാഗ് പരിശോധിച്ചപ്പോൾ കഞ്ചാവോ ആണെന്ന് സംശയിക്കുന്ന പച്ച നിറത്തിലുള്ള മയക്കുമരുന്ന് അടങ്ങിയ എട്ട് കുക്കികളും അരി പാക്കറ്റുകളും കണ്ടെടുത്തു. ആകെ 11,284 ഗ്രാം ഭാരമുണ്ടായിരുന്നു,” കസ്റ്റംസ് വകുപ്പ് പ്രസ്ഥാവനയിൽ പറഞ്ഞു.
“പിടിച്ചെടുത്ത വസ്‌തുക്കളിൽ നടത്തിയ ഒരു ഡയഗ്നോസ്റ്റിക് പരിശോധനയിൽ അത് കഞ്ചാവ് ആണെന്ന് പ്രഥമദൃഷ്ട്യാ സ്ഥിരീകരിച്ചു. അനധികൃത വിപണി മൂല്യം ഏകദേശം 11.28 കോടി രൂപയാണെന്ന് കണക്കാക്കുന്നു,” -ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നുള്ള സ്ത്രീയെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്‌തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.