22 December 2024

കസ്റ്റംസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 55000 ഇ-സിഗരറ്റുകൾ; എന്തുകൊണ്ട് ഇവ അപകടകരം?

നേരിട്ട് ഉപയോഗിക്കുന്ന പുകയിലയോളം മാരകമല്ല എന്ന നിലക്കാണ് ഇതുപോലെയുള്ള ഉപകരണങ്ങള്‍ വിപണിയില്‍ എത്തുന്നത്. അതിനാൽ തന്നെ യുവാക്കള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കുകയാണ്.

ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഇലക്ട്രോണിക് സിഗരറ്റ് (ഇ- സിഗരറ്റ്) കേരളത്തിലേക്ക് വലിയ തോതില്‍ എത്തുന്നു. ചൈനയില്‍ നിന്നും ഉൾപ്പെടെ ഇവ നിയമ വിരുദ്ധമായി വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണ്. കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 55000 ഇ-സിഗരറ്റുകളാണ്.

ഏകദേശം 8.95 കോടി രൂപ വില വരുന്നതാണ് ഇത്. ഒറ്റ റെയ്ഡില്‍ തന്നെ ഇത്രയും വലിയ അളവിലുള്ള ഇ-സിഗരറ്റ് കണ്ടെത്തിയത് ഇവ വ്യപകമായി കേരളത്തിൽ പ്രചരിക്കുന്നു എന്നതിന്റെ തെളിവായാണ് വിലയിരുത്തുന്നത്. നിക്കോട്ടിന്‍ ഉള്‍പ്പെടുന്ന ഇ-ലിക്വിഡ് ഉപോഗിച്ചാണ് ഇ-സിഗരറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

നേരിട്ട് ഉപയോഗിക്കുന്ന പുകയിലയോളം മാരകമല്ല എന്ന നിലക്കാണ് ഇതുപോലെയുള്ള ഉപകരണങ്ങള്‍ വിപണിയില്‍ എത്തുന്നത്. അതിനാൽ തന്നെ യുവാക്കള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കുകയാണ്. ലോകാരോഗ്യസംഘടന വരെ ഇ- സിഗരറ്റ് പോലെയുള്ള വസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കിയിരുന്നു.

ഇവ തുടര്‍ച്ചയായി വലിച്ചാല്‍ സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ മാരകമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. പ്രധാനമായും ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇ-സിഗരറ്റ്. നിക്കോട്ടിനും കൃത്രിമ രുചി ചേരുവകളും ചേര്‍ത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണു ഇ-സിഗരറ്റിലുള്ളത്.

ഇത് ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ആവിയാണ് നമ്മൾ ഉള്ളിലേക്കു വലിക്കുന്നത്. ഇതിനുള്ളിൽ ദ്രാവകം നിറയ്ക്കാന്‍ 700 രൂപ മുതല്‍ ആയിരം രൂപ വരെ നല്‍കണം. പല രുചികളിലുള്ള ലിക്വിഡ് വിപണിയില്‍ ലഭ്യമാണ്. തുടർച്ചയായ ഇ-സിഗരറ്റ് ഉപയോഗം സ്വാഭാവികമായും സിഗരറ്റിലേക്ക് എത്തിക്കും.

അതിനാൽ തന്നെയാണ് വന്‍കിട സിഗരറ്റ് നിര്‍മ്മാതാക്കള്‍ പോലും ഇ-സിഗരറ്റിനെ പ്രോത്സാഹിപ്പിക്കുന്നത്. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കള്‍ വലിക്കാന്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നുണ്ട്. ഇ-സിഗരറ്റ് മാത്രമല്ല, ഇവ അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നുണ്ട്. കാന്‍സറിനു കാരണമാകുന്ന ബെന്‍സേന്‍ എന്ന ഘടകം ഇ-സിഗററ്റ് വേപ്പറുകളില്‍ അടങ്ങിയിട്ടുണ്ട്.

Share

More Stories

ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ്; കാസർ​കോട് സ്‌കൂളിൽ നടത്തിയതായി വാർത്ത പ്രചരിക്കുന്നു

0
കാസർകോട്: ബംഗളം കക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗർഭിണിയായ ജീവനക്കാരിയുടെ വളക്കാപ്പ് ചടങ്ങ് നടത്തിയത് വിവാദത്തിൽ. പരീക്ഷാ ദിവസം അധ്യാപകരോടൊപ്പം ചേർന്നാണ് ചടങ്ങ് നടത്തിയത് എന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. തലയിൽ അരിയിട്ട് അനുഗ്രഹിച്ച്...

അരങ്ങേറ്റം ഗംഭീരമാക്കി തിലകൻ്റെ കൊച്ചുമകൻ; മാര്‍ക്കോയിലൂടെ പുത്തൻ താരോദയം

0
തിലകൻ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി മലയാള സിനിമയിലേക്ക്. നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു എസ്.തിലകനാണ് ആ താരം. നടൻ തിലകൻ്റെ കൊച്ചുമകൻ കൂടിയാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ്...

കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് ചട്ടം തിരുത്തി; വീഡിയോ റെക്കോർഡുകൾ പൊതുജനങ്ങൾ പരിശോധിക്കുന്നത് തടയും

0
സിസിടിവി ക്യാമറ, വെബ്‌കാസ്റ്റിംഗ് ദൃശ്യങ്ങൾ, സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗുകൾ എന്നിവ പോലുള്ള ചില ഇലക്ട്രോണിക് രേഖകളുടെ ദുരുപയോഗം തടയുന്നതിന് പൊതുജനങ്ങൾ പരിശോധിക്കുന്നത് തടയാൻ സർക്കാർ തിരഞ്ഞെടുപ്പ് ചട്ടത്തിൽ മാറ്റം വരുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ (ഇസി)...

അറബിയിലേക്ക് രാമായണം- മഹാഭാരതം വിവർത്തനം ചെയ്‌ത അബ്‌ദുല്ല ബാരണും അബ്‌ദുൾ ലത്തീഫും ആരാണ്?

0
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല കുവൈറ്റ് സന്ദർശനം ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധത്തിന് പുതിയ ദിശയും ആഴവും നൽകി. ഈ സന്ദർശനം നയതന്ത്രപരമായ വീക്ഷണകോണിൽ മാത്രമല്ല,സംസ്‌കാരിക വിനിമയത്തിൻ്റെ കാര്യത്തിൽ ചരിത്രപരമാണെന്ന് തെളിയിക്കപ്പെട്ടു. അബ്‌ദുല്ല അൽ...

ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്ക്‌ ഒരുങ്ങി ജനറൽ ആശുപത്രി

0
ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ഒരുങ്ങുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ എക്മോ മെഷീൻ എത്തിച്ചു. ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനങ്ങൾ താൽക്കാലികമായി ഏറ്റെടുത്ത്‌ ഒരാളുടെ ജീവന് പിന്തുണയേകുന്ന സംവിധാനമാണിത്‌. ഗുരുതരമായതും ജീവൻ അപകട പെടുത്തുന്നതുമായ അവസ്ഥകളുള്ള...

പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്, ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിൻ്റെ ഏറ്റവും...

0
മനുഷ്യചിന്തയുടെ പ്രതീക്ഷയ്ക്കപ്പുറം നിര്‍മിത ബുദ്ധിയെ വളര്‍ത്തുന്ന എഐ മോഡല്‍ ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ് ലോഞ്ച് ചെയ്‌ത്‌ ഗൂഗിള്‍. ഓപ്പണ്‍ എഐയുടെ ജിപിറ്റി-4 ടര്‍ബോ റീസണിംഗ് സിസ്റ്റത്തോട് നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിൻ്റെ...

Featured

More News